Connect with us

സാമന്തയുടെ പ്രൊഡക്ഷൻ ഹൗസിൽ നിന്നിറങ്ങുന്ന ആദ്യ ചിത്രത്തിൽ ലിം ഗഭേദമന്യേ തുല്യവേതനം; അറിയിപ്പുമായി സംവിധായിക

Actress

സാമന്തയുടെ പ്രൊഡക്ഷൻ ഹൗസിൽ നിന്നിറങ്ങുന്ന ആദ്യ ചിത്രത്തിൽ ലിം ഗഭേദമന്യേ തുല്യവേതനം; അറിയിപ്പുമായി സംവിധായിക

സാമന്തയുടെ പ്രൊഡക്ഷൻ ഹൗസിൽ നിന്നിറങ്ങുന്ന ആദ്യ ചിത്രത്തിൽ ലിം ഗഭേദമന്യേ തുല്യവേതനം; അറിയിപ്പുമായി സംവിധായിക

തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് സാമന്ത. തന്റൈ വിശേഷങ്ങളെല്ലാം താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. അപ്രതീക്ഷിത വെല്ലുവിളികളാണ് താരത്തിന് തന്റെ ജീവിതത്തിൽ നേരിടേണ്ടി വന്നത്. നാഗചൈതന്യയുമായുള്ള വേർപിരിയലും, മയോസിറ്റിസ് എന്ന ഓട്ടോ ഇമ്യൂൺ രോഗം തുടങ്ങിയ പലവിധ പ്രതിസന്ധികൾ താരം അഭിമുഖീകരിച്ചു. സിനിമാ രംഗത്ത് നിന്നും കുറച്ച് നാളായി വിട്ടു നിന്നിരുന്ന താരം തിരിച്ചെത്തിയിരുന്നു.

ഇപ്പോഴിതാ നടിയുടെ പ്രൊഡക്ഷൻ ഹൗസിൽ നിന്നിറങ്ങുന്ന ആദ്യ ചിത്രത്തിൽ ലിം ഗഭേദമന്യേ തുല്യവേതനം ഉറപ്പാക്കുമെന്ന് താരം പറഞ്ഞതായി അറിയിച്ചിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായിക നന്ദിനി റെഡ്ഡി. ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഭാഗമായി സംസാരിക്കവെയാണ് നന്ദിനിയുടെ വെളിപ്പെടുത്തൽ.

ബൻഗാരം’ എന്ന് പേരിട്ടിരിക്കുന്ന ആദ്യ ചിത്രത്തിലെ അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കും ആണ് തുല്യവേതനം നൽകുക. ട്രലാല മൂവിങ് പിക്‌ചേർസ് എന്നാണ് സാമന്തയുടെ പ്രൊഡക്ഷൻ ഹൗസിന്റെ പേര്. 2023-ലാണ് നടി ഇത് ആരംഭിക്കുന്നത്. നാളുകളായി തുല്യവേതരം എന്ന ആശയം സംസാര വിഷയമാണ്. ഈ വേളയിലാണ് നടിയുടെ നടപടി.

യശോദയാണ് സമാന്തയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. വിജയ് ദേവരകൊണ്ട നായകനായ സിനിമ മികച്ച വിജയം നേടി. മയോസിറ്റിസിന്റെ ചികിത്സയുടെ ഭാഗമായി കുറച്ച് നാൾ ഇടവേളയെടുത്ത സമാന്ത കരിയറിൽ വീണ്ടും സജീവമാവുകയാണ്.കരിയറിലെ ഏറ്റവും മികച്ച സമയത്ത് നിന്നപ്പോഴാണ് അപ്രതീക്ഷിത തിരിച്ചടികൾ സമാന്തയ്ക്ക് ഉണ്ടാകുന്നത്. സമാന്തയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.

More in Actress

Trending

Recent

To Top