News
13,800 രൂപയുടെ ബനാറസി സാരിയില്‍ കൊച്ചിയില്‍ വന്നിറങ്ങി സാമന്ത; വൈറലായി ചിത്രങ്ങള്‍
13,800 രൂപയുടെ ബനാറസി സാരിയില്‍ കൊച്ചിയില്‍ വന്നിറങ്ങി സാമന്ത; വൈറലായി ചിത്രങ്ങള്‍
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് സാമന്ത. താരത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. മലയാളി താരം ദേവ് മോഹനും സാമന്തയും ഒന്നിക്കുന്ന ശാകുന്തളം എന്ന ചിത്രമാണ് നടിയുടേതായി പുറത്തത്തൊനുള്ളത്. ഈ ചിത്രത്തിന്റെ പ്രൊമോഷന് തിരക്കുകളിലാണ് ഇവര്‍.
ഇതിന്റ ഭാഗമായി കൊച്ചിയില്‍ എത്തിയ സാമന്തയുടെ ലുക്ക് ഏറെ ശ്രദ്ധ നേടിയിരുന്നു. ക്രീം നിറത്തിലുള്ള ബാനറസി സാരിയായിരുന്നു താരത്തിന്റെ വേഷം. പ്യൂര്‍ കോട്ട സില്‍ക്കും ബറാസി കട്ട്വര്ക്കും സറി ബോര്‍ഡറുമുള്ള സാരി ധരിച്ചാണ് സാമന്ത എത്തിയത്. 13,800 രൂപയാണ് സാരിയുടെ വില.
മിനിമല്‍ സോഫ് ഗ്ലാം മേക്കപ്പ്, ബേസിക് മസ്കാര ആന്‍ഡ് ഐലൈനര്‍ ചെയ്ത് വളരെ മിനിമല്‍ മേക്കപ്പിലായിരുന്നു താരം വന്നത്. സ്റ്റേറ്റ്മെന്റ് കമ്മലും മോതിരവുമായിരുന്നു ആക്സസറി. വളരെപ്പെട്ടെന്നാണ് നടിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നതും.
കാളിദാസന്റെ ശാകുന്തളത്തെ ആസ്പദമാക്കി അണിയിച്ചൊരുക്കുന്ന ചിത്രം ഗുണശേഖര്‍ ആണ് സംവിധാനം ചെയ്ത്. ചിത്രത്തില്‍ ശകുന്തളയായാണ് താരം എത്തുന്നത്. സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ദേവ് മോഹനാണ് ദുഷ്യന്തനായി എത്തുന്നത്. അല്ലു അര്‍ജുന്റെ മകള്‍ അല്ലു അര്‍ഹ അരങ്ങേറ്റം കുറിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ശാന്തുളത്തിനുണ്ട്.
നീലിമ ഗുണയും ദില്‍ രാജുവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. മലയാളം, കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക് ഉള്‍പ്പടെ അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസിനെത്തുന്നത്. മോഹന്‍ ബാബു, പ്രകാശ് രാജ്, ഗൗതമി, അഥിതി ബാലന്, അനന്യ നാഗെല്ല, മധുബാല, കബീര്‍ ബേഡി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
