Malayalam
അദ്ദേഹം ഒരു യൂണിവേഴ്സല്‍ ആക്ടര്‍;സമുദ്രക്കനി പറയുന്നു !
അദ്ദേഹം ഒരു യൂണിവേഴ്സല്‍ ആക്ടര്‍;സമുദ്രക്കനി പറയുന്നു !
By
സമുദ്രക്കനിയെ മലയാളികൾക്കേവർക്കും സുപരിചിതനാണ് .മലയത്തിൽ നല്ല ചിത്രങ്ങളിൽ സമുദ്രക്കനി എത്തിയിട്ടും നല്ല്ല ചെയിതിട്ടുമുണ്ട്.അദ്ദേഹം മലയാള ചിത്രത്തിൽ മോഹൻലാലിനൊപ്പം ശിഖർ എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ടായിരുന്നു. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ആഗ്രഹത്തെ കുറിച്ച് പറയുകയാണ് താരം.
തെന്നിന്ത്യന്‍ സിനിമയിലെ മികച്ച സ്വഭാവ നടന്മാരില് ഒരാളാണ് സമുദ്രക്കനി. അഭിനയത്തിനൊപ്പം തന്നെ നാടോടികള്‍, അപ്പ , നിമിര്‍ന്തു നില് തുടങ്ങിയ പ്രമുഖ ചിത്രങ്ങളുടെ സംവിധായകന് കൂടിയാണ് അദ്ദേഹം. ഇപ്പോഴിതാ സമുദ്രക്കനിയുടെ ഒരു പ്രഖ്യാപനമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. ഒരു അഭിമുഖത്തില്‍ തനിക്ക് മോഹന്‍ലാലിനെ നായകനാക്കി ഒരു സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരിക്കുകയാണ്.
മോഹന്‍ലാല്‍ സാറിനായി കുറച്ച് സബ്ജക്ടുകള്‍ എന്റെ മനസ്സിലുണ്ട്. താമസിക്കാതെ തന്നെ ഇക്കാര്യത്തില്‍ ഒരു അന്തിമ തീരുമാനമാകുമെന്നാണ് ഞാന്‍ കരുതുന്നത്. അദ്ദേഹം ഒരു യൂണിവേഴ്സല്‍ ആക്ടറാണ്. അതു കൊണ്ട് തന്നെ മലയാളത്തിലോ തമിഴിലോ ഏത് ഭാഷയിലും ചിത്രമെടുക്കാന്‍ കഴിയും.
മുമ്പ് ശിക്കാര്‍, ഒപ്പം എന്നീ ചിത്രങ്ങളില്‍ മോഹന്‍ലാലും സമുദ്രക്കനിയും ഒരുമിച്ച് അഭിനയിച്ചിരുന്നു. സൂര്യയും മോഹന്‍ലാലുമൊന്നിക്കുന്ന കെ വി ആനന്ദ് ചിത്രം കാപ്പാനിലും സമുദ്രക്കനിയുണ്ട്.
samudrakani talk about mohanlal
