Connect with us

എങ്ങനെ ഒരു കാര്യം ചെയ്യാം എന്നുപറയാൻ ഇവിടെ ഒരുപാട് ആളുകൾ ഉണ്ട്, എങ്ങനെ ഒരു കാര്യം ചെയ്തുകാണിക്കാം എന്നതിന് ഇവിടെ ആളുകളില്ല; പീഡനത്തിനിരയായ സ്ത്രീകൾക്കായി സന്ധ്യ ചെയ്തത് ;ആദ്യമായി വെളിപ്പെടുത്തി സന്ധ്യാ മനോജ് !

Malayalam

നര്‍ത്തകിയും മോഡലുമായ സന്ധ്യ മനോജ് സുപരിചിതയാവുന്നത് മലയാളം ബിഗ് ബോസ് സീസൺ ത്രീയിലൂടെയാണ് . എഴുപത് ദിവസത്തോളം ഷോ യില്‍ നിന്നതിന് ശേഷമാണ് സന്ധ്യ എലിമിനേറ്റ് ആവുന്നത്. പുറത്ത് വന്നതിന് ശേഷം തന്റെ വിശേഷങ്ങള്‍ അധികം പറഞ്ഞിട്ടെങ്കിലും ഇപ്പോള്‍ മെട്രോമാറ്റിനി ചാനലിനോട് സംസാരിക്കവെ തുറന്ന് പറയുകയാണ് സന്ധ്യ.

സന്ധ്യയുടെ മലേഷ്യൻ ജീവിതത്തെ കുറിച്ച് ചോദിച്ചപ്പോഴാണ് സന്ധ്യാ ആരാധകരെ ഞെട്ടിച്ചുകൊണ്ട് ആ സത്യം വെളിപ്പെടുത്തിയത്. സ്ത്രീധനവും വിവാഹവുമൊക്കെ സ്ത്രീകൾക്ക് വെല്ലുവിളിയായിരിക്കുന്ന ഈ കാലത്ത് സ്വന്തമായി പഠിച്ച് ജോലി നേടണമെന്ന് അവതാരിക പറയുമ്പോൾ, ഇപ്പോൾ അതും വേണം അതിനൊപ്പം സ്ത്രീധനവും ചോദിക്കുന്നതാണ് രീതിയെന്ന് സന്ധ്യ പറയുന്നു.

സ്ത്രീകൾ പീഡനത്തിനിരയായാൽ പോലും അവരെ വാർത്തകളിൽ മാത്രം ആഘോഷമാക്കി പിന്നീട് മാറ്റിനിർത്തപ്പെടുകയാണ് ചെയ്യുന്നതെന്ന് പറയുമ്പോഴാണ് സന്ധ്യ നേതൃത്വം നൽകുന്ന അഭയ എന്ന എൻ.ജി .ഓയെ കുറിച്ച് പറയാൻ നിർബന്ധിതയായത് . അതിലേക്ക് തന്നെ നയിച്ചത്, എങ്ങനെ ഒരു കാര്യം ചെയ്യാം എന്നുപറയാൻ ഇവിടെ ഒരുപാട് ആളുകൾ ഉണ്ട്, എങ്ങനെ ഒരു കാര്യം ചെയ്തുകാണിക്കാം എന്നതിന് ഇവിടെ ആളുകളില്ല എന്നതാണ്.

സാധാരണ ആളുകൾ ചെയ്യുന്ന പ്രവർത്തനമല്ല സന്ധ്യ അഭയയിലൂടെ ചെയ്യുന്നത്. പീഡനത്തിനിരയായ സ്ത്രീകളെ എല്ലാത്തരം കലകളും പരിചയപ്പെടുത്തും. നൃത്തം , സംഗീതം ചിത്രകല അങ്ങനെ എല്ലാത്തിനെയും അവർക്കുമുന്നിൽ പ്രദർശിപ്പിക്കും.

അതിൽ നിന്നും അവർക്ക് ഇഷ്ടപ്പെടുന്നതും വഴങ്ങുന്നതുമായ ഒരു കലാരൂപം തിരഞ്ഞെടുക്കാം.. പൂർണമായും അവരുടെ സ്വതന്ത്രമാണ് അതെന്നും സന്ധ്യ പറഞ്ഞു. പിന്നീട് അതവരെ അഭ്യസിപ്പിക്കുന്നതിനെ കുറിച്ചും സന്ധ്യ വിശദീകരിച്ചു. പൂർണമായ അഭിമുഖം കാണാം വീഡിയോയിലൂടെ..

about sandhya manoj

More in Malayalam

Trending