Connect with us

അങ്ങനെയുള്ള ഒരാളോട് പ്രണയം തോന്നുന്നതില്‍ ആര്‍ക്കും കുറ്റം പറയാന്‍ പറ്റില്ല… അവരുടെ പിന്നാലെ നടന്ന് ശല്യം ചെയ്തു എന്ന് പറയുന്നത് കള്ളമാണ്; വെളിപ്പെടുത്തലുമായി സനൽകുമാർ ശശിധരൻ

Malayalam

അങ്ങനെയുള്ള ഒരാളോട് പ്രണയം തോന്നുന്നതില്‍ ആര്‍ക്കും കുറ്റം പറയാന്‍ പറ്റില്ല… അവരുടെ പിന്നാലെ നടന്ന് ശല്യം ചെയ്തു എന്ന് പറയുന്നത് കള്ളമാണ്; വെളിപ്പെടുത്തലുമായി സനൽകുമാർ ശശിധരൻ

അങ്ങനെയുള്ള ഒരാളോട് പ്രണയം തോന്നുന്നതില്‍ ആര്‍ക്കും കുറ്റം പറയാന്‍ പറ്റില്ല… അവരുടെ പിന്നാലെ നടന്ന് ശല്യം ചെയ്തു എന്ന് പറയുന്നത് കള്ളമാണ്; വെളിപ്പെടുത്തലുമായി സനൽകുമാർ ശശിധരൻ

വിവാദങ്ങൾ എപ്പോഴും പിന്തുടരുന്ന സംവിധായകനാണ് സനൽ കുമാർ ശശിധരൻ. മഞ്ജു വാര്യരെ നായികയാക്കി കയറ്റം എന്ന സിനിമ സംവിധാനം ചെയ്തതിന് ശേഷമാണ് സനല്‍ കുമാര്‍ ശശിധരന്റെ പേരില്‍ വലിയ വിവാദങ്ങൾ ഉണ്ടായത്. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പിൻതുടര്‍ന്ന് അപമാനിക്കുന്നുവെന്ന മഞ്ജു വാര്യരുടെ പരാതിയില്‍ പൊലീസ് സനൽകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തന്റെ ഭാഗം കേള്‍ക്കാതെയാണ് പൊലീസ് കേസെടുത്തതെന്നും കേസില്‍ നിരപരാധിത്വം തെളിയിക്കുന്നത് വരെ സിനിമ എടുക്കില്ലെന്നും സനല്‍ കുമാര്‍ പിന്നീട് അറിയിച്ചിരുന്നു

ഏറ്റവുമൊടുവില്‍ കഴിഞ്ഞ ദിവസം സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത ടൊവിനോ തോമസ് മുഖ്യ കഥാപാത്രമായി അഭിനയിക്കുന്ന ചിത്രം വഴക്ക്യിഐ എഫ് എഫ് കെയിൽ പ്രദർശനത്തിന് എത്തിയിട്ടുണ്ടായിരുന്നു, സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു വഴക്ക്, ചിത്രത്തിന് മികച്ച അഭിപ്രായവും മേളയിൽ നിന്നും ലഭിച്ചിട്ടുണ്ടായിരുന്നു,

ഈ വിഷയത്തില്‍ പ്രതികരിച്ച് കൊണ്ട് എത്തിയിരിക്കുകയാണ് സംവിധായകനിപ്പോള്‍. ഒപ്പം മഞ്ജു വാര്യരുമായി ഉണ്ടായ വിവാദങ്ങളെ കുറിച്ചും ശരിക്കും നടന്നതെന്താണെന്നും ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ സനല്‍ കുമാര്‍ മനസ് തുറക്കുകയാണ്

മഞ്ജു വാര്യരോട് പ്രണയമുണ്ട്. അവര്‍ നല്ല ആര്‍ട്ടിസ്റ്റാണ്, നല്ലൊരു മനുഷ്യ സ്ത്രീയാണ്, അങ്ങനെയുള്ള ഒരാളോട് പ്രണയം തോന്നുന്നതില്‍ ആര്‍ക്കും കുറ്റം പറയാന്‍ പറ്റില്ല. അവരുടെ പിന്നാലെ നടന്ന് ശല്യം ചെയ്തു എന്ന് പറയുന്നത് കള്ളമാണ്. മാത്രമല്ല മഞ്ജു വാര്യര്‍ ഒരിടത്തും അതേ പറ്റി പറഞ്ഞിട്ടുമില്ല.

അവര്‍ക്ക് എവിടെ വേണേലും പറയാം. പക്ഷേ അതിന് ശ്രമിച്ചിട്ടില്ല. ഞാന്‍ മനസിലാക്കിയത് മഞ്ജുവിന്റെ കൂടെയുളഅള ആളുകള്‍ പറയാന്‍ അനുവദിക്കാത്തതാണെന്നാണ്. മാത്രമല്ല എന്നെ ഒരു കള്ളക്കേസില്‍ പെടുത്തുകയും ചെയ്തു.

എനിക്കെതിരെ അവരുടെ പേരില്‍ നല്‍കിയ പരാതി ആറ് പേജുള്ളതാണ്. അത് മഞ്ജു വാര്യരുടെ കൈയ്യക്ഷരമല്ല. എഴുതിയത് വായിച്ച് അവസാനം ഒപ്പിട്ടത് മാത്രമേ അവരുടേതായി ഉള്ളു. അതില്‍ പറയുന്നതെല്ലാം കളവാണ്. അങ്ങനെ കള്ളം പറയുന്ന ഒരാളാണ് മഞ്ജു വാര്യരെന്ന് എന്റെ അനുഭവത്തില്‍ നിന്നും എനിക്ക് മനസിലായിട്ടില്ല. പിന്നെ ആളുകള്‍ എങ്ങനെയാണ് പെരുമാറുക എന്ന് എനിക്കും ധാരണയില്ല. എനിക്കിപ്പോള്‍ കണ്‍ഫ്യൂഷനാണെന്ന് സനല്‍ കുമാര്‍ പറയുന്നു.

മഞ്ജു വാര്യരെ ഒരു കുടുംബിനിയാക്കാനല്ല ഞാന്‍ ഇഷ്ടപ്പെട്ടത്. അതൊക്കെ പഴയ കാഴ്ചപ്പാടാണ്. നല്ലൊരു സൗഹൃദം ഉണ്ടാക്കി എടുക്കുകയാണ് വേണ്ടത്. ശരിക്കും അങ്ങനെ നല്ല സുഹൃത്തുക്കളാണെങ്കില്‍ നമുക്ക് എന്തും അവരോട് തുറന്ന് പറയാന്‍ സാധിക്കും. അതാണ് ബന്ധങ്ങളില്‍ വേണ്ടത്. പക്ഷേ നല്ല സൗഹൃദങ്ങള്‍ അങ്ങനെ കിട്ടില്ലെന്നുള്ളതാണ് വസ്തുത.

മഞ്ജു വാര്യര്‍ക്ക് കൃത്യമായിട്ടുള്ള അവരുടെ നിലപാട് തുറന്ന് പറയാന്‍ തടസ്സങ്ങളുണ്ട്. അവരെ ഇപ്പോഴും തടസ്സപ്പെടുത്തി വെച്ചിരിക്കുന്നത് കൊണ്ടാണ് പല കാര്യങ്ങളും മുന്നോട്ട് വന്ന് പറയാന്‍ പറ്റാത്തത്.. എന്നെ അറസ്റ്റ് ചെയ്ത് കൊണ്ട് പോവുന്നത് തന്നെ നിയമവിരുദ്ധമായിട്ടാണ്. ഒരു പേപ്പറ് പോലും ഉണ്ടായിരുന്നില്ല.

തീവ്രവാദിയെ പിടിച്ച് കൊണ്ട് പോവുന്നത് പോലെയാണ് കൊണ്ട് പോയത്. ഇതെല്ലാം ടെലിവിഷനില്‍ വന്നപ്പോഴാണ് സ്‌റ്റേഷന്‍ ജാമ്യത്തില്‍ പോയിക്കൊളാന്‍ പറഞ്ഞത്. അതോടെ കോടതിയില്‍ ഹാജരാക്കാന്‍ ഞാന്‍ പറയുകയായിരുന്നു. ഇതെന്താണ് വെള്ളരിക്കാപ്പട്ടണമാണോ? എന്റെ ഫോണ്‍ പിടിച്ച് വെച്ചിരിക്കുകയാണ്. ഇതുവരെ തന്നിട്ടില്ല.

മഞ്ജു വാര്യരെ ഞാന്‍ ഒരു തരത്തിലും ശല്യപ്പെടുത്തിയിട്ടില്ല. സിനിമയുടെ ലൊക്കേഷനില്‍ പോലും അങ്ങനൊരു സംഭവം ഉണ്ടായിട്ടില്ല. സിനിമ ചെയ്യാമോന്ന് മഞ്ജു വാര്യര്‍ എന്നോട് ഇങ്ങോട്ട് വന്ന് ആവശ്യപ്പെടുകയായിരുന്നു. സിനിമയുടെ ഒരു ഭാഗം ഷൂട്ട് ചെയ്തപ്പോള്‍ മഞ്ഞ് വീഴ്ച കാരണം ഷൂട്ടിങ്ങ് തടസ്സപ്പെട്ടിരുന്നു. പിന്നീടും അങ്ങോട്ട് പോവുന്നതിനെ പറ്റി മഞ്ജു ഇങ്ങോട്ടാണ് പറഞ്ഞത്.

മഞ്ജു വാര്യരുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ദ്വായാര്‍ഥമുള്ളത് മാത്രമല്ല ഇന്റേണല്‍ മീനിങ്ങുള്ള പല സ്റ്റേറ്റ്‌മെന്റുകളും വന്നിരുന്നു. പിന്നെ അവരുടെ ഫാന്‍ പേജുകളിലും എന്നെ മെന്‍ഷന്‍ ചെയ്തുള്ള പോസ്റ്റുകള്‍ വന്ന് തുടങ്ങി. അപ്പോഴാണ് ഞാന്‍ അവരെ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. അതില്‍ എന്തോ ഉണ്ടല്ലോ എന്ന് തോന്നിയപ്പോഴാണ് ഞാന്‍ അവരോടുള്ള താല്‍പര്യം അറിയിക്കുന്നത്.

അതവരുടെ ഇങ്ങോട്ടുള്ള പെരുമാറ്റത്തില്‍ നിന്നും മനസിലായതാണ്. കൃത്യമായി മനസിലുള്ളത് പറയാന്‍ പറ്റാത്ത സിറ്റുവേഷനിലായിരുന്നു മഞ്ജുവെന്ന് എനിക്ക് തോന്നി. ഇപ്പോഴും അങ്ങനെയാണെന്ന് തോന്നുന്നുവെന്ന് സനല്‍ കുമാര്‍ പറയുന്നു..

Continue Reading
You may also like...

More in Malayalam

Trending