പല കാര്യത്തിലും അവര്‍ക്ക് എന്നോട് ആകര്‍ഷണമുണ്ടെന്ന് തോന്നുന്ന തരത്തില്‍ പെരുമാറി, സംസാരിക്കുകയും മെസ്സേജ് അയക്കുകയും ചെയ്യും; എല്ലാം തുറന്ന് പറഞ്ഞ് സംവിധായകൻ
നടി മഞ്ജു വാര്യരുടെ പേരിൽ അടുത്തിടെ സനൽകുമാർ ശശിധരൻ വാർത്തകളിൽ നിറഞ്ഞിരുന്നു. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പിൻതുടര്‍ന്ന് അപമാനിക്കുന്നുവെന്ന മഞ്ജു വാര്യരുടെ പരാതിയില്‍ പൊലീസ് സനൽകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തന്റെ ഭാഗം കേള്‍ക്കാതെയാണ് പൊലീസ് കേസെടുത്തതെന്നും കേസില്‍ നിരപരാധിത്വം തെളിയിക്കുന്നത് വരെ സിനിമ എടുക്കില്ലെന്നും സനല്‍ കുമാര്‍ പിന്നീട് അറിയിച്ചിരുന്നു.
എന്നാല്‍ ഇപ്പോഴിതാ മഞ്ജു വാര്യരുമായി സംഭവിച്ച പ്രശ്‌നം എന്താണെന്ന് വെളിപ്പെടുത്തുകയാണ് സനല്‍കുമാര്‍. ഒരു ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് സനല്‍ കുമാര്‍ ഇക്കാര്യം വ്യക്തമാക്കുന്നത്. മഞ്ജു വാര്യര്‍ തന്റെ സിനിമയിലേക്ക് എത്തിയത് എങ്ങനെയാണെന്നും തനിക്ക് തോന്നിയ പ്രണയം തുറന്നുപറഞ്ഞിട്ടുണ്ടെന്നും സനല്‍ കുമാര്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നു.
അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്..
കയറ്റം എന്ന സിനിമ സംഭവിക്കുന്നത് മഞ്ജു വാര്യര്‍ കാരണമാണ്. സെക്‌സി ദുര്‍ഗ എന്ന ചിത്രത്തിന്റെ ലിങ്ക് നല്‍കാമോ എന്ന് ചോദിച്ച് മഞ്ജു വാര്യറാണ് മെസേജ് അയക്കുന്നത്. ആദ്യം എനിക്ക് വിശ്വാസമായില്ല. ആ ചിത്രം കണ്ടിട്ട് അവര്‍ ഇഷ്ടപ്പെട്ടെന്ന് പറഞ്ഞു. തന്നോട് വര്‍ക്ക് ചെയ്യാന്‍ താല്‍പര്യമുണ്ടെന്നും പറഞ്ഞു.
കയ്യില്‍ കുറേകഥകളുണ്ടെന്നും നിങ്ങളെ പോലുള്ളയാളുകള്‍ക്ക് വര്‍ക്ക് ചെയ്യാന്‍ പറ്റുമോ എന്ന് ചോദിച്ചു. കയറ്റം ചിത്രീകരിക്കാന്‍ ഹിമാലയത്തില്‍ പോകേണ്ടിവരുമെന്നും ചിലപ്പോള്‍ അപകടം സംഭവിച്ചെന്നു വരമെന്നും പറഞ്ഞു. അതൊന്നും പ്രശ്‌നമല്ലെന്നാണ് അവര്‍ പറഞ്ഞത്. തനിക്ക് മഞ്ജു വാര്യരെ കുറിച്ചുള്ള കാഴ്ചപ്പാട് മാറിത്തുടങ്ങിയത് ആ സമയത്താണെന്ന് സനല്‍ കുമാര്‍ പറഞ്ഞു.
ചിത്രം ആഗസ്റ്റില്‍ ഷൂട്ട് ചെയ്യണമെന്നാണ് പറഞ്ഞത്. അവരുടെ പ്രോജക്ടും മാറ്റിവച്ച് ആഗസ്റ്റില്‍ ഷൂട്ട് ചെയ്യാന്‍ അവര്‍ തയ്യാറായി. 20 ദിവസം ഹിമാലയത്തില്‍ വച്ചായിരുന്നു ഷൂട്ട്. വേണ്ടത്ര സൗകര്യം പോലുമില്ലാത്ത സ്ഥലത്തായിരുന്നു ചിത്രം ഷൂട്ട് ചെയ്തത്. ഒരു കുഴിവെട്ടിയ സ്ഥലമാണ് ടോയ്‌ലറ്റായി ഉപയോഗിച്ചതെന്ന് സനല്‍ കുമാര്‍ പറഞ്ഞു.
മഞ്ജു വാര്യരുമായുണ്ടായ പ്രശ്‌നങ്ങള്‍ക്ക് തുടക്കമെന്താണെന്ന അവതാരകന്റെ ചോദ്യത്തിന് സനല്‍ കുമാറിന്റെ മറുപടി ഇങ്ങനെയായിരുന്നു. മഞ്ജു വാര്യര്‍ക്ക് താനുമായി എന്തെങ്കിലും അലോസരമുണ്ടെന്ന് താന്‍ ഇപ്പോഴും വിശ്വസിക്കുന്നില്ല. കാരണം, അതിന് ശേഷം സിനിമയെ കുറിച്ചുള്ള അഭിമുഖങ്ങളില്‍ താന്‍ മഞ്ജു വാര്യരുമായി എത്തിയിട്ടുണ്ട്.
അതിലൊക്കെ അവര്‍ എന്നെപറ്റിയും സിനിമയെ പറ്റിയും വളരെ മാന്യമായിട്ടാണ് സംസാരിച്ചിട്ടുള്ളത്. താന്‍ മഞ്ജു വാര്യരോട് പ്രണയാഭ്യര്‍ത്ഥന നടത്തിയെന്ന കാര്യം സത്യമാണ്. ഒരിക്കലും ഏകപക്ഷീയമായ പ്രണയാഭ്യര്‍ത്ഥനയല്ല. പല കാര്യത്തിലും അവര്‍ക്ക് എന്നോട് ആകര്‍ഷണമുണ്ടെന്ന് തോന്നുന്ന തരത്തില്‍ പെരുമാറിയെന്ന് സനല്‍ കുമാര്‍ പറഞ്ഞു.
അഭിപ്രായ വ്യത്യാസങ്ങളുണ്ടാകുന്ന സമയത്ത് ഞാന്‍ മിണ്ടാതിരിക്കും. അപ്പോള്‍ അവര്‍ തന്നെ ഇങ്ങോട്ട് കാര്യങ്ങള്‍ സംസാരിക്കുകയും മേസേജ് അയക്കുകയും ചെയ്യും. ഒരു സന്ദര്‍ഭത്തില്‍ ഞാന്‍ അവരോട് പറഞ്ഞു എനിക്ക് നിങ്ങളോട് സ്പിരിച്ച്വല്‍ അട്രാക്ഷന്‍ തോന്നുന്നു എന്നാണ്. അപ്പോള്‍ അവര്‍ പറഞ്ഞത്, നിങ്ങള്‍ നല്ലൊരു മനുഷ്യനാണ്. എന്നെ പോലൊരാള്‍ എന്ന് പറഞ്ഞ് നിര്‍ത്തിയെന്ന് സനല്‍ പറഞ്ഞു.
തന്റെ വിവാഹ ജീവിതത്തിലെ പ്രശ്‌നം ആരംഭിച്ചത് മഞ്ജു വാര്യരുമായുണ്ടായ പ്രശ്‌നങ്ങളല്ല കാരണമെന്നും അതിന് മുമ്പുള്ള പ്രശ്‌നങ്ങളാണെന്നും സനല്‍ പറയുന്നു. മഞ്ജു വാര്യരോട് നടത്തിയത് പ്രണയാഭ്യര്‍ത്ഥന എന്നൊന്നും പറയാന്‍ പറ്റില്ല. അത് ഞാന്‍ പറയുന്നത് കമ്പാനിയന്‍ഷിപ്പിനെ പറ്റി മാത്രമാണ്.
ആ സമയത്ത് ഞാനും എന്റെ വൈഫും ഒരു വീട്ടില്‍ രണ്ട് മുറികളില്‍ താമസിക്കുകയാണ്. ഞങ്ങള്‍ രണ്ട് തരത്തിലുള്ള മനുഷ്യരാണ്. അവരുടെ കാഴ്ചപ്പാട് വേറെയാണ്. എന്റെ കാഴ്ചപ്പാട് വേറെയാണ്. എനിക്ക് അവരുമായി ഒരു തരത്തിലും കമ്പാനിയന്‍ഷിപ്പുണ്ടായി വരുന്നില്ല. ഞാന്‍ പറയുന്നൊന്നും അതിന്റേതായ രീതിയില്‍ എടുക്കില്ല. ഞങ്ങള്‍ സൗഹൃദത്തോടെയാണ് പിരിഞ്ഞതെന്ന് സനല്‍ കുമാര്‍ പറഞ്ഞു.