Connect with us

‘എന്റെ കെെകൾ നിറഞ്ഞിരിക്കുന്നതിനാൽ എനിക്ക് മറ്റൊന്നിനും സമയമില്ല’; മകനൊപ്പമുള്ള ചത്രം പങ്കുവെച്ച് കൊണ്ട് സംവൃത സുനിൽ

Malayalam

‘എന്റെ കെെകൾ നിറഞ്ഞിരിക്കുന്നതിനാൽ എനിക്ക് മറ്റൊന്നിനും സമയമില്ല’; മകനൊപ്പമുള്ള ചത്രം പങ്കുവെച്ച് കൊണ്ട് സംവൃത സുനിൽ

‘എന്റെ കെെകൾ നിറഞ്ഞിരിക്കുന്നതിനാൽ എനിക്ക് മറ്റൊന്നിനും സമയമില്ല’; മകനൊപ്പമുള്ള ചത്രം പങ്കുവെച്ച് കൊണ്ട് സംവൃത സുനിൽ

രാജ്യത്ത് ലോക്ക് ഡൗൺ തുടരുകയാണ. ഈ ലോക്ക് ഡൗൺ കാലത്ത് തനിയ്ക്ക് മറ്റൊന്നിനും സമയമില്ലെന്ന് നടി സംവൃത സുനിൽ. മകൾക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച കൊണ്ടാണ് സംവൃത എത്തിയത്

“കഴിഞ്ഞ ഒരു മാസത്തിലേറെയായി ക്വാറന്റെെനിലാണെങ്കിലും എന്റെ കെെകൾ നിറഞ്ഞിരിക്കുന്നതിനാൽ എനിക്ക് മറ്റൊന്നിനും സമയമില്ല. ഇത്ര വിഷമകരമായ കാലഘട്ടം കുടുംബത്തോടൊപ്പം ചെലവഴിക്കാൻ സാധിക്കുന്നതിൽ നന്ദിയുണ്ട്. ഞങ്ങളുടെ സുരക്ഷിതത്വത്തെ കുറിച്ച് ചോദിക്കുന്നവരോട് പറയാനുള്ളത് ഞങ്ങളിപ്പോൾ സുരക്ഷിതരാണെന്നാണ്. കാര്യങ്ങളെല്ലാം എത്രയും പെട്ടന്ന് സാധാരണ നിലയിലാകുമെന്ന് പ്രാർത്ഥിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നു.” സംവൃത ഇൻസ്റ്റഗ്രാമിൽ കുറിച്ചു. മക്കൾക്കൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് സംവൃതയും കുറിപ്പ്.

ഫെബ്രുവരി 20നായിരുന്നു സംവൃത രണ്ടാമതൊരു കുഞ്ഞിന്റെ ജന്മം നൽകുന്നത്. രുദ്ര എന്നാണ് സംവൃത തന്റെ രണ്ടാമത്തെ മകന് നൽകിയ പേര്. ഇരുവർക്കും അഗസ്ത്യ എന്നൊരു മകൻ കൂടിയുണ്ട്. അഗസ്‌ത്യക്ക് ഇപ്പോൾ അഞ്ച് വയസ്സായി. ഒരു അച്ഛനും അമ്മയും രണ്ട് മക്കളുമുള്ള ഒരു കാര്‍ട്ടൂണ്‍ ചിത്രമാണ് ഇൻസ്റാഗ്രാമിൽ സംവൃത പങ്കുവെച്ചായിരുന്നു ഈ സന്തോഷ വിവരം ആരാധരെ അറിയിച്ചത്

ദിലീപിന്റെ നായികയായി വെള്ളിത്തിരയിലെത്തിയ സംവൃത വിവാഹത്തോടെ സിനിമാ ജീവിതം ഉപേക്ഷിച്ച്‌ വിദേശത്ത് കഴിയുകയായിരുന്നു. മകന്‍ വലുതായതിന് ശേഷം വീണ്ടും അഭിനയ ജീവിതത്തിലേക്ക് വന്നു. കഴിഞ്ഞ വര്‍ഷം തിയറ്ററുകളിലേക്ക് എത്തിയ സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്ന സിനിമയിലാണ് സംവൃത വീണ്ടും നായികയായത്.

2012 ലായിരുന്നു സംവൃതയും അഖില്‍ ജയരാജും തമ്മിലുള്ള വിവാഹം നടന്നത്. അമേരിക്കയിൽ എന്‍ജീനിയറായ ഭര്‍ത്താവിനൊപ്പം സംവൃതയും അവിടെ സ്ഥിരതമാസമാക്കുകയായിരുന്നു. 2015 ഫെബ്രുവരി 21 നായിരുന്നു ഒരു ആണ്‍കുഞ്ഞ് ഇരുവര്‍ക്കും ജനിക്കുന്നത്

samvrutha sunil

More in Malayalam

Trending

Recent

To Top