Bollywood
ഗര്‍ഭിണിയായ സനയെ പിടിച്ചു വലിച്ച് കൊണ്ട് പോയി ഭര്‍ത്താവ്; പ്രതികരണവുമായി നടി
ഗര്‍ഭിണിയായ സനയെ പിടിച്ചു വലിച്ച് കൊണ്ട് പോയി ഭര്‍ത്താവ്; പ്രതികരണവുമായി നടി
കഴിഞ്ഞ ദിവസം ബാബ സിദ്ദിഖ് ഒരുക്കിയ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്ത നടി സന ഖാന്റെയും ഭര്‍ത്താവ് അനസ് സയിദിന്റെയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഗര്‍ഭിണിയായ സനയെ പിടിച്ചു വലിച്ച് കൊണ്ട് പോവുകയാണ് എന്നാരോപിച്ച് അനസിന് നേരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്.
എന്നാല്‍ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പ്രതികരണവുമായെത്തിയിരിക്കുകയാണ് നടി. ‘ഈ വീഡിയോ ഇപ്പോഴാണ് ശ്രദ്ധയില്‍പ്പെട്ടത്. ഈ വീഡിയോ അല്‍പ്പം വിചിത്രമായി തോന്നുമെന്ന് എനിക്കറിയാം. ഞങ്ങള്‍ പുറത്തിറങ്ങിയപ്പോള്‍ െ്രെഡവറെ ബന്ധപ്പെട്ടാന്‍ സാധിച്ചിരുന്നില്ല. അന്ന് പതിവിലധികം സമയം നിന്നത് കൊണ്ട് വിയര്‍ക്കാനും ക്ഷീണം അനുഭവപ്പെടാനും തുടങ്ങി.
വല്ലാത്ത ബുദ്ധിമുട്ടും അനുഭവപ്പെട്ടിരുന്നു. അദ്ദേഹം എന്നെ അവിടെ നിന്ന് കൊണ്ടുപോകാനാണ് ശ്രമിച്ചത്. അവിടെ മറ്റ് അതിഥികള്‍ ഫോട്ടോക്ക് പോസ് ചെയ്യുന്നുണ്ടായിരുന്നു. അവരെ ശല്യപ്പെടുത്തേണ്ട എന്നു കരുതി വേഗം പോകാമെന്ന് ഞാനാണ് അദ്ദേഹത്തോട് പറഞ്ഞത്. ഇതിനെ വേറൊരു രീതിയിലും നിങ്ങള്‍ കാണരുത്. നിങ്ങളുടെ ഉത്കണ്ഠക്ക് നന്ദി’, എന്നും സന സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
ബിഗ് ബോസ് മത്സരാര്‍ത്ഥിയും നടിയും മോഡലുമായിരുന്ന സന ഖാന്റെ മതം മാറ്റവും വിവാഹവുമൊക്കെ സോഷ്യല്‍ മീഡിയയയില്‍ വലിയ വാര്‍ത്തയായിരുന്നു. സിനിമയുടെ ഗ്ലാമര്‍ലോകത്ത് നിന്നും വിടപറഞ്ഞ് ആത്മീയ വഴി സ്വീകരിക്കുന്നുവെന്ന് താരം വ്യക്തമാക്കിയതിന് ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു വിവാഹവും. തുടര്‍ന്ന് താരത്തിന് നേരെ നിരവധി വിമര്‍ശനങ്ങളും എത്തിയിരുന്നു.
