Connect with us

ഗോപി സുന്ദര്‍ ജീവിതത്തില്‍ വന്നതിന് വളരെ മനോഹരിയായിരിക്കുന്നു; ചുവന്ന സിന്ദൂരമിട്ട് മുല്ലപ്പൂവും വെച്ച് തനിനാടന്‍ ലുക്കില്‍ ചോറ്റാനിക്കരെ അമ്മയെ കാണാനെത്തി അമൃത സുരേഷ്; ചേര്‍ത്ത് പിടിച്ച് ഗോപി സുന്ദര്‍

Malayalam

ഗോപി സുന്ദര്‍ ജീവിതത്തില്‍ വന്നതിന് വളരെ മനോഹരിയായിരിക്കുന്നു; ചുവന്ന സിന്ദൂരമിട്ട് മുല്ലപ്പൂവും വെച്ച് തനിനാടന്‍ ലുക്കില്‍ ചോറ്റാനിക്കരെ അമ്മയെ കാണാനെത്തി അമൃത സുരേഷ്; ചേര്‍ത്ത് പിടിച്ച് ഗോപി സുന്ദര്‍

ഗോപി സുന്ദര്‍ ജീവിതത്തില്‍ വന്നതിന് വളരെ മനോഹരിയായിരിക്കുന്നു; ചുവന്ന സിന്ദൂരമിട്ട് മുല്ലപ്പൂവും വെച്ച് തനിനാടന്‍ ലുക്കില്‍ ചോറ്റാനിക്കരെ അമ്മയെ കാണാനെത്തി അമൃത സുരേഷ്; ചേര്‍ത്ത് പിടിച്ച് ഗോപി സുന്ദര്‍

ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ സുപരിചിതയായ ഗായികയാണ് അമൃത സുരേഷ്. അമൃതയെ പോലെ തന്നെ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള സംഗീത സംവിധായകരില്‍ ഒരാളാണ് ഗോപി സുന്ദര്‍. അടുത്തിടെ ആയിരുന്നുഇരുവരും പ്രണയത്തിലാണെന്നുള്ള എന്ന വാര്‍ത്ത ഔദ്യോഗികമായി പുറത്തുവിട്ടത്. നിരവധി ആളുകള്‍ ആയിരുന്നു ഇവര്‍ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് രംഗത്തെത്തിയത്.

എന്നാല്‍ നിരവധി പേര്‍ ഇവര്‍ക്ക് നേരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചുകൊണ്ടും രംഗത്തെത്തിയിരുന്നു.എന്നാല്‍ അതൊന്നും വകവയ്ക്കാതെ ഇവര്‍ ജീവിതം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഗോപി സുന്ദറുമായി പ്രണയത്തിലായതിന് പിന്നാലെ അമൃത സുരേഷ് വലിയ രീതിയിലുള്ള സൈബര്‍ ആക്രമണമാണ് നേരിട്ടത്.

ഇതിനോടകം തന്നെ ഗോപി സുന്ദറിനൊപ്പം നിരവധി വിദേശ ഷോകളും മ്യൂസിക്ക് വീഡിയോകളും അമൃത ചെയ്ത് കഴിഞ്ഞു. ഐഡിയ സ്റ്റാര്‍ സിങര്‍ എന്ന പരിപാടിയില്‍ മത്സരാര്‍ഥിയായി എത്തിയപ്പോള്‍ മുതലാണ് അമൃത പ്രേക്ഷകര്‍ക്ക് സുപരിചിതയായി തുടങ്ങിയത്. പിന്നീട് ബാലയുമായി വിവാഹം കഴിഞ്ഞു. കുഞ്ഞുണ്ടായി രണ്ട് വര്‍ഷം പിന്നിട്ടപ്പോഴേക്കും അമൃതയും ബാലയും പിരിഞ്ഞു.

കൈക്കുഞ്ഞും സീറോ ബാങ്ക് ബാലന്‍സുമായി വീണ്ടും ജീവിതം താന്‍ എങ്ങനെയാണ് കെട്ടിപ്പടുത്തതെന്ന് മുമ്പ് പലപ്പോഴായി അമൃത പറഞ്ഞിട്ടുണ്ട്. രണ്ടാമതും വിവാഹിനാകുന്നതിന് മുമ്പ് വരെ മകള്‍ അവന്തികയെ കാണാന്‍ ബാല വരാറുണ്ടായിരുന്നു.

കൂടാതെ മകളെ മിസ് ചെയ്യുന്നുവെന്ന് കാണിച്ച് അവളെ കുറിച്ചുള്ള കുറിപ്പുകളും പങ്കുവെക്കുമായിരുന്നു. എന്നാല്‍ രണ്ടാം വിവാഹം കഴിഞ്ഞതോടെ ബാല മകളെ കുറിച്ചുള്ള ഓര്‍മകളൊന്നും തന്നെ പങ്കിടാറില്ല. ആ ബന്ധം അവസാനിപ്പിച്ച ശേഷമാണ് ഗോപി സുന്ദര്‍ അമൃതയുമായി പ്രണയത്തിലായത്. വളരെ വര്‍ഷങ്ങള്‍ക്ക് മുമ്പ് വിവാഹിതനായ ഗോപിക്ക് രണ്ട് ആണ്‍മക്കളാണുള്ളത്. ആ വിവാഹ ബന്ധം ഇതുവരേയും ഗോപി സുന്ദര്‍ വേര്‍പെടുത്തിയിട്ടില്ല.

അമൃതയും ഗോപി സുന്ദറും പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം വളരെ വേഗത്തില്‍ വൈറലായി മാറാറുണ്ട്. ഇപ്പോഴിത ചോറ്റാനിക്കര ക്ഷേത്രത്തില്‍ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ദര്‍ശനം നടത്തിയതിന്റെ ചിത്രങ്ങളാണ് അമൃതയും ഗോപി സുന്ദറും പങ്കുവെച്ചത്. സാരിയണിഞ്ഞ് തനി നാടന്‍ ലുക്കിലാണ് അമൃത ക്ഷേത്രത്തിലെത്തിയത്.

ചുവന്ന സിന്ദൂരമിട്ട് മുല്ലപ്പൂവും വെച്ച് അതീവ സന്തോഷത്തോടെ ഗോപി സുന്ദറിനോട് ചേര്‍ന്ന് നിന്ന് പോസ് ചെയ്യുന്ന അമൃതയാണ് ചിത്രങ്ങളിലുള്ളത്. നിമിഷനേരം കൊണ്ടായിരുന്നു ചിത്രങ്ങള്‍ വൈറലായി മാറിയത്. സാരിയില്‍ അമൃത സുന്ദരിയാണെന്നായിരുന്നു കമന്റുകള്‍. ‘സ്‌നേഹിക്കുന്നവര്‍ക്കായി മാത്രം ജീവിക്കുക, ഗോപി സുന്ദര്‍ ജീവിതത്തില്‍ വന്നതിന് ശേഷം നിങ്ങള്‍ വളരെ മനോഹരിയായിരിക്കുന്നു.’

‘അതിന്റെ അര്‍ത്ഥം നിങ്ങള്‍ക്ക് സന്തോഷമുള്ളൊരു ജീവിതം കിട്ടിയെന്നാണ്. എന്നും ഈ സന്തോഷം നിലനില്‍ക്കട്ടെയെന്നായിരുന്നു’ ഒരാള്‍ കമന്റ് ചെയ്തത്. ‘ആളുകളെ മൊത്തം മാറ്റുന്നതിനേക്കാളും നല്ലത് സ്വയം മാറുന്നതെന്നാണെന്നുള്ള’ കമന്റുമുണ്ടായിരുന്നു.

അമൃതയ്ക്ക് ഏറ്റവും ഇണങ്ങുന്ന വേഷം സാരിയാണെന്ന കമന്റുകളും ചിത്രങ്ങള്‍ക്ക് താഴെയുണ്ട്. മോഡേണ്‍ വേഷങ്ങളും സാരിയും ഒരുപോലെ ഉപയോഗിക്കുന്നയാളാണ് അമൃത. അതേസമയം മുമ്പുളളതില്‍ നിന്നും വ്യത്യസ്തമായി നെഗറ്റീവ് കമന്റുകള്‍ അമൃതയുടെ ചിത്രത്തിന് താഴെ കുറഞ്ഞിട്ടുണ്ട്.

മുമ്പെല്ലാം വളരെ മോശമായ രീതിയിലാണ് അമൃത ചിത്രങ്ങള്‍ പങ്കുവെക്കുമ്പോള്‍ ആളുകള്‍ പ്രതികരിച്ചിരുന്നത്. അമൃതയോടുള്ള ദേഷ്യം പലരും താരത്തിന്റെ സഹോദരി അഭിരാമിയോടും കാണിച്ചിരുന്നു. തനിക്ക് വന്ന അസഭ്യ കമന്റുകളെ കുറിച്ച് അഭിരാമി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, ദിവസങ്ങള്‍ക്ക് അമൃതയുടെ സഹോദരി അഭിരാമിയും താന്‍ നേരിടുന്ന സൈബര്‍ ആക്രമണങ്ങളെ കുറിച്ച് തുറന്നുപറഞ്ഞിരുന്നു. തന്റെ സഹോദരിയുടെ ജീവിതത്തില്‍ ഒരു സുപ്രധാനമായ കാര്യം നടന്ന ശേഷം സോഷ്യല്‍ മീഡിയയില്‍ എന്ത് പോസ്റ്റ് ചെയ്താലും അശ്ലീലം മാത്രമാണ് കമന്റായി വരുന്നതെന്നാണ് അഭിരാമി പറഞ്ഞത്.

താനും കുടുംബവും കടുത്ത മാനസിക പീഡനമാണ് അനുഭവിക്കുന്നതെന്നും അഭിരാമി പറഞ്ഞിരുന്നു. പച്ചത്തെറി മാത്രമാണ് നമ്മള്‍ സംസ്‌കാരം പഠിപ്പിക്കുന്നത്. പ്രായമുള്ള ആന്റിമാര്‍ വരെ പച്ചത്തെറിയാണ് വിളിക്കുന്നത്. പാപ്പുവിന്റെ പിറന്നാള്‍ വീഡിയോ പോസ്റ്റ് ചെയ്തതിന് ശേഷമാണ് അശ്ലീലം കടുത്തത്. ഇവര്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും അഭിരാമി വ്യക്തമാക്കിയിരുന്നു.

എന്റെ മുഖം കുരങ്ങനെ പോലെയെന്നും ഹനുമാനെ പോലെയാണെന്നും പരിഹസിക്കുന്നുണ്ട്. എന്റെ മുഖത്തിന്റെ കുറവുകളെപ്പറ്റി എനിക്കറിയാം. വൈകല്യങ്ങളെ നോക്കി ക്രൂരമായി കളിയാക്കുന്നവരുണ്ട്. പ്രോഗനാതിസം എന്നൊരു അവസ്ഥയാണ് എനിക്ക്. ഈ വൈകല്യത്തെ മറികടന്ന് കൊണ്ട് തന്നെയാണ് താന്‍ ജീവിതത്തില്‍ മുന്നേറുന്നതെന്നും അഭിരാമി വ്യക്തമാക്കിയിരുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top