Malayalam Breaking News
എന്തൊരു നടനാണ് മോഹൻലാൽ ? ഇതിഹാസം തന്നെ ! – വാനോളം പുകഴ്ത്തി ബോളിവുഡ് താരം !
എന്തൊരു നടനാണ് മോഹൻലാൽ ? ഇതിഹാസം തന്നെ ! – വാനോളം പുകഴ്ത്തി ബോളിവുഡ് താരം !
By
വൈശാലി എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ ഹൃദയത്തെ കീഴടക്കിയ പൂച്ചക്കണ്ണൻ ഋഷ്യശൃംഗൻ ആണ് സഞ്ജയ് മിത്ര. ഭരതൻ ഒരുക്കിയ ചിത്രത്തിൽ ബോളിവുഡ് താരങ്ങളായിരുന്ന സഞ്ജയും സുപർണ ആനന്ദുമാണ് നായികാ നായകന്മാരായത് . അധികം മലയാള ചിത്രത്തില്‍ ഇവര്‍ പ്രത്യക്ഷപ്പെട്ടിട്ടില്ലെങ്കിലും മോളവുഡില്‍ ഇരുവരും തന്റേതായ സ്ഥാനം ഉറപ്പിച്ചിരുന്നു. ഇപ്പോഴും മലയാള സിനിമ പ്രേമികളുടെ മനസ്സുകളില്‍ ഇവര്‍ ജീവിക്കുന്നുണ്ട്.
ഇത്രയധികം പ്രേക്ഷക സ്വീകാര്യത അന്യഭാഷാ താരങ്ങള്‍ക്കൊന്നും ലഭിച്ചിട്ടില്ല. അന്യഭാഷ താരങ്ങള്‍ നിരവധിയാണ് മലയാള സിനിമയില്‍ എത്തുന്നത്. ഇവര്‍ക്കൊന്നും ലഭിക്കാത്ത പ്രേക്ഷക സ്വീകാര്യതായായിരുന്നു സുപര്‍ണ്ണയ്ക്കും സഞ്ജയ്ക്കും ലഭിച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷം മലയാള സിനിമയിലേയ്ക്ക് തിരികെ എത്താന്‍ തയ്യാറെടുക്കുകയാണ് സഞ്ജയ്. കൂടാതെ മറ്റൊരു ആഗ്രഹം കൂടി താരം പ്രകടിപ്പിച്ചിട്ടുണ്ട്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പ്രകടിപ്പിച്ചത്.
എംടിയുടെ തിരക്കഥയില്‍ 1988 ല്‍ ഭരതന്‍ സംവിധാനം ചെയ്ത വൈശാലി എന്ന ചിത്രത്തിലൂടെയാണ് സഞ്ജയ് മലയാള സിനിമയില്‍ ചുവട് വയ്ക്കുന്നത്. ഇതിനു ശേഷം 1989 ല്‍ ഒരു വടക്കന്‍ വീരഗാഥയില്‍ ആരോമല്‍ ചോകവരായി എത്തിയിരുന്നു. ഈ രണ്ട് ചിത്രങ്ങളും മലയാള സിനിമയിലെ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ് ചിത്രങ്ങളായിരുന്നു. പിന്നീട് 1997 ല്‍ പൂനിലാമഴയിലും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. സുരേഷ് ഗോപി ചിത്രമായ സ്മാര്‍ട്ട് സിറ്റിയിലാണ് സഞ്ജയ് ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. ഇപ്പോഴിത വീണ്ടും മലയാള സിനിമയില്‍ അഭിനയിക്കാനുളള താല്‍പര്യം പ്രകടിപ്പിക്കുകയാണ് താരം.
മലയാള സിനിമയില്‍ തിരിച്ചു വരാനുള്ള തയ്യാറെടുപ്പിലാണ് സഞ്ജയ്. എന്നാല്‍ തന്റെ പ്രയാത്തിനൊത്ത കഥാപാത്രങ്ങള്‍ ചെയ്യാനാണ് തനിയ്ക്ക ഏറെ ആഗ്രഹമെന്നും സഞ്ജയ് വെളിപ്പെടുത്തി. ഉത്തരേന്ത്യക്കാരനാണെങ്കിലും മലയാള സിനിമകള്‍ കാണാറുണ്ടെന്നും ഇദ്ദേഹം വെളിപ്പെടുത്തി. കൂടാതെ മലയാളത്തിലെ യുവതാരങ്ങളായ ദുഖര്‍ സല്‍മാന്‍, ഗോകുല്‍ സുരേഷ്, ഫഹദ് ഫാസില്‍ എന്നിവര്‍ മികച്ച പ്രകടനമാണ് കാഴ്ച വെയ്ക്കുന്നതെന്നും സഞ്ജയ് പറഞ്ഞു.
മലയാളത്തില്‍ തിരികെയെത്താന്‍ ആഗ്രഹം ഉണ്ടെങ്കിലും മറ്റൊരു ആഗ്രഹം കൂടി താരം പങ്കുവെയ്ക്കുന്നുണ്ട്. മലയാളത്തിലെ സൂപ്പര്‍ താരമായ മോഹന്‍ലാലിനോടൊപ്പം അഭിനയിക്കണം. അത് തന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളില്‍ ഒന്നാണെന്നും സഞ്ജയ് പറഞ്ഞു. മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രമായ ലൂസിഫര്‍ കണ്ടിരുന്നു. അദ്ദേഹം എന്തൊരു നടനാണ്. ശരിയ്ക്കും ഇതിഹാസം തന്നെയാണെന്നും സഞ്ജയ് അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.
മലയാളത്തില്‍ ഉടന്‍ പ്രത്യക്ഷപ്പെടുമെന്നും അദ്ദഹം അറിയിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ടെന്നും വരാന്‍ പോകുന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നതെന്നും സഞ്ജയ് കൂട്ടിച്ചേര്‍ത്തു.
sanjay mithra about mohanlal
