മലയാള സിനിമയിൽ ശാലീനത കൊണ്ട് ശ്രദ്ധേയയായ നടിയാണ് സംവൃത സുനിൽ. നീണ്ട മുടിയും വിടർന്ന കണ്ണും നിര തെറ്റിയതെങ്കിലും മനോഹരമായ ചിരിയുമൊക്കെയായി സംവൃത മലയാളികളുടെ മനസിൽ കടന്നു കയറി. രസികൻ എന്ന ചിത്രത്തിലൂടെയാണ് സംവൃത സിനിമയിലേക്ക് എത്തിയത്. എന്നാൽ അതിനു മുൻപ് തന്നെ താരം സിനിമയിലെത്തിയത് കണ്ടെത്തിയിരിക്കുകയാണ് സമൂഹ മാധ്യമങ്ങൾ.
വിവാഹത്തിന് ശേഷം മലയാള സിനിമയിൽ നിന്നും മാറി നിൽക്കുന്ന സംവൃത ഒരു സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോയിലൂടെയാണ് തിരികെ എത്തിയത്. ഇപ്പോൾ ബിജു മേനോന്റെ നായികയായി സത്യം പറഞ്ഞാൽ വിശ്വാസികുവോ എന്നാ ചിത്രത്തിൽ രണ്ടാം വരവ് അറിയിക്കുകയാണ്.
ഒരു സിനിമ ചർച്ച ഗ്രൂപ്പിൽ ശ്യാം നാരായണൻ എന്ന ആളാണ് സംവൃത രാശികന് മുൻപ് തന്നെ സിനിമയിലുണ്ടെന്നു കണ്ടെത്തിയത് . അയാൾ കഥ എഴുതുകയാണ് എന്ന ചിത്രത്തിൽ ബാല താരമായി സംവൃതയുടെ ചിത്രങ്ങൾ സഹിതമാണ് ഇദ്ദേഹം ഈ കൗതുകം പങ്കു വച്ചിരിക്കുന്നത്.
ഒരു പക്ഷെ സംവൃത പോലും ഒരിടത്തും ഇക്കാര്യം പറഞ്ഞു കേട്ടിട്ടുണ്ടാകില്ല. അടുത്തിടെ സായി പല്ലവി മീര ജാസ്മിനൊപ്പം കസ്തൂരിമാൻ എന്ന ചിത്രത്തിൽ അഭിനയിച്ചത് സമൂഹ മാധ്യമങ്ങളിലൂടെയാണ് പ്രചരിച്ചത്. എന്തായാലും സംവൃതയുടെ ചിത്രങ്ങൾ ഇപ്പോൾ ചർച്ചയാകുകയാണ്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...