Malayalam Breaking News
കസ്തൂരിമാനിലെ കുശുമ്പി നായികയെ ഓർമ്മയുണ്ടോ ? ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി സാന്ദ്ര !
കസ്തൂരിമാനിലെ കുശുമ്പി നായികയെ ഓർമ്മയുണ്ടോ ? ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി സാന്ദ്ര !
By
ടെലിവിഷൻ ചാനലുകളിലൂടെ മലയാളികൾക്ക് സുപരിചിതയാണ് സാന്ദ്ര . കസ്തൂരിമാൻ എന്ന സിനിമയാണ് സാന്ദ്രയെ മലയാളികൾക്ക് പരിചിതമാണ്. ഇപ്പോൾ സാന്ദ്ര അമ്മയായത് ആഘോഷമാക്കുകയാണ് സമൂഹ മാധ്യമങ്ങൾ. ഇരട്ട കുട്ടികൾക്കാണ് സാന്ദ്ര ജന്മം നൽകിയത്.
അവതാരകനായി വന്ന് പിന്നീട് നടനായി മാറിയ പ്രജിനാണ് സാന്ദ്രയുടെ ഭര്‍ത്താവ്. കുഞ്ചാക്കോ ബോബന്‍ നായകനായെത്തിയ കസ്തൂരിമാനിലെ സാന്ദ്രയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പൃഥ്വിരാജ്, പ്രകാശ് രാജ്, ജ്യോതിക എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തിയ മൊഴിയിലെ വേഷവും ശ്രദ്ധേയമായിരുന്നു. വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്ത താരം പുതിയൊരു വിശേഷം പങ്കുവെച്ചെത്തിയിരിക്കുകയാണ് ഇപ്പോള്‍.
ഇന്‍സ്റ്റഗ്രാമിലൂടെ സന്തോഷം പങ്കുവെച്ച് പ്രജിനും എത്തിയിരുന്നു. 2 വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ തങ്ങള്‍ക്കരികിലേക്ക് കുഞ്ഞതിഥിയെത്തിയ സന്തോഷം പങ്കുവെച്ചാണ് ഇരുവരുമെത്തിയത്.
sandra prajin blessed with twins