Bollywood
സാമന്തയുടെ ആത്മ സുഹൃത്തിന് കോവിഡ് 19; ആശങ്കയോടെ ആരാധകര്‍
സാമന്തയുടെ ആത്മ സുഹൃത്തിന് കോവിഡ് 19; ആശങ്കയോടെ ആരാധകര്‍
തെന്നിന്ത്യന്‍ താരം സാമന്ത അക്കിനേനിയുടെ സുഹൃത്തും മോഡലും ഡിസൈനറുമായ ശില്‍പ്പ റെഡ്ഡിയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. വാർത്ത പുറത്ത് വന്നതിന് പിന്നാലെ താരത്തിന്റെ ആരാധകരും ആശങ്കയിലാണ്. ആത്മസുഹൃത്തുക്കളാണ് സാമന്തയും ശില്‍പ്പ റെഡ്ഡിയും. അടുത്തിടെ സാമന്ത ശില്‍പ്പയുമായി കൂടിക്കാഴ്ച നടത്തിയതാണ് ആരാധകരുടെ ആശങ്കയ്ക്ക് കാരണം.
ഒരു കുടുംബസുഹൃത്ത് വീട്ടിലെത്തി തന്നെ സന്ദര്‍ശിച്ചിരുന്നുവെന്നും അങ്ങനെയായിരിക്കാം രോഗം പകര്‍ന്നതെന്നുമാണ് ശില്‍പ്പ വീഡിയോയില്‍ പറയുന്നു . പിന്നീട് ടെസ്റ്റ് നടത്തിയതോടെ ശില്‍പ്പയ്ക്കും ഭര്‍ത്താവിനും കോവിഡ് സ്ഥിതീകരിക്കുകയായിരുന്നു.
എന്നാല്‍ രണ്ടുപേര്‍ക്കും രോഗലക്ഷണങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ലെന്നും ശില്‍പ്പ പറയുന്നു. ഫിറ്റ്നസ് പ്ലാനിലൂടെയും ആരോഗ്യകരമായ ഡയറ്റിലൂടെയും രോഗാവസ്ഥയെ അതിജീവിക്കാനുള്ള ശ്രമത്തിലാണ് ശില്‍പ്പയും ഭര്‍ത്താവും.