Connect with us

മറ്റുള്ളവരുടെ സ്വകാര്യതയിലേയ്ക്ക് ഇടിച്ചു കയറുന്നത് നിരാശാജനകം വിവാഹ റിസപ്ഷന്‍ അനുവാദമില്ലാതെ പകര്‍ത്തിയ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെ നടി സന അല്‍ത്താഫ്

Actress

മറ്റുള്ളവരുടെ സ്വകാര്യതയിലേയ്ക്ക് ഇടിച്ചു കയറുന്നത് നിരാശാജനകം വിവാഹ റിസപ്ഷന്‍ അനുവാദമില്ലാതെ പകര്‍ത്തിയ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെ നടി സന അല്‍ത്താഫ്

മറ്റുള്ളവരുടെ സ്വകാര്യതയിലേയ്ക്ക് ഇടിച്ചു കയറുന്നത് നിരാശാജനകം വിവാഹ റിസപ്ഷന്‍ അനുവാദമില്ലാതെ പകര്‍ത്തിയ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെ നടി സന അല്‍ത്താഫ്

തങ്ങളുടെ വിവാഹ റിസപ്ഷന്‍ അനുവാദമില്ലാതെ പകര്‍ത്തിയ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെ നടി സന അല്‍ത്താഫ്. ഈ അടുത്തായിരുന്നു നടന്‍ ഹക്കിം ഷാജഹാനും സന അല്‍ത്താഫും വിവാഹിതരായത്. വളരെ ലളിതമായി രജിസ്റ്റര്‍ വിവാഹമായിരുന്നു ഇരുവരും തിരഞ്ഞെടുത്തത്. കുടുംബാംഗങ്ങള്‍ക്കും അടുത്ത സുഹൃത്തുക്കള്‍ക്കുമായി നടത്തിയ സ്വകാര്യ വിരുന്നിലാണ് അനുവാദമില്ലാതെ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പങ്കെടുത്തതും ദൃശ്യങ്ങള്‍ പകര്‍ത്തിയതും.

കാഴ്ചക്കാരുടെ എണ്ണം കൂട്ടുന്നതിന് മറ്റുള്ളവരുടെ സ്വകാര്യതയിലേയ്ക്ക് ഇടിച്ചു കയറുന്നത് നിരാശാജനകമാണെന്ന് സന അല്‍ത്താഫ് പ്രതികരിച്ചു. ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെയാണ് സന അതേ കുറിച്ച് പറഞ്ഞത്. പല മാധ്യമങ്ങളും ചടങ്ങു കവര്‍ ചെയ്യാന്‍ അനുവാദം ചോദിച്ചിരുന്നെങ്കിലും വിനയപൂര്‍വം അതു നിരസിക്കുകയായിരുന്നെന്നും സന പറഞ്ഞു. ചടങ്ങ് സ്വകാര്യമായി നടത്താനാണ് ആഗ്രഹിച്ചതെന്ന് സന വ്യക്തമാക്കി.

‘ഈയടുത്ത് ഞങ്ങള്‍ വളരെ സ്വകാര്യമായി ഒരു കുടുംബ ചടങ്ങ് നടത്തിയിരുന്നു. ഇതില്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഞങ്ങളറിയാതെ പങ്കെടുക്കുകയും ചടങ്ങ് ചിത്രീകരിക്കുകയും ഞങ്ങളുടെ അനുവാദമില്ലാതെ ആ വിഡിയോ ഓണ്‍ലൈനില്‍ പങ്കുവയ്ക്കുകയും ചെയ്തു. ആ ചടങ്ങ് കവര്‍ ചെയ്യാന്‍ പല മാധ്യമങ്ങളും ഞങ്ങളെ സമീപിച്ചെങ്കിലും വിനയപൂര്‍വം ഞങ്ങള്‍ നിരസിക്കുകയായിരുന്നു.

കാരണം, ആ ചടങ്ങ് അത്രയും സ്വകാര്യമായി നടത്താനായിരുന്നു ഞങ്ങള്‍ ആഗ്രഹിച്ചത്. അതുകൊണ്ട്, അവരോട് അതില്‍ പങ്കെടുക്കേണ്ടതില്ലെന്നും പറഞ്ഞു. കേരളത്തിലെ ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ നിരാശാജനകമായ അവസ്ഥ ഏറെ ദുഃഖിപ്പിക്കുന്നു. കാഴ്ചയ്ക്കാരുടെ എണ്ണം കൂട്ടുന്നതിന് മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് അവര്‍ നടത്തുന്ന നഗ്‌നമായ കടന്നുകയറ്റം വളരെ നിരാശാജനകമാണ്.’ എന്നും നടി പറഞ്ഞു.

വിക്രമാദിത്യനില്‍ ദുല്‍ഖറിന്റെ സഹോദരി വേഷത്തിലൂടെയാണു സന അഭിനയരംഗത്തേയ്ക്കു കടന്നത്. തുടര്‍ന്നു മറിയം മുക്കില്‍ ഫഹദ് ഫാസിലിന്റെ നായിക സലോമിയായും വേഷമിട്ടു.

റാണി പത്മിനി, ബഷീറിന്റെ പ്രേമലേഖനം, ഒടിയന്‍ തുടങ്ങിയ മലയാള സിനിമകളില്‍ ശ്രദ്ധേയവേഷങ്ങള്‍ ചെയ്ത സന തമിഴില്‍ ചെന്നൈ 28ന്റെ രണ്ടാം ഭാഗത്തിലും ആര്‍കെ നഗറിലും പ്രധാന വേഷങ്ങള്‍ ചെയ്തു.

മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത എബിസിഡിയിലാണ് ഹക്കിം ഷാജഹാന്‍ ആദ്യം അഭിനയിക്കുന്നത്. രക്ഷാധികാരി ബൈജു, കൊത്ത്, വിശുദ്ധ മെജോ, പ്രിയന്‍ ഓട്ടത്തിലാണ്, അര്‍ച്ചന 31, കടകന്‍ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. ഷാനവാസ് ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ഒരു കട്ടില്‍ ഒരു മുറി, പൊറാട്ട് നാടകം എന്നീ സിനിമകളാണ് ഹക്കിമിന്റെ ഇനി റിലീസിനൊരുങ്ങുന്ന സിനിമകള്‍.

Continue Reading

More in Actress

Trending

Recent

To Top