News
നാല് ദിവസം പിന്നിട്ടിട്ടും 10 കോടിപോലും നേടാനാകാതെ തകര്‍ന്നടിഞ്ഞ് 50 കോടി ബജറ്റിലെത്തിയ ‘ശാകുന്തളം’
നാല് ദിവസം പിന്നിട്ടിട്ടും 10 കോടിപോലും നേടാനാകാതെ തകര്‍ന്നടിഞ്ഞ് 50 കോടി ബജറ്റിലെത്തിയ ‘ശാകുന്തളം’
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് സാമന്ത. നടിയുടേതായി പുറത്തെത്തിയ ‘ശാകുന്തളം’ എന്ന ചിത്രമാണ് തിയേറ്ററുകളിലെത്തിയത്. എന്നാല്‍ ഇപ്പോഴിതാ ബോക്സ് ഓഫീസ് കളക്ഷനില്‍ നിരാശ സൃഷ്ടിക്കുകയാണ് ചിത്രം. റിലീസ് ചെയ്ത് നാല് ദിവസം പിന്നിട്ടിട്ടും 10 കോടിപോലും തികയ്ക്കാനായിട്ടില്ല.
50 കോടി ബജറ്റിലൊരുക്കിയ ചിത്രത്തിന്റെ കളക്ഷന്‍ പ്രീതിക്ഷയിലും ാെരുപാട് താഴെയാണ്. ആഗോളതലത്തില്‍ റിലീസിനെത്തിയ ചിത്രം തമിഴിലും ഹിന്ദിയിലുമടക്കം റിലീസ് ചെയ്തിരുന്നു. സാമന്തയുടെ സിനിമകള്‍ എല്ലായ്പ്പോഴും മികച്ച ഓപ്പണിംഗ് നേടാറുണ്ട്. മുന്‍പ് നടി ടൈറ്റില്‍ റോളിലെത്തിയ ചിത്രം യശോദ’ ബോക്സോഫീസില്‍ ശക്തമായ സാന്നിധ്യം അറിയിച്ചിരുന്നു.
എന്നാല്‍ ശാകുന്തളത്തിന്റെ കാര്യത്തില്‍ സംഭവിച്ചത് നേരെ മറിച്ചാണ്. ആദ്യ ദിനം അഞ്ച് കോടിയാണ് സിനിമയ്ക്ക് ലഭിച്ചെതെങ്കില്‍ രണ്ടാം ദിനം മുതല്‍ അഞ്ചിനും താഴെയാണ് കളക്ഷന്‍. തെലുങ്ക് സിനിമ ചരിത്രത്തില്‍ ആദ്യമായാണ്, ബിഗ് ബജറ്റില്‍ നിര്‍മ്മിച്ച ഒരു ചിത്രം ആദ്യ വാരാന്ത്യത്തില്‍ ഇരട്ട അക്കം പോലും നേടാനാകാതെ പോകുന്നത്.
തന്റെ കരിയറില്‍ ഏറ്റവും അടുത്ത് നില്ക്കുന്ന കഥാപാത്രമാണ് ശകുന്തളയുടേത് എന്നാണ് സമന്ത ഒരഭിമുഖത്തില്‍ പറഞ്ഞത്. ഡിസ്നി രാജകുമാരിയായാണ് തനിക്ക് തോന്നിയത് എന്നും ഏറ്റവും മനോഹരമായ ഇതിഹാസത്തിന്റെ ഭാഗമായതില്‍ സന്തോഷമുണ്ടെന്നും സിനിമയില്‍ പ്രതീക്ഷയുണ്ടെന്നും താരം പറഞ്ഞിരുന്നു.
