Malayalam Breaking News
ഈ പ്രശ്നം കാരണമാണ് ധാരാളം നടിമാർ വിവാഹിതരാകാതെ തുടരുന്നത് – സാമന്ത
ഈ പ്രശ്നം കാരണമാണ് ധാരാളം നടിമാർ വിവാഹിതരാകാതെ തുടരുന്നത് – സാമന്ത
By
ഈ പ്രശ്നം കാരണമാണ് ധാരാളം നടിമാർ വിവാഹിതരാകാതെ തുടരുന്നത് – സാമന്ത
ശക്തമായ കഥാപാത്രങ്ങളിലൂടെ വിവാഹശേഷം സജീവമാകുകയാണ് സാമന്ത . വിവാഹ ശേഷവും ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകുകയാണ് സാമന്ത . പക്ഷെ സാമന്തക്ക് ലഭിച്ച ഭാഗ്യമൊന്നും പല നായികമാർക്കും ലഭിക്കാറില്ല. അതിനുള്ള കാരണം അറിയിക്കുകയാണ് സാമന്ത.
വിവാഹം കഴിഞ്ഞ ഒരു നടിയെ സംബന്ധിച്ച് മുപ്പതാം വയസില്‍ തന്നെ അമ്മയായോ അമ്മായിയായോ ഒക്കെ അഭിനയിക്കേണ്ടിവരുന്നത് വിധിയാണെന്നും അതുകൊണ്ടു തന്നെ നിരവധി നടിമാര്‍ വിവാഹം കഴിക്കാതെ തുടരുന്നുണ്ടെന്നും നടി സാമന്ത പറയുന്നു.
‘നായകന്മാര് എത്ര കണ്ട് പ്രായമായാലും അവര്‍ നായകന്മാർ തന്നെയാണ്. ഉദാഹരണത്തിന് അമിതാഭ് സാറും ഋഷികപൂറും ഇന്നും ഹിന്ദി സിനിമയില്‍ അജയ്യരല്ലേ? പക്ഷേ കല്യാണം കഴിഞ്ഞ ഒരു നടിയെ സംബന്ധിച്ച് മുപ്പതാം വയസ്സിൽ ത്തന്നെ അമ്മായിയായോ, അമ്മയായോ അഭിനയിക്കാനുള്ള വിധിയാണ്. സമര്‍ഥയായ ഒരു നടിക്ക് വിവാഹം കഴിഞ്ഞാല്‍ നായികയായി അഭിനയിക്കാനുള്ള അര്‍ഹതയില്ലാതെ വരുമോ? ഈ പ്രശ്നംമൂലം എത്രയെത്ര നടിമാരാണ് വിവാഹിതരാകാതെ കഴിയുന്നത്? ഈയൊരു സമ്പ്രദായം മാറണം. മാറിയേ പറ്റൂ. അമ്മയായാലും ഞാന്‍ സിനിമയില്‍ത്തന്നെയുണ്ടാകും. ഒരു നടിയായി എനിക്ക് മാര്‍ക്കറ്റുണ്ടാകുമോ ഇല്ലയോ എന്നതിനെക്കുറിച്ച് എനിക്ക് ആശങ്കയില്ല. എന്തെങ്കിലും ഒന്ന് സിനിമയില്‍ ചെയ്തുകൊണ്ടിരിക്കും. സിനിമയല്ലാതെ മറ്റെന്ത് തൊഴില്‍ എനിക്കറിയാം?
samantha about marriage life of actresses
