Malayalam Breaking News
പിൻകഴുത്തിലൊരു ടാറ്റൂ ഉണ്ടെന്ന് വെളിപ്പെടുത്തി സംയുക്ത മേനോൻ ! ഇപ്പോൾ ഈ ചിത്രം പങ്കു വച്ചത് നന്നായെന്നു ആരാധകർ !
പിൻകഴുത്തിലൊരു ടാറ്റൂ ഉണ്ടെന്ന് വെളിപ്പെടുത്തി സംയുക്ത മേനോൻ ! ഇപ്പോൾ ഈ ചിത്രം പങ്കു വച്ചത് നന്നായെന്നു ആരാധകർ !
By
സിനിമ താരങ്ങൾ ജീവിതത്തിൽ ഒരിക്കലെങ്കിലും ചെയ്യറുള്ളതാണ് ടാറ്റൂ . മിക്ക നടിമാരും ഇത്തരത്തിൽ ഒന്നോ അതിലധികമോ ടാറ്റൂ ചെയ്യാറുണ്ട്. തനിക്കും ഒരു ടാറ്റൂ ഉണ്ടെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് നടി സംയുക്ത മേനോൻ . തീവണ്ടി, കൽക്കി എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിൽ ശ്രദ്ധേയയായ നടിയാണ് സംയുക്ത. രണ്ട് വർഷം മുമ്പാണ് നടി പച്ചകുത്തിയത്. ഇൻസ്റ്റഗ്രാമിലൂടെയാണ് തന്റെ ടാറ്റു ചിത്രം ആരാധകർക്കായി പങ്കുവച്ചത്.
സഞ്ചാരി എന്നാണ് പിന്കഴുത്തില് പതിപ്പിച്ചിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ ഇതിനോടകം തന്നെ ചിത്രം വൈറലായി മാറി. യാത്രകളെ ഏറെ ഇഷ്ടപ്പെടുന്നയാള്‍ കൂടിയാണ് സംയുക്ത മേനോന്. ബുർജ്ഖലീഫ, പട്ടായ, കേരള എന്നിവിടങ്ങിൽ യാത്ര ചെയ്ത മൂന്ന് ചിത്രങ്ങളാണ് നടി പോസ്റ്റ് ചെയ്തിരിക്കുന്നത്.
ആസിഫ് അലി നായകനാകുന്ന അണ്ടര്‍വേള്‍ഡ് ആണ് നടിയുടെ പുതിയ റിലീസ്. ടൊവീനോ നായകനായി എത്തുന്ന എടക്കാട് ബറ്റാലിയന് 06 എന്ന ചിത്രത്തിലും സംയുക്തയാണ് നായിക.അതേസമയം ടാറ്റൂ ചിത്രം ഇപ്പോൾ പങ്കു വച്ചത് എന്തുകൊണ്ടും നന്നായി എന്നാണ് കമന്റുകൾ വരുന്നത് .
കമന്റുകളിൽ നിന്നും വ്യക്ത്മാകുന്നത് സംയുക്തയുടെ പേരിൽ രൂപ സാദൃശ്യമുള്ള ഒരു പെൺകുട്ടിയുടെ വീഡിയോ പ്രചരിച്ചുവെന്നും ടാറ്റൂ വെളിപ്പെടുത്തിയതോടെ അത് സാംയുക്ത അല്ലെന്നു അറിഞ്ഞതിന്റെ ആശ്വാസത്തിലുമാണെന്നുമാണ് .
samyuktha menon about her tattoo
