Malayalam Breaking News
ചെന്നൈ നഗരത്തിൽ പച്ചക്കറി വിറ്റ് സാമന്ത !!! സിനിമ ഷൂട്ടിങ്ങല്ല , യഥാർത്ഥ ജീവിതം !!!
ചെന്നൈ നഗരത്തിൽ പച്ചക്കറി വിറ്റ് സാമന്ത !!! സിനിമ ഷൂട്ടിങ്ങല്ല , യഥാർത്ഥ ജീവിതം !!!
By
ചെന്നൈ നഗരത്തിൽ പച്ചക്കറി വിറ്റ് സാമന്ത !!! സിനിമ ഷൂട്ടിങ്ങല്ല , യഥാർത്ഥ ജീവിതം !!!
തെന്നിന്ത്യൻ സിനിമകളിലെ മുൻനിര താരമാണ് സാമന്ത . വിവാഹ ശേഷവും സിനിമയിൽ സജീവമായ സാമന്ത ഇപ്പോൾ പച്ചക്കറി വില്പനക്കാരിയാണ്. എന്നാൽ അത് സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായിരുന്നില്ല.
ചെന്നൈ നഗരത്തില്‍ ഇഷ്ടതാരത്തെ പച്ചക്കറി വില്‍പ്പനക്കാരിയുടെ വേഷത്തില്‍ കണ്ടതിന്റെ കൗതുകമായിരുന്നു ആരാധകര്‍ക്ക്. എന്നാല്‍ ഇതൊരു കാരുണ്യ പ്രവര്‍ത്തനമാണെന്ന് ആരാധകര്‍ വൈകാതെ മനസിലാക്കി.തന്റെ ചാരിറ്റി ഫൗണ്ടേഷനായ പ്രതായുഷ എന്ന പേരിലുള്ള സംഘടനയ്ക്ക് വേണ്ടിയായിരുന്നു സാമന്തയുടെ പച്ചക്കറി വില്‍പ്പന.
ഇരുമ്പുത്തുറൈ എന്ന ചിത്രത്തിന്റെ നൂറാം ദിന ആഘോഷത്തില്‍ പങ്കെടുക്കാനായാണ് സാമന്ത വ്യാഴാഴ്ച ചെന്നൈയില്‍ എത്തിയത്. വെള്ളിയാഴ്ച രാവിലെ തിരുവള്ളിക്കേനി ക്ഷേത്രത്തിന് അരികിലെ ജാം ബസാര്‍ മാര്‍ക്കറ്റിലായിരുന്നു പച്ചക്കറി വില്‍പ്പനക്കാരിയായി സാമന്ത എത്തിയത്. ഇഷ്ടതാരത്തെ കാണാന്‍ വന്‍ തിരക്കായിരുന്നു മാര്‍ക്കറ്റില്‍ അനുഭവപ്പെട്ടത്. യാതനകള്‍ അനുഭവിക്കുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ചികിത്സാ സഹായത്തിനാി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് പ്രതായുഷ.
2014ലാണ് സാമന്ത പ്രതായുഷ ആരംഭിച്ചത്. സൗജന്യ മെഡിക്കല്‍ ക്യാംപുകള്‍, കുഞ്ഞുങ്ങള്‍ക്കുള്ള പ്രതിരോധ കുത്തിവയ്പ്പുകള്‍, രക്തദാനം തുടങ്ങി നിരവധി സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ പ്രതായുഷ കാര്യമായ സംഭാവന നല്‍കിവരുന്നുണ്ട്. സീമ രാജ, കന്നട റീമേക്ക് ചിത്രമായ യു ടേണ്‍ തുടങ്ങിയ ചിത്രങ്ങളുടെ റിലീസിനായി കാത്തിരിക്കുകയാണ് സാമന്തയിപ്പോള്‍.
samantha turns vegetable seller
