Bollywood
ലോക്ക് ഡൗണിൽ മൈക്രോ ഗ്രീന്‍ കൃഷിയുമായി സാമന്ത; വിളപ്പെടുപ്പ് കഴിഞ്ഞെന്ന് താരം
ലോക്ക് ഡൗണിൽ മൈക്രോ ഗ്രീന്‍ കൃഷിയുമായി സാമന്ത; വിളപ്പെടുപ്പ് കഴിഞ്ഞെന്ന് താരം
ലോക്ക്ഡൗണ്‍ കാലത്തെ വിശേഷങ്ങളെല്ലാം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാന്‍ സമയം കണ്ടെത്തിയ താരമാണ് സാമന്ത. തന്റെ വളര്‍ത്തുനായ ഹാഷിന്റെ വിശേഷങ്ങളും ഇന്‍സ്റ്റഗ്രാമിലൂടെ സാമന്ത പങ്കുവച്ചിരുന്നു.
ഇപ്പോഴിതാ ലോക്ക്ഡൗണ്‍ കാലത്ത് വീണുകിട്ടിയ സമയം കുടുംബത്തിനൊപ്പം ഫലപ്രദമായി ചെലവഴിക്കുകയാണ് തെന്നിന്ത്യന്‍ താരം സാമന്ത അക്കിനേനി. പാചകവും കൃഷിയുമൊക്കെയായി സജീവമാണ് താരം.
മൈക്രോ ഗ്രീന്‍ കൃഷി നടത്തി ആദ്യമായി വിളപ്പെടുപ്പ് നടത്തിയ സന്തോഷം പങ്കുവയ്ക്കുകയാണ് താരം. ചിത്രങ്ങള്‍ക്കൊപ്പം മൈക്രോ ഗ്രീന്‍ കൃഷി ചെയ്യേണ്ടതെങ്ങനെയെന്നും സാമന്ത പറയുന്നു. “മൈക്രോ ഗ്രീന്‍സിന്റെ ആദ്യത്തെ വിളവെടുപ്പ്.
വളര്‍ത്താന്‍ താല്‍പ്പര്യമുള്ളവര്‍ക്കായി, നിങ്ങള്‍ക്ക് വേണ്ടത് ഒരു ട്രേ, കൊക്കോപീറ്റ്, വിത്തുകള്‍, ഒരു തണുത്ത മുറി (ഞാന്‍ എന്റെ കിടപ്പുമുറിയാണ് ഉപയോഗിച്ചത്, അവിടെ സൂര്യപ്രകാശം ഭാഗികമായി അനുവദിക്കുന്ന ഒരു ജാലകം ഉണ്ട്).
ട്രേയില്‍ കൂടുതല്‍ സൂര്യപ്രകാശം ലഭിക്കുന്നില്ലെങ്കില്‍, അതിനടുത്തായി ഒരു ബെഡ് സൈഡ് ലാമ്ബ് സ്ഥാപിക്കാം.” സാമന്ത കുറിക്കുന്നു.
“ഘട്ടം 1: കൊക്കോപീറ്റ് ഉപയോഗിച്ച് ട്രേ നിറയ്ക്കുക. ഘട്ടം രണ്ട് വിത്തുകള്‍ പാകുക, പിന്നീട് കൊക്കോപീറ്റ് പൂര്‍ണ്ണമായും നനയുന്നതുവരെ വെള്ളം തളിക്കുക. വീടിനകത്ത് തണുപ്പുള്ള സ്ഥലത്ത്, ജാലകത്തിനടുത്തായി ഈ ട്രേ സ്ഥാപിക്കുക.
സൂര്യപ്രകാശം കുറവാണെങ്കില്‍ നിങ്ങള്‍ക്ക് ഒരു ബെഡ്സൈഡ് ലാമ്ബ് ഉപയോഗിക്കാം.നാലു ദിവസം കഴിയുമ്ബോള്‍ മുള വന്നത് കാണാം.
അഞ്ചാം ദിവസം ട്രേയുടെ കവര്‍ നീക്കം ചെയ്ത് ദിവസവും ഒരു നേരം വെള്ളം തളിക്കുക. എട്ടാം ദിവസം മുതല്‍ പതിനാലാം ദിവസം വരെ നിങ്ങളുടെ മൈക്രോ ഗ്രീനുകള്‍ വിളവെടുക്കാം,” സാമന്ത പറയുന്നു.
