Actor
മമ്മൂക്കയുടെ മകൾക്കാണ് ഇങ്ങനെയാെരു സംഭവം ഉണ്ടാകുന്നതെങ്കിൽ ഇതേ ആറ്റിറ്റ്യൂഡ് ആയിരിക്കുമോ മമ്മൂക്ക, കേസുമായി മുന്നോട്ട് പോകരുതെന്ന് പറയുമോ പ്രതികരിക്കരുതെന്ന് പറയുമോ എന്ന് ചോദിച്ചു; സാന്ദ്ര തോമസ്
മമ്മൂക്കയുടെ മകൾക്കാണ് ഇങ്ങനെയാെരു സംഭവം ഉണ്ടാകുന്നതെങ്കിൽ ഇതേ ആറ്റിറ്റ്യൂഡ് ആയിരിക്കുമോ മമ്മൂക്ക, കേസുമായി മുന്നോട്ട് പോകരുതെന്ന് പറയുമോ പ്രതികരിക്കരുതെന്ന് പറയുമോ എന്ന് ചോദിച്ചു; സാന്ദ്ര തോമസ്
മലയാളി പ്രേക്ഷകർക്ക് സാന്ദ്ര തോമസ് എന്ന താരത്തെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. സ്ക്രീനിന് അകത്തും പുറത്തും സജീവ സാന്നിധ്യമാണ് സാന്ദ്ര. സോഷ്യൽ മീഡിയയിൽ വളറെ സജീവമായ താരത്തിൻറെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. സ്ത്രീകൾ അധികം കടന്നു ചെല്ലാത്ത നിർമാണം എന്ന മേഖലയിൽ തൻറേതായൊരിടം നേടിയെടുക്കാൻ സാന്ദ്രയ്ക്ക് കഴിഞ്ഞു.
തുടക്കത്തിൽ സാന്ദ്രയും വിജയ് ബാബുവും ചേർന്നായിരുന്നു ഫ്രൈഡേ ഫിലിം ഹൗസ് ആരംഭിക്കുന്നത്. എന്നാൽ പിന്നീട് ഇരുവരും പിരിഞ്ഞു. ഇതോടെ സാന്ദ്ര നിർമ്മാണത്തിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. എന്നാൽ വർഷങ്ങൾക്ക് ശേഷം സാന്ദ്ര നിർമ്മാണത്തിലേക്ക് തന്നെ തിരിച്ചെത്തി. ഷൈൻ നിഗം-മഹിമ നമ്പ്യാർ താര ജോഡികൾ ഒന്നിച്ച ലിറ്റിൽ ഹർട്ട്‌സ് അടക്കമുള്ള സിനിമകൾ സാന്ദ്ര നിർമ്മിച്ചിട്ടിട്ടുണ്ട്.
സ്ത്രീയെന്ന നിലയിൽ തനിക്ക് നേരിടേണ്ടി വന്ന അവഹേളനങ്ങളും മാറ്റി നിർത്തലും സാന്ദ്ര തുറന്ന് സംസാരിച്ചിട്ടുള്ള സാന്ദ്ര പ്രൊഡ്യൂസേർസ് അസോസിയേഷനെതിരെ നിയമപരമായി നീങ്ങുകയും ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണനെതിരെ പരാതി നൽകുകകും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ തന്റെ പോരാട്ടങ്ങൾക്ക് പിന്തുണ നൽകിയവരെക്കുറിച്ചും ഭയന്ന് പിന്മാറിയവരെക്കുറിച്ചും സംസാരിക്കുകയാണ്. ഇഷ്ടം പോലെ ആക്ടേർസ് വിളിച്ച് പിന്തുണ അറിയിച്ചിട്ടുണ്ട്. പക്ഷെ വീരശൂര പരാക്രമികളായി സിനിമയിൽ കാണുന്ന പലരും പേടിത്തൊണ്ടൻമാരാണ്. അങ്ങനെയുള്ളവർ പേടിച്ചോടി. എന്നാൽ ഹീറോ പരിവേഷമില്ലാത്തവരിൽ ധെെര്യം കണ്ടിട്ടുണ്ടെന്ന് സാന്ദ്ര പറയുന്നു.
ഞങ്ങൾ കൂടെയുണ്ട് എന്ന് അവർ പറഞ്ഞു. എന്നാൽ വലിയ മുൻനിര നായകൻമാർ പേടിച്ചോടിയതും കണ്ടു. പ്രൊഡ്യൂസേർസ് അസോസിയേഷനിൽ അപമാനിക്കപ്പെട്ടതിനെക്കുറിച്ചും ഇതിൽ പരാതി നൽകേണ്ടി വന്നതിനെക്കുറിച്ചും സാന്ദ്ര തോമസ് സംസാരിച്ചു. തന്നെക്കുറിച്ച് മോശമായി സംസാരിച്ചത് അറിഞ്ഞപ്പോൾ ഇതേക്കുറിച്ച് ചോദിച്ചു. അങ്ങനെ ചെയ്തോ ഇല്ലയോ എന്നതിനപ്പുറം ആരാണിത് എന്നോട് പറഞ്ഞതെന്നായിരുന്നു അവർക്കറിയേണ്ടത്. നാളെ ഇവർക്ക് മുന്നിലാണ് മറ്റൊരു പ്രശ്നവുമായി പോകേണ്ടത് എന്ന ചിന്ത എന്നെ തളർത്തി.
തന്നോട് ചെയ്ത തെറ്റ് ആവർത്തിക്കാതിരിക്കാനാണ് പരാതി നൽകിയതെന്നും സാന്ദ്ര പറയുന്നു. അവർക്ക് എന്നോട് ശത്രുത തോന്നുന്നുണ്ടെങ്കിൽ അവരുടെ പ്രശ്നമാണ്. ഈ പറയുന്നവരിൽ ഭൂരിഭാഗം പേർക്കും പെൺമക്കളുള്ളതാണ്. മമ്മൂക്ക ഇത് സംസാരിക്കാൻ വേണ്ടി എന്നെ വിളിച്ചപ്പോൾ ഞാൻ ചോദിച്ചതും അതാണ്. മമ്മൂക്കയുടെ മകൾക്കാണ് ഇങ്ങനെയാെരു സംഭവം ഉണ്ടാകുന്നതെങ്കിൽ ഇതേ ആറ്റിറ്റ്യൂഡ് ആയിരിക്കുമോ മമ്മൂക്ക, കേസുമായി മുന്നോട്ട് പോകരുതെന്ന് പറയുമോ പ്രതികരിക്കരുതെന്ന് പറയുമോ എന്ന് ചോദിച്ചു.
അവരവരുടെ മക്കൾക്ക് വരുമ്പോൾ എല്ലാവർക്കും പ്രശ്നമാണ്. തന്റെ ചോദ്യത്തിന് മമ്മൂക്ക മറുപടി നൽകിയില്ലെന്നും സാന്ദ്ര പറയുന്നു. അദ്ദേഹം ആ ടോപ്പിക് കട്ട് ചെയ്തു. അതേക്കുറിച്ച് പിന്നെയങ്ങോട്ട് സംസാരിച്ചില്ല. കൂടുതൽ താൻ വിശദീകരിക്കുന്നില്ലെന്നും സാന്ദ്ര തോമസ് ഓർത്തും. അവരെന്ന ശത്രുപക്ഷത്തല്ല കാണുന്നത്. എന്റെ നിസഹായാവസ്ഥ അവർക്ക് മനസിലാകും. സുരേഷേട്ടൻ അടക്കമുള്ള ആളുകൾക്ക് എന്നെ മനസിലാകും. മകളോടൊന്നെ പോലെ സുരേഷേട്ടനെന്നോട് സ്നേഹമുണ്ടായിരുന്ന ആളാണ്. സിയാദിക്കയും അങ്ങനെയായിരുന്നു. പക്ഷെ അങ്ങനെ കണ്ടവർ പോലും തെറ്റ് ചെയ്തവർക്ക് കൂട്ട് നിന്നപ്പോൾ തനിക്ക് പ്രതികരിക്കാതെ നിവൃത്തിയില്ലാതായെന്നും സാന്ദ്ര തോമസ് വ്യക്തമാക്കി.
പ്രൊഡ്യൂസേർസ് അസോസിയേഷൻ നേതൃനിരയിലുള്ളവർക്കെതിരെ പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നൽകിയതിന് പിന്നാലെയാണ് സാന്ദ്ര തോമസിനെ സംഘടന പുറത്താക്കിയത്. അസോസിയേഷൻ നേതാക്കൾക്കെതിരെ സാന്ദ്ര നൽകിയ പരാതി സത്യമല്ലെന്നും ഇതിൽ അന്വേഷണം ആവശ്യപ്പെട്ടും സംഘടന മുഖ്യമന്ത്രിക്ക് കത്ത് നൽകുകയുണ്ടായി. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് സംഘടനകൾക്കുള്ളിൽ നിന്ന് തുറന്ന് പറച്ചിലുകളും പൊട്ടിത്തെറികളുമുണ്ടാകുന്നത്. പല പ്രമുഖ താരങ്ങൾക്കെതിരെയും കേസ് വന്നിട്ടുണ്ട്. സാന്ദ്ര തോമസിന് പിന്തുണയറിയിച്ച് ഡബ്ല്യുസിസി നേരത്തെ രംഗത്ത് വന്നിരുന്നു. എന്ത് പ്രശ്നം വന്നാലും അവ നേരിട്ട് താൻ സിനിമാ രംഗത്ത് തന്നെ തുടരുമെന്നാണ് സാന്ദ്ര പറയുന്നത്.
അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടിയാണ് നടിയെ പുറത്താക്കിയത്. ഇത് വലിയ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴിതെളിച്ചിരുന്നു. തനിക്കുണ്ടായ അതിക്രമം ചൂണ്ടിക്കാണിച്ച പരാതിക്കാരി എന്ന നിലയിൽ തന്നെ സംരക്ഷിക്കുന്നതിന് പകരം സംഘടന പുറത്താക്കുകയാണ് ചെയ്തത്. ഇതിന് പിന്നിലെ സ്വാധീനം ആരുടേതാണെന്ന് തനിക്ക് അറിയാമെന്നും സാന്ദ്രാ തോമസ് പറഞ്ഞിരുന്നു. പവർ ഗ്രൂപ്പ് എന്ന് എല്ലാവരും കരുതിയിരിക്കുന്നത് അമ്മയിലെ താരങ്ങളെയാണ്. എന്നാൽ അത് തെറ്റിദ്ധാരണ ആണെന്നും പ്രൊഡ്യൂസ് അസോസിയേഷനിലാണ് പവർ ഗ്രൂപ്പിലെ പ്രമുഖർ ഉള്ളതൊന്നും നടി പറയുന്നു.
ഞാനിതിന്റെ തുടക്കം മുതൽ പറയുന്നുണ്ട് അമ്മയിലുള്ള ആളുകളെ നമ്മൾ തെറ്റിദ്ധരിക്കുന്നതാണ്. അമ്മയിലുള്ള നടന്മാരും നടിമാരും ഏറ്റവും സ്വാധീനമുള്ളവരാണെന്ന് നമ്മൾ തെറ്റിദ്ധരിച്ചതാണ്. അതിനേക്കാളും സ്വാധീനമുള്ളവരാണ് കെഇപിഎ എന്ന സംഘടനയിൽ ഉള്ളത്. ഹേമാ കമ്മറ്റി റിപ്പോർട്ടിൽ പറയുന്ന പവർ ഗ്രൂപ്പിലെ ഏഴോളം അംഗങ്ങൾ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിൽ ആണ് ഉള്ളത്.
അവരുടെ സ്വാധീനത്തിന്റെ ബലത്തിലാണ് എന്നെ ഒതുക്കാൻ നോക്കുന്നത്. മാക്ട പിളർന്ന് ഫെഫ്ക ആയപ്പോൾ സംഘടന തുടങ്ങാനുള്ള ഫണ്ട് ചെയ്തത് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനാണ്. എന്നെ പുറത്താക്കണമെന്നും എനിക്കെതിരെ നടപടിയെടുക്കണമെന്നും പറഞ്ഞ് ഉറച്ച നിലപാടുമായി മുന്നിൽ നിന്നത് ഫെഫ്കയുടെ ജനറൽ സെക്രട്ടറിയാണ്.
ഫെഫ്കയാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിൽ വലിയൊരു പങ്കുവഹിക്കുന്നത്. ഇതെല്ലാം ഒരു കോക്കസ് ആയി വർക്ക് ചെയ്യുന്ന സിസ്റ്റമാണ്. എന്നെ പോലൊരു സ്ത്രീ ഒറ്റയ്ക്ക് നിന്ന് ഫൈറ്റ് ചെയ്യുക എന്നത് നിസ്സാര കാര്യമല്ല. എന്നെ മോശക്കാരി ആക്കാനും പുറത്താക്കാനുമൊക്കെ വലിയൊരു സംഘം തന്നെ പ്രവർത്തിക്കുന്നുണ്ട്. എന്നെ ഭയപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും എന്റെ ജീവന് തന്നെ ആപത്താണെന്ന് പറയുകയും ചെയ്യുന്നു.
ഞാൻ അതിനെ ഒന്നും ഭയക്കുന്നില്ല. അതിനൊക്കെ മുകളിൽ എന്റെ ആത്മാഭിമാനമാണ് വലുതെന്ന് വിശ്വസിക്കുന്നു. പവർഗ്രൂപ്പ് എന്ന വാക്കിനെ അവരെല്ലാവരും ഭയപ്പെടുന്നുണ്ട്. അത് എനിക്ക് മനസിലായി. അവരെല്ലാം ആ പവർ ഗ്രൂപ്പിൽ ഉണ്ട് എന്നതാണ് അവരെയെല്ലാം ഭയപ്പെടുന്നതിന്റെ ഏറ്റവും വലിയ കാരണം.
ലാലേട്ടനും മമ്മൂക്കയുമല്ല പവർ ഗ്രൂപ്പ് എന്നും അവരുടെ മേൽ കുറ്റമാരോപിക്കുമ്പോഴും പുറത്തേയ്ക്ക് മുഖം കൊണ്ടുവരാതെ ഒളിഞ്ഞു നിൽക്കുന്ന ചിലരാണ് പവർഗ്രൂപ്പിനെ നിയന്ത്രിക്കുന്നതെന്നും അവിടെ ഇരുന്ന എല്ലാവർക്കും വ്യക്തമാണ്. ആരോപണങ്ങൾ ഉയർന്നപ്പോൾ അമ്മയിലെ ഭാരവാഹികൾ സ്ഥാനമൊഴിയുകയാണ് ചെയ്തത്. നടൻ ദിലീപിനെതിരെ ആരോപണം വന്നപ്പോൾ അമ്മയിൽ നടപടി ഉണ്ടായി. എന്നാൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ അദ്ദേഹം തുടരുകയാണെന്നും സാന്ദ്ര കൂട്ടിച്ചേർത്തു.
ഒത്തിരി ആഗ്രഹിച്ച് സിനിമയിൽ വന്ന ആളല്ല താനെന്നാണ് സാന്ദ്ര മുമ്പൊരിക്കൽ പറഞ്ഞിരുന്നത്. യാദൃച്ഛികമായി സംഭവിച്ചതാണ്. അത് പിന്നെ ബിസിനസ് ആയി മാറി. ഒരു ഘട്ടത്തിൽ സിനിമ വേണ്ടെന്ന് വച്ച് തന്നെയാണ് മാറിയത്. അത് എന്റെ ചോയ്സ് ആയിരുന്നു. അന്ന് ഫാമിലി ലൈഫിനാണ് പ്രാധാന്യം കൊടുത്തത്. സിനിമയെ ഒരിക്കലും ഞാൻ മിസ് ചെയ്തിട്ടില്ല. കുട്ടികളുടെ കാര്യം നോക്കി മുന്നോട്ടു പോയി. എടക്കാട് ബറ്റാലിയൻ, കള്ളൻ ഡിസൂസ എന്നിങ്ങനെ രണ്ട് സിനിമകൾ പപ്പ ചെയ്തു. അപ്പോഴാണ് വീണ്ടും ഞാൻ സിനിമ ടച്ചിലേക്ക് വന്നത്. നിരവധി പേർ സിനിമ ചെയ്യാൻ ബന്ധപ്പെട്ടു കൊണ്ടിരുന്നു. ഒടുവിൽ ഒരുപാട് ആലോചനകൾക്ക് ശേഷം സിനിമയിലേക്ക് മടങ്ങുകയായിരുന്നു.
1991 ൽ നെറ്റിപ്പട്ടം എന്ന ചിത്രത്തിലൂടെയാണ് സാന്ദ്ര അഭിനയത്തിലേയ്ക്ക് കാലുകുത്തുന്നത്. മിമിക്‌സ് പരേഡ്, ഓ ഫാബി എന്നിവയൂൾപ്പെടെ ആറ് ഏഴ് സിനിമകളിൽ അഭിനയിച്ചു. 1999 ന് ശേഷം, സാന്ദ്ര 2013 ൽ ആമേൻ എന്ന സിനിമയിലാണ് അഭിനയിക്കുന്നത്. തുടർന്ന് പത്തോളം സിനിമകളിൽ അഭിനയിച്ചു. 2017 ൽ വിജയ് ബാബുവുമായുള്ള പാർടണർഷിപ്പ് പിരിഞ്ഞ സാന്ദ്ര സിനിമയിൽ നിന്നും പിൻവാങ്ങി. പിന്നീട് 2020 ൽ സാന്ദ്ര തോമസ് പ്രൊഡക്ഷൻസ് എന്ന പേരിൽ സാന്ദ്ര പുതിയ പ്രൊഡ്കഷൻ കമ്പനി ആരംഭിക്കുകയായിരുന്നു.
ഓഫീസിലെ കസേരയിലിരിക്കുകയായിരുന്ന തന്നെ തർക്കത്തെ തുടർന്ന് വിജയ് ബാബു തള്ളിത്താഴെയിട്ട് ചവിട്ടിയെന്നും അസഭ്യം പറഞ്ഞെന്നും ആരോപിച്ച് സാന്ദ്ര പോലീസിൽ പരാതി നൽകിയതോടെയാണ് വിജയ്ബാബുവും സാന്ദ്രയും തമ്മിലുള്ള പ്രശ്‌നങ്ങൾ വാർത്തയാകുന്നത്. എന്നാൽ തന്റെ പേരിലുള്ള കേസ് കെട്ടിച്ചമച്ചതാണെന്നും തന്റെ വസ്തുക്കൾ തട്ടിയെടുക്കാനാണ് സാന്ദ്രയും ഭർത്താവും ശ്രമിക്കുന്നതെന്നും കാട്ടി വിജയ് ബാബു ഫേസുബുക്കിൽ കുറിപ്പ് പങ്കുവെച്ചിരുന്നു.
തനിക്കെതിരെ ഉയർന്ന ആരോപണം എങ്ങിനെയും താൻ തെളിയിക്കുമെന്നും വിജയ് ബാബു പറഞ്ഞിരുന്നു. ഫ്രൈഡേ ഫിലിംസിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലിയാണ് തർക്കം ഉടലെടുത്തത്. വിജയ് ബാബു ഫ്രൈഡേ ഫിലിം ഹൗസിന്റെ ചെയർമാനും സാന്ദ്ര തോമസ് മാനേജിങ് ഡയറക്ടറുമായിരുന്നു. എന്നാൽ പ്രശ്‌നങ്ങൾ ഒത്തു തീർപ്പിലായതോടെ ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങൾ കഴിഞ്ഞുവെന്നും ഇരുവരും നല്ല സുഹൃത്തുക്കൾ ആണെന്നും വിജയ്ബാബു പറഞ്ഞിരുന്നു.
