Connect with us

സല്‍മാന്‍ ഖാന് അധോലോക നേതാവിന്റെ ഭീഷണി; സുരക്ഷ വര്‍ധിപ്പിച്ചു

Bollywood

സല്‍മാന്‍ ഖാന് അധോലോക നേതാവിന്റെ ഭീഷണി; സുരക്ഷ വര്‍ധിപ്പിച്ചു

സല്‍മാന്‍ ഖാന് അധോലോക നേതാവിന്റെ ഭീഷണി; സുരക്ഷ വര്‍ധിപ്പിച്ചു

ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് അധോലോക നേതാവ് ലോറന്‍സ് ബിഷ്‌ണോയിയുടെ ഭീഷണി. എ.ബി.പി ന്യൂസി’ന് നല്‍കിയ അഭിമുഖത്തിലാണ് നടനോട് ലോറന്‍സ് ഭീഷണി മുഴക്കിയത്. ഇതേതുടര്‍ന്ന് കനത്ത സുരക്ഷയിലാണ് താരം. കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്ന സംഭവത്തില്‍ താനുള്‍പ്പെടെയുള്ള ബിഷ്‌ണോയി സമുദായം സല്‍മാനോട് കടുത്ത ദേഷ്യമാണ് എന്നാണ് ലോറന്‍സ് ഒരഭിമുഖത്തില്‍ പറഞ്ഞത്.

തങ്ങളുടെ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് സല്‍മാന്‍ മാപ്പുപറഞ്ഞില്ല എങ്കില്‍ അനന്തരഫലം അനുഭവിക്കേണ്ടി വരുമെന്നാണ് ലോറന്‍സ് ഭീഷണിമുഴക്കിയത്. തന്നെ വെറുതെ വിടാന്‍ സല്‍മാന്‍ ലോറന്‍സിന് പണം വാഗ്ദാനം ചെയ്തിരുന്നുവെന്നും എന്നാല്‍ പണമല്ല വേണ്ടതെന്നും ലോറന്‍സ് പറഞ്ഞു.

ജനശ്രദ്ധ നേടാനല്ല സല്‍മാനെ താക്കീത് ചെയ്തത്. അതിനായിരുന്നെങ്കില്‍ നേരിട്ട് ജുഹുവില്‍ ചെന്ന് ബോളിവുഡ് പ്രമുഖനെ കൊല്ലാന്‍ തങ്ങള്‍ക്ക് കഴിയുമായിരുന്നുവെന്നും ലോറന്‍സ് അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ബിഷ്‌ണോയി സമുദായം ആദരിക്കുന്ന മൃഗമാണ് കൃഷ്ണമൃഗം. 1998ലാണ് വിഷയത്തിനാസ്പദമായ സംഭവം നടന്നത്. ‘ഹം സാത്ത് സാത്ത് ഹൈന്‍’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനായി എത്തിയ സല്‍മാന്‍ രാജസ്ഥാനിലെ കങ്കാണിയില്‍ വെച്ച് രണ്ട് കൃഷ്ണമൃഗങ്ങളെ വേട്ടയാടി കൊല്ലുകയായിരുന്നു.

വന്യമൃഗത്തെ വേട്ടയാടിയതിന് വന്യജീവിസംരക്ഷണ നിയമത്തിന്റെ 9/51 വകുപ്പ് പ്രകാരവും, വെടിക്കോപ്പുകള്‍ സൂക്ഷിച്ചതിന് ആയുധ നിയമപ്രകാരം 3/25, 3/27 വകുപ്പുകള്‍ പ്രകാരവുമാണ് സല്‍മാനെതിരെ കേസെടുത്തിരുന്നത്.

2018ല്‍ ജോധ്പൂര്‍ കോടതി സല്‍മാനെ അഞ്ച് വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. പിന്നീട് ജാമ്യം ലഭിക്കുകയായിരുന്നു. ഷൂട്ടിങ്ങിനായി സല്‍മാനൊപ്പമുണ്ടായിരുന്ന സെയ്ഫ് അലി ഖാന്‍, സൊണാലി ബെന്ദ്രെ, നീലം, തബു എന്നിവര്‍ക്കെതിരെയും വന്യജീവിസംരക്ഷണ നിയമപ്രകാരം കേസെടുത്തിരുന്നു. പിന്നീട് അവരെ കോടതി കുറ്റവിമുക്തരാക്കി.

More in Bollywood

Trending

Recent

To Top