News
ബോക്സോഫീസില്‍ പിടിച്ചു നില്‍ക്കാനാകാതെ സാമന്തയുടെ ‘ശാകുന്തളം’?; കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ!
ബോക്സോഫീസില്‍ പിടിച്ചു നില്‍ക്കാനാകാതെ സാമന്തയുടെ ‘ശാകുന്തളം’?; കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ!
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള നടിയാണ് സാമന്ത. സോഷയ്ല്‍ മീഡയിയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. നടിയുടേതായി സാമന്തം എന്ന ചിത്രമാണ് തിയേറ്ററികളിലെത്തിയിരിക്കുന്നത്.
ഏപ്രില്‍ 14നാണ് ഈ സിനിമ റിലീസ് ചെയ്തത്. എന്നാല്‍ ചിത്രത്തിന്റെ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ അത്ര നല്ല സൂചനകളല്ല നല്‍കുന്നതെന്നാണ് ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ആദ്യ രണ്ട് ദിവസങ്ങളിലെ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവിടുമ്പോള്‍ ചിത്രം നഷ്ടത്തിലേക്ക് കടന്നേക്കാമെന്ന സാധ്യതയാണ് ട്രേഡ് അനലിസ്റ്റുകള്‍ മുന്നോട്ടുവെക്കുന്നത്.
1.5 കോടിയാണ് രണ്ടാം ദിവസം കൊണ്ട് ശാകുന്തളം സ്വന്തമാക്കിയത്. ആദ്യ ദിനം അഞ്ച് കോടി നേടിയ സ്ഥാനത്താണ് രണ്ടാം ദിവസം പകുതിയില്‍ താഴെയായി കളക്ഷന്‍ ഇടിഞ്ഞത്. ടൈംസ് നൗവിന്റേതാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്.
അവധി ദിവസമായ ഞായറഴ്ച്ചയിലെ കണക്കുകള്‍ കൂടി പുറത്തുവന്നാല്‍ മാത്രമേ ബോക്സ് ഓഫീസില്‍ ശാകുന്തളത്തിന് പിടിച്ചുനില്ക്കാന് കഴിയുമോ എന്ന് വിലയിരുത്താനാകൂ എന്ന് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നു. ‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിലൂടെ സുപരിചിതനായ നടന് ദേവ് മോഹനനാണ് ചിത്രത്തിലെ നായകന്. അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്.
