Connect with us

എന്റെ കഥാപാത്രത്തിനും പ്രാധാന്യമുണ്ട്, നസ്രിയയെ വിമര്‍ശിച്ച് നയന്‍താര; ഇരുവര്‍ക്കുമിടയില്‍ അന്ന് സംഭവിച്ചത്!

Actress

എന്റെ കഥാപാത്രത്തിനും പ്രാധാന്യമുണ്ട്, നസ്രിയയെ വിമര്‍ശിച്ച് നയന്‍താര; ഇരുവര്‍ക്കുമിടയില്‍ അന്ന് സംഭവിച്ചത്!

എന്റെ കഥാപാത്രത്തിനും പ്രാധാന്യമുണ്ട്, നസ്രിയയെ വിമര്‍ശിച്ച് നയന്‍താര; ഇരുവര്‍ക്കുമിടയില്‍ അന്ന് സംഭവിച്ചത്!

ടെലിവിഷന്‍ ഷോകളില്‍ ആങ്കര്‍ ആയി തുടക്കം കുറിച്ച് നായികയായി വളര്‍ന്ന താരമാണ് നസ്രിയ നസിം. 2006ല്‍ ബ്ലെസ്സി സംവിധാനം ചെയ്ത ‘പളുങ്ക്’ എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ മകളായാണ് സിനിമയിലെത്തിയത്. നിരവധി ചിത്രങ്ങളില്‍ തന്റെ കഴിവ് തെളിയിച്ച നസ്രിയ നസീം എന്ന നടിയുടെ ഉദയം സിനിമാ പ്രേക്ഷകര്‍ കണ്ടത് ഏറെ പ്രതീക്ഷയോടെയാണ്. തെന്നിന്ത്യയിലെ മുന്‍നിര നായിക നടിയാകാനുള്ള ആരാധകവൃന്ദം ചുരുങ്ങിയ കാലം കൊണ്ട് നസ്രിയക്ക് ലഭിച്ചു. എന്നാല്‍ സിനിമാ കരിയറിന് നസ്രിയ പ്രഥമ പരിഗണന നല്‍കിയിരുന്നില്ല.

കൈനിറയെ അവസരങ്ങളുള്ളപ്പോഴാണ് 19ാം വയസ്സില്‍ നടി വിവാഹിതയാകുന്നത്. നടന്‍ ഫഹദ് ഫാസിലുമായുള്ള നസ്രിയയുടെ വിവാഹം ഏറെ ചര്‍ച്ചയായിരുന്നു. വിവാഹിതനാകുമ്പോള്‍ 32 കാരനാണ് ഫഹദ്. ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസം ആരാധകരെ അമ്പരപ്പിച്ചിരുന്നു. എന്നാല്‍ ഇന്ന് മോളിവുഡിലെ പ്രിയ താരദമ്പതികളാണ് ഫഹദും നസ്രിയയും. വിവാഹത്തോടെ സിനിമയില്‍നിന്നും വിട്ടുനിന്ന നസ്രിയ അഞ്ജലി മേനോന്റെ ‘കൂടെ’ എന്ന ചിത്രത്തിലൂടെ തിരിച്ചു വരവ് നടത്തിയിരുന്നു.

വിവാഹ ശേഷം ചുരുക്കം സിനിമകളിലേ നസ്രിയ അഭിനയിച്ചിട്ടുള്ളൂ. ഒരുപക്ഷെ ഇന്നും കരിയറില്‍ സജീവമായിരുന്നെങ്കില്‍ വലിയ ഖ്യാതികള്‍ നസ്രിയയെ തേടി വന്നേനെ. കൈ നിറയെ അവസരങ്ങളുള്ളപ്പോഴാണ് ഇതൊന്നും വേണ്ടെന്ന് വെച്ച് നസ്രിയ വിവാഹ ജീവിതത്തിലേയ്ക്ക് കടക്കുന്നത്. തമിഴകത്ത് നസ്രിയക്ക് വലിയ ആരാധക വൃന്ദമുണ്ടാക്കിയ സിനിമയാണ് രാജ റണി.

അറ്റ്‌ലി സംവിധാനം ചെയ്ത സിനിമയില്‍ നയന്‍താര, നസ്രിയ, ആര്യ, ജയ് എന്നിവരാണ് പ്രധാന വേഷം ചെയ്തത്. സിനിമയുടെ ഫ്‌ലാഷ് ബാക്കിലാണ് നസ്രിയയുടെ കഥാപാത്രം വരുന്നത്. തുടക്കക്കാരിയായ നസ്രിയക്ക് മികച്ച സ്വീകാര്യത സിനിമയിലൂടെ അന്ന് തമിഴകത്ത് ലഭിച്ചു. എന്നാല്‍ നസ്രിയയേക്കാള്‍ അന്ന് ചര്‍ച്ചയായത് രാജാ റാണിയിലെ നയന്‍താരയുടെ പ്രകടനമാണ്. ഇതിന് മറ്റ് ചില കാരണങ്ങളുമുണ്ട്.

വ്യക്തി ജീവിതത്തിലെ ചില പ്രശ്‌നങ്ങള്‍ കാരണം കരിയറില്‍ നിന്നും മാറി നിന്ന നയന്‍താര ശക്തമായ തിരിച്ച് വരവ് നടത്തിയ സിനിമയാണ് രാജാ റാണി. നടി ഇന്നത്തെ ലേഡി സൂപ്പര്‍താരമായതില്‍ നിര്‍ണായക പങ്കുവഹിച്ച സിനിമ. രാജാ റാണി ഹിറ്റായതോടെയാണ് നയന്‍താരയ്ക്ക് നഷ്ടപ്പെട്ട താരമൂല്യം തിരികെ ലഭിക്കുന്നതും ഹിറ്റ് സിനിമകള്‍ തുടര്‍ന്നും ലഭിക്കുന്നതും.

ഇക്കാരണങ്ങളാല്‍ രാജാ റാണിക്ക് നയന്‍താരയുടെ തിരിച്ച് വരവ് എന്ന തരത്തില്‍ വന്‍ പ്രാധാന്യം ലഭിച്ചു. അന്ന് പല ഗോസിപ്പുകളും ഇവരെക്കുറിച്ച് വന്നു. എന്നാല്‍ നസ്രിയ ഇത്തരം ഗോസിപ്പുകളെല്ലാം നിഷേധിക്കുകയാണുണ്ടായത്. സിനിമയുടെ റിലീസിന് മുമ്പ് രാജാ റാണിയില്‍ തന്റെ കഥാപാത്രത്തിനും പ്രാധാന്യമുണ്ടെന്ന് നസ്രിയ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. രണ്ട് നായികമാര്‍ ഒരുമിച്ചെത്തിയതോടെയാണ് പല തരത്തിലുള്ള ഗോസിപ്പുകള്‍ പരന്നത്.

നയ്യാണ്ടി എന്ന നസ്രിയയുടെ സിനിമ പുറത്തിറങ്ങിയപ്പോഴുണ്ടായ വിവാദത്തിലും നയന്‍താരയുടെ പേര് വലിച്ചിഴക്കപ്പെട്ടു. സിനിമയില്‍ വയര്‍ കാണിക്കുന്ന സീന്‍ തന്റെ സമ്മതമില്ലാതെ ഡ്യൂപ്പിനെ വെച്ച് ഷൂട്ട് ചെയ്‌തെന്ന് പരാതി ഉന്നയിച്ച് അന്ന് നസ്രിയ രംഗത്ത് വന്നിരുന്നു. എന്നാല്‍ ഇതിനെതിരെ നയന്‍താര സംസാരിക്കുകയും നസ്രിയയെ വിമര്‍ശിച്ചെന്നും അന്ന് ഗോസിപ്പുകള്‍ വന്നു, എന്നാല്‍ നസ്രിയ ഈ ഗോസിപ്പ് നിഷേധിക്കുകയാണുണ്ടായത്.

നസ്രിയയുടെ പുതിയ സിനിമകള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇത്രയധികം ജനപ്രീതിയുള്ള നടി എന്തുകൊണ്ടാണ് കരിയറില്‍ സജീവമല്ലാത്തതെന്നാണ് ആരാധകരുടെ ചോദ്യം. അതേസമയം നിര്‍മാണ രംഗത്ത് ഭര്‍ത്താവ് ഫഹദിനൊപ്പം നസ്രിയ സാന്നിധ്യം അറിയിക്കുന്നുണ്ട്. വിവാഹശേഷം വന്ന ഇടവേളയെക്കുറിച്ച് നസ്രിയ മുമ്പ് സംസാരിച്ചിരുന്നു. നാല് വര്‍ഷത്തെ ഇടവേള മുന്‍കൂട്ടി തീരുമാനിച്ചതല്ല.

മറ്റ് പല കാര്യങ്ങളുടെയും തിരക്കിലായിരുന്നു. വിവാഹശേഷം ഫഹദ് ഒരുവര്‍ഷം ഇടവേളയെടുത്തിട്ടുണ്ട്. ആരും അതേക്കുറിച്ച് സംസാരിക്കുന്നില്ല. സിനിമകളില്‍ നിന്ന് മാറി നിന്ന സമയത്ത് ഫഹദിനൊപ്പം യാത്രകള്‍ ചെയ്തു. കഥകള്‍ കേട്ടിരുന്നില്ല. സിനിമകള്‍ ചെയ്യുന്നില്ലേ, എത്ര നാള്‍ ഇങ്ങനെ ഇരിക്കും എന്ന് ഫഹദ് ചോദിച്ചിരുന്നു. എന്നാല്‍ തനിക്ക് പെട്ടെന്ന് സിനിമകള്‍ ചെയ്യാന്‍ താല്‍പര്യം ഇല്ലായിരുന്നെന്നും നസ്രിയ വ്യക്തമാക്കി. നസ്രിയ മാറി നില്‍ക്കുന്നുണ്ടെങ്കിലും ഫഹദിന് കരിയറില്‍ തിരക്കേറുകയാണ്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഫഹദ് സാന്നിധ്യം അറിയിക്കുന്നു. തെലുങ്കില്‍ പുഷ്പ 2 ദ റൈസ് എന്ന സിനിമയും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

More in Actress

Trending