Connect with us

വിമാനത്തില്‍ മദ്യം സൗജന്യമാണെന്ന് അറിഞ്ഞതോടെ ഒരുപാട് കുടിച്ചു, ഒടുവില്‍ നേരെ നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലായിപ്പോയി; ചോപ്സ്റ്റിക്ക് ഉപയോഗിച്ച് ഭക്ഷണം കഴിക്കാന്‍ അറിയാത്തത് മകള്‍ക്ക് കുറച്ചിലാണെന്നും മനോജ് ബാജ്‌പേയി

Bollywood

നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് മനോജ് ബാജ്‌പേയി. അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ തന്റെ വിദേശത്തേക്കുള്ള ആദ്യ വിമാനയാത്ര അനുഭവം പങ്കുവെച്ചിരിക്കുകയാണ് നടന്‍. ‘തിയേറ്റര്‍ ആര്‍ട്ടിസ്റ്റായിരുന്നപ്പോഴാണ് ഞാന്‍ ആദ്യമായി പാരീസിലേക്ക് പോകുന്നത്. അതായിരുന്നു എന്റെ ആദ്യത്തെ വിദേശ യാത്ര. വിമാനത്തില്‍ കയറിയപ്പോള്‍ ആദ്യമൊന്നും ഞാന്‍ മദ്യം കഴിച്ചിരുന്നില്ല.

അതിനെല്ലാം അവര്‍ അധിക ചാര്‍ജ് ഈടാക്കുമെന്നായിരുന്നു കരുതിയത്. അന്ന് കൈയ്യില്‍ പണവും ഇല്ലായിരുന്നു. പിന്നീടാണ് മനസ്സിലായത് അതെല്ലാം സൗജന്യമാണെന്ന്. അതുകൊണ്ട് തന്നെ തിരികെ വരുമ്പോള്‍ ഞാന്‍ നന്നായി കുടിച്ചു. സ്വബോധം നഷ്ടമാകുന്നതു വരെ മദ്യപിച്ചു,’ എന്നും മനോജ് ബാജ്‌പേയി പറഞ്ഞു.

പാരീസ് യാത്രയാണ് തന്റെ കണ്ണുതുറപ്പിച്ചത് എന്നും മനോജ് പറഞ്ഞു. വിദേശയാത്രയെപ്പറ്റിയുള്ള ഒരുപാട് കാര്യങ്ങള്‍ തനിക്ക് പഠിക്കാന്‍ പറ്റിയെന്നും അദ്ദേഹം പറഞ്ഞു. ചോപ്സ്റ്റിക്ക് കൊണ്ട് ഭക്ഷണം കഴിക്കാന്‍ താന്‍ പഠിച്ചതും ഈ യാത്രയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

‘ഓരോ തവണ ചോപ്സ്റ്റിക്ക് ഉപയോഗിച്ച് ഭക്ഷണം എടുക്കുമ്പോഴും ഭക്ഷണം താഴെക്ക് വീഴുമായിരുന്നു. അപ്പോഴാണ് എന്റെ ടേബിളിന് എതിരെ ഒരു സ്ത്രീ വന്നിരുന്നത്. അവര്‍ ഫോര്‍ക്ക് ഉപയോഗിച്ചാണ് ഭക്ഷണം കഴിച്ചത്. എന്നിട്ട് എന്നോട് പറഞ്ഞു നിങ്ങള്‍ക്ക് ഇതുപയോഗിച്ചും ഭക്ഷണം കഴിക്കാമെന്ന്. വിഷമിക്കേണ്ട. കുറച്ച് പരിശീലിച്ചാല്‍ എല്ലാം ശരിയാകുമെന്നും അവര്‍ എന്നോട് പറഞ്ഞു.

ചോപ്സ്റ്റിക്ക് എടുക്കാന്‍ എനിക്ക് വല്ലാത്ത ഭയമായിരുന്നു. ഇപ്പോഴും ഞാന്‍ അത് ഉപയോഗിക്കാറില്ല. ഇപ്പോള്‍ എന്റെ മകള്‍ പറയാറുണ്ട് ചോപ് സ്റ്റിക്ക് ഉപയോഗിക്കൂവെന്ന്. കാരണം തന്റെ പിതാവിന് ചോപ്സ്റ്റിക്ക് ഉപയോഗിച്ച് ഭക്ഷണം കഴിക്കാന്‍ അറിയില്ലെന്ന് പറയുന്നത് അവള്‍ക്ക് ഒരു കുറവായി തോന്നിയിരുന്നിരിക്കാം. അവളാണ് പിന്നീട് എനിക്ക് ചോപ്സ്റ്റിക്ക് ഉപയോഗിക്കാന്‍ പഠിപ്പിച്ചത്. ഇപ്പോള്‍ എനിക്ക് അതുപയോഗിക്കാന്‍ അറിയാം,’ എന്നും മനോജ് പറഞ്ഞു.

More in Bollywood

Trending

Recent

To Top