Connect with us

ഇവർ വിവാഹിതരാകാൻ പോകുന്നുവെന്ന് കേട്ടപ്പോൾ‌ ‍ഞങ്ങൾ എല്ലാവരും ഷോക്കായി, അവർ തമ്മിൽ നായികാനായകൻ സമയത്ത് പ്രണയമില്ലായിരുന്നു…ഈ വാർത്ത ഞങ്ങളെ ഹാപ്പിയാക്കി; തുറന്ന് പറഞ്ഞ് വിൻസി അലോഷ്യസ്

Malayalam

ഇവർ വിവാഹിതരാകാൻ പോകുന്നുവെന്ന് കേട്ടപ്പോൾ‌ ‍ഞങ്ങൾ എല്ലാവരും ഷോക്കായി, അവർ തമ്മിൽ നായികാനായകൻ സമയത്ത് പ്രണയമില്ലായിരുന്നു…ഈ വാർത്ത ഞങ്ങളെ ഹാപ്പിയാക്കി; തുറന്ന് പറഞ്ഞ് വിൻസി അലോഷ്യസ്

ഇവർ വിവാഹിതരാകാൻ പോകുന്നുവെന്ന് കേട്ടപ്പോൾ‌ ‍ഞങ്ങൾ എല്ലാവരും ഷോക്കായി, അവർ തമ്മിൽ നായികാനായകൻ സമയത്ത് പ്രണയമില്ലായിരുന്നു…ഈ വാർത്ത ഞങ്ങളെ ഹാപ്പിയാക്കി; തുറന്ന് പറഞ്ഞ് വിൻസി അലോഷ്യസ്

അടുത്തിടെയാണ് താൻ വിവാഹിതയാകാൻ ഒരുങ്ങുന്നുവെന്ന് നടി മാളവിക അറിയിച്ചത്. കല്യാണത്തിന്റെ ഒരുക്കങ്ങളൊക്കെ തുടങ്ങിയെന്ന് അറിയിച്ച മാളവിക അവസാനനിമിഷമായിരുന്നു ചെറുക്കന്‍ ആരാണെന്നത് വ്യക്തമാക്കിയത്. നായിക നായകൻ റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ തേജസ് ജ്യോതിയെയാണ് മാളവിക വിവാഹം ചെയ്യുന്നത്.

ഇപ്പോഴിത മാളവിക-തേജസ് പ്രണയത്തെ കുറിച്ച് തങ്ങൾക്കൊരു അറിവുമില്ലായിരുന്നുവെന്ന് പറയുകയാണ് മാളവികയുടേയും തേജസിന്റേയും ഒപ്പം റിയാലിറ്റി ഷോയിൽ പങ്കെടുത്തിരുന്ന നടി വിൻസി അലോഷ്യസ്.

മാളവികയുടേയും തേജസിന്റേയും കാര്യത്തിൽ ഒരു ക്ലൂവും ഉണ്ടായിരുന്നില്ല. ആഡിസ് വിളിച്ചാണ് എന്നോട് മാളവികയിട്ട പുതിയ വീഡിയോയുടെ കാര്യം പറഞ്ഞത്. നായിക നായകൻ ​ഗ്രൂപ്പിൽ ആ വീ‍ഡിയോ ഷെയർ ചെയ്ത് വന്നിരുന്നു. അങ്ങനെയാണ് ഞാൻ ​ഗ്രൂപ്പിൽ നോക്കി വീഡിയോ കണ്ടത്.

‘എല്ലാവരും ആദ്യം കരുതിയിരുന്നത് ഞാനും ആഡിസും കല്യാണം കഴിക്കുമെന്നാണ്. അങ്ങനെ ആളുകൾ കരുതാൻ കാരണം ഷോയ്ക്ക് വേണ്ടി പേർഫോം ചെയ്തപ്പോഴുള്ള കെമിസ്ട്രിയാണ്. പക്ഷെ തേജസും മാളവികയും അധികം പെയറായി പെർഫോം ചെയ്തിട്ടില്ല.’

അതുകൊണ്ട് അങ്ങനെ ഒരു ചിന്തയുണ്ടായിരുന്നില്ല. ഇവർ വിവാഹിതരാകാൻ പോകുന്നുവെന്ന് കേട്ടപ്പോൾ‌ ‍ഞങ്ങൾ എല്ലാവരും ഷോക്കായി. അവർ തമ്മിൽ നായികാനായകൻ സമയത്ത് പ്രണയമില്ലായിരുന്നു.

‘അതുകൊണ്ട് തന്നെ കാര്യങ്ങൾ എങ്ങനെ പെട്ടന്ന് ഈ ലെവലിലേക്ക് എത്തി എന്നത് ഞങ്ങൾക്കും വിശ്വസിക്കാൻ പറ്റിയില്ല. ഷോക്കായി പോയി. പക്ഷെ വാർത്ത ഞങ്ങളെ ഹാപ്പിയാക്കി. നായിക നായകൻ ഫാമിലിയിലെ രണ്ടുപേരാണല്ലോ ഒന്നിക്കാൻ പോകുന്നത്’ വിൻസി പറഞ്ഞു.

പ്രണയ വിവാഹമല്ലെന്ന് പറഞ്ഞ് പറഞ്ഞ് മടുത്തു. പക്ഷെ ആരും വിശ്വസിക്കുന്നില്ല. നേരത്തെ തന്നെ പറഞ്ഞിട്ടുള്ളതാണ്. ഇത് അറേഞ്ച്ഡ് മാര്യേജാണ്. പക്ഷെ അറേഞ്ച്ഡ് ആണെങ്കിലും അവിടെയൊരു സ്‌നേഹം വേണമല്ലോ. തേജസേട്ടന്റെ സഹോദരിയാണ് മാളുവിനെ നോക്കിയാലോയെന്ന് ചോദിക്കുന്നത്.’അവിടെ നിന്നുമാണ് തുടക്കം. പ്രൊപ്പോസല്‍ എന്നോട് പറഞ്ഞപ്പോള്‍ ആദ്യം വേണോയെന്ന് തോന്നി. അന്നെനിക്ക് 21 വയസേയുള്ളൂ. കല്യാണമൊന്നും ചിന്തിക്കാത്ത പ്രായത്തിലാണ്. എന്തായാലും എന്റെ വീട്ടില്‍ അറേഞ്ച്ഡ് മാര്യേജേ സമ്മതിക്കുകയുള്ളൂ. പ്രണയ വിവാഹം ആണെങ്കിലും ജാതകമൊക്കെ ചേരണം. പ്രണയിക്കുമ്പോള്‍ ജാതകം തരാന്‍ പറയാന്‍ പറ്റില്ലല്ലോ. വീട്ടുകാരുടെ സന്തോഷം എനിക്ക് വളരെ പ്രധാനപ്പെട്ടതാണ്. ആദ്യം വേണ്ട എന്നാണ് കരുതിയത്. അമ്മയോട് ചോദിച്ചു എന്തായാലും എന്നെ കെട്ടിച്ച് വിടുമല്ലോ എങ്കില്‍ ഇതൊന്ന് നോക്കിക്കോളൂ എനിക്ക് അറിയാവുന്ന ആളാണെന്ന് പറഞ്ഞു.’

‘അങ്ങനെ അവര്‍ ഇടപെട്ടു. ജാതകമൊക്കെ ഓക്കെയായിരുന്നു. പിന്നെ ഞങ്ങള്‍ സംസാരിക്കുകയും സെറ്റാവുകയും ചെയ്തു’ എന്നാണ് അടുത്തിടെ ഒരു അഭിമുഖത്തിൽ വിവാഹത്തെ കുറിച്ച് സംസാരിക്കവെ മാളവിക പറഞ്ഞത്.

More in Malayalam

Trending

Recent

To Top