News
ബോളിവുഡ് ചിത്രത്തില്‍ നിന്നും പിന്മാറി സാമന്ത; ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് സിനിമയില്‍ നിന്ന് നീണ്ട അവധിയെടുക്കാനൊരുങ്ങി നടന്
ബോളിവുഡ് ചിത്രത്തില്‍ നിന്നും പിന്മാറി സാമന്ത; ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് സിനിമയില്‍ നിന്ന് നീണ്ട അവധിയെടുക്കാനൊരുങ്ങി നടന്
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള നടിയാണ് സാമന്ത. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. എന്നാല്‍ ഇപ്പോഴിതാ ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് സിനിമയില്‍ നിന്ന് നീണ്ട അവധിയെടുക്കാനൊരുങ്ങിയിരിക്കുകയാണ് സാമന്ത. മയോസിറ്റിസ് എന്ന അസുഖത്തെ തുടര്‍ന്ന് അല്പനാളായി സാമന്ത സിനിമാ ലോകത്ത് സജീവമായിരുന്നില്ല. ഇതിനിടയിലാണ് പുതിയ വാര്‍ത്ത വരുന്നത്.
താരം തന്നെയാണ് രോഗവിവരം ആരാധകരെ അറിയിച്ചത്. അടുത്തിടെ ബോളിവുഡില്‍ വരുണ്‍ ധവാനൊപ്പം സാമന്തയുടെ പുതിയ സിനിമ പ്രഖ്യാപിച്ചിരുന്നു. പുതിയ വിവരം അനുസരിച്ച് ഈ ചിത്രത്തില്‍ നിന്ന് സാമന്ത പിന്മാറിയതായാണ് വാര്‍ത്തകള്‍. മയോസിറ്റിസ് രോഗ ചികിത്സയിലാണ് താരമിപ്പോള്‍. അസുഖം പൂര്‍ണമായി ഭേദമാകുന്നതു വരെ സിനിമകളില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് നടിയുടെ തീരുമാനമെന്നും അറിയുന്നു.
വിജയ് ദേവരകൊണ്ടയ്ക്കൊപ്പം ഖുഷി എന്ന സിനിമയുടെ ചിത്രീകരണവും പാതിവഴിയിലാണ്. പല കാരണങ്ങളാല്‍ റിലീസ് നീണ്ടുപോകുമെന്ന് വിജയ് ദേവരകൊണ്ട നേരത്തേ വ്യക്തമാക്കിയിരുന്നു. സാമന്തയുടെ അഭാവത്തില്‍ ഒരുപിടി ചിത്രങ്ങളാണ് തെന്നിന്ത്യയിലും ബോളിവുഡിലുമുള്ളത്.
സാമന്തയും വിജയ് ദേവരകൊണ്ടയും ഒന്നിക്കുന്ന ഖുഷി ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. ശിവ നിര്‍വാണ സംവിധാനം ചെയ്യുന്ന ചിത്രം ക്രിസ്മസ്ന്യൂ ഇയര്‍ റിലീസ് ആയിട്ടായിരുന്നു പ്രഖ്യാപിച്ചിരുന്നത്. സിനിമയുടെ അറുപത് ശതമാനം ഷൂട്ട് മാത്രമാണ് ഇതുവരെ പൂര്‍ത്തിയാക്കിയത്.
നിരവധി കാരണങ്ങളാല്‍ റിലീസ് അടുത്ത വര്‍ഷത്തേക്ക് മാറ്റിവെക്കാന്‍ തീരുമാനിച്ചതായാണ് വിജയ് ദേവരകൊണ്ട പറഞ്ഞത്. ഫെബ്രുവരിയില്‍ ചിത്രം പുറത്തിറക്കാനാകുമെന്നാണ് നിര്‍മാതാക്കളുടെ പ്രതീക്ഷ. യശോദയാണ് സാമന്തയുടെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രം. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് സിനിമയുടെ പ്രമോഷന് പരിപാടികളില്‍ നടി പങ്കെടുത്തിരുന്നില്ല.
