Malayalam Breaking News
സാനിയ ഇയ്യപ്പന്റെ പുതിയ ലുക്കിന് പിന്നിൽ മലയാളികളുടെ പ്രിയ നടി !
സാനിയ ഇയ്യപ്പന്റെ പുതിയ ലുക്കിന് പിന്നിൽ മലയാളികളുടെ പ്രിയ നടി !
ക്വീന്‍ എന്ന ഒറ്റ ചിത്രം കൊണ്ട് പ്രേക്ഷകരുടെ പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെട്ട താരമാണ് സാനിയ ഇയ്യപ്പന്‍. സോഷ്യൽ മീഡിയകളിൽ സജീവമായ താരം തന്റെ പുതിയ വിശേഷങ്ങളെല്ലാം പങ്കു വയ്ക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെ പുതിയ ലുക്കാണ് ശ്രദ്ധേയമായിരിക്കുന്നത്. വനിതാ അവാർഡിലാണ് സാനിയ ഈ പാർട്ടി വെയർ ധരിച്ചത്.
ഈ ഡ്രമാറ്റിക് പാര്‍ട്ടി വെയറിനു പിന്നിലെ കൈകള്‍ പൂര്‍ണിമ ഇന്ദ്രജിത്താണ്. 6 ദിവസം എടുത്താണ് ആ വസ്ത്രം പൂര്‍ത്തിയാക്കിയിരിക്കുന്നത്.
സാനിയയുടെ വസ്ത്രധാരണം തുടക്കം മുതല്‍ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു, പൊതുവേദിയിലും അവാര്‍ഡ് ദാന ചടങ്ങിലുമൊക്കെ അതീവ ഗ്ലാമറസായി എത്തുന്നത് താരത്തിനെതിരെ സൈബര്‍ ആക്രമണത്തിന് വരെ കാരണമായി.
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് സാനിയ ഇയ്യപ്പന്റെ മനോഹരമായ ചിത്രമാണ് ഡ്രമാറ്റിക് പാര്‍ട്ടിവെയര്‍ ധരിച്ചു നില്ക്കുന്ന ചിത്രം താരം തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ വസ്ത്ര വൈറാലായിരിക്കുകയാണ്. നിരവധി പേരാണ് വസ്ത്രത്തെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുന്നത്.
ഈ വസ്ത്രത്തിന്റെ അഴകേറ്റുന്നത് ഫ്രില്‍സും ഫ്ലോണ്‍സും. ഒപ്പം ഓംബ്രെ ഫിനിഷും. ഓരോ ഫ്രില്ലും പ്രത്യേകം ലെയറുകളായി ചെയ്താണ് സ്കര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
saniya iyappan new look
