Malayalam
ബോടോക്‌സ് അടിച്ച് ഫേസ് മൊത്തം വലിഞ്ഞ് മുറുകി, ഫേസ് അനങ്ങാതായി, ശ്രീകുമാര്‍ മേനോന്‍ കൊണ്ട് പോയി തുലച്ചതാണ്; അശ്വന്ത് കോക്
ബോടോക്‌സ് അടിച്ച് ഫേസ് മൊത്തം വലിഞ്ഞ് മുറുകി, ഫേസ് അനങ്ങാതായി, ശ്രീകുമാര്‍ മേനോന്‍ കൊണ്ട് പോയി തുലച്ചതാണ്; അശ്വന്ത് കോക്
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങള്‍ അവസ്മരണീയമാക്കിയ താരത്തിന് ആരാധകര്‍ ഏറെയാണ് എന്ന് എടുത്ത് പറയേണ്ട ആവശ്യമില്ല. കൊച്ചുകുട്ടികള്‍ മുതല്‍ പ്രായഭേദ വ്യത്യാസമില്ലാതെ എല്ലാവരുടെയും പ്രിയപ്പെട്ട ഏട്ടനാണ് മോഹന്‍ലാല്‍. വലിയൊരു ആരാധകവൃന്തം തന്നെ മോഹന്‍ലാലിനുണ്ട്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നതും.
നാലു പതിറ്റാണ്ടിലേറെയായി മലയാളികളുടെ സിനിമാസ്വപ്നങ്ങള്‍ക്ക് ഭാവവും ഭാവുകത്വവും നല്‍കിയ നടന വിസ്മയമാണ് മോഹന്‍ലാല്‍. തിരനോട്ടത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച്, ഇന്ത്യയിലെ തന്നെ മികച്ച നടന്മാരില്‍ ഒരാളാകാന്‍ മലയാളികളുടെ പ്രിയ ലാലേട്ടന് സാധിച്ചു. ലാലിന്റെ കള്ള ചിരിയും നോട്ടവും ചരിഞ്ഞ നടത്തവും ഡയലോഗുകളുമെല്ലാം സിനിമാ പ്രേമികളെ കീഴടക്കിക്കൊണ്ടേയിരിക്കുന്നു.
എന്നാല്‍ മോഹന്‍ലാലിന് കരിയറില്‍ ഇത് പ്രതിസന്ധികളുടെ സമയമാണ് എന്ന് തന്നെ പറയാം. അടുത്തിടെ നടന്‍ ചെയ്ത സിനിമകളെല്ലാം പരാജയപ്പെട്ടു. സിനിമകള്‍ തെരഞ്ഞെടുക്കുന്നതില്‍ നടന് പിഴവ് പറ്റുന്നെന്നാണ് ആരാധകരടക്കം പറയുന്നത്. ലൂസിഫറിന് ശേഷം മോഹന്‍ലാലിന് മറ്റാെരു ഹിറ്റ് ഉണ്ടായിട്ടില്ലെന്നതും പലരും ചൂണ്ടിക്കാട്ടുന്നു.
സോഷ്യല്‍ മീഡിയയിലടക്കം പലരും ഇത് ചൂണ്ടിക്കാട്ടിയിരുന്നു. സിനിമയിലെ പരാജയത്തിന് പുറമെ മോഹന്‍ലാലിന്റെ മുഖത്ത് ചെയ്ത കോസ്‌മെറ്റിക് സര്‍ജറികളും നടന് തിരിച്ചടിയാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് യൂട്യൂബര്‍ അശ്വന്ത് കോക്. ഒരു മാധ്യമത്തോട് സംസാരിക്കവെയാണ് അശ്വന്ത് ഇതേ കുറിച്ച് പറഞ്ഞത്.
‘ചെറുപ്പം മുതല്‍ ലാലേട്ടന്‍ ഫാനാണ്. ദൂരദര്‍ശനില്‍ സിനിമ കാണുന്നത് മുതല്‍ ലാലേട്ടന്‍ ഫാനാണ്. കാരണം പുള്ളി ചെയ്യുന്ന കാര്യങ്ങള്‍ നമുക്ക് അത്ഭുതമാണ്. ഓരോ മലയാളിയുടെ ബ്ലഡില്‍ ലാലേട്ടന്‍ കയറിപ്പോയതാണ്. ഞാനാെരു ഡിഗ്രിക്കെത്തുന്ന സമയത്തേക്കും അതിന്റെ എപിറ്റമില്‍ എത്തിയിരുന്നു’ എന്നും അശ്വന്ത് പറഞ്ഞു.
മോഹന്‍ലാല്‍ കോസ്‌മെറ്റിക് സര്‍ജറി ചെയ്‌തെന്ന് എങ്ങനെയാണ് മനസ്സിലായതെന്നും അശ്വിന്‍ കോക്ക് പറഞ്ഞു. ‘ഞാന്‍ ഡോക്ടര്‍മാരോട് സംസാരിച്ചിട്ടുണ്ട്. ഇന്‍ഡസ്ട്രിക്കകത്തുള്ള ആളുകളോടും. ലാലേട്ടന്‍ അത് ചെയ്തിട്ടുണ്ട്. പക്ഷെ നാളെ എനിക്കെതിരെ ആന്റണി പെരുമ്പാവൂര്‍ കേസ് കൊടുത്താല്‍ തെളിയിക്കാന്‍ പറ്റുകയൊന്നുമില്ല. പക്ഷെ ലാലേട്ടന്‍ ബോടോക്‌സ് അടിച്ചിട്ടുണ്ട്, ഫേസ് ലിഫ്റ്റ് ചെയ്തിട്ടുണ്ട്.
വില്ലനാണ് ലാലേട്ടനായി ജനിച്ച് ലാലേട്ടനായി അവസാനം ചെയ്ത പടം. വില്ലനിലെ ലാലേട്ടന്റെ പെര്‍ഫോമന്‍സ് കണ്ടാല്‍ മനസ്സിലാവും. ശ്രീകുമാര്‍ മേനോന്‍ കൊണ്ട് പോയി തുലച്ചതാണ്. പ്രായം കുറവ് തോന്നണം എന്ന് സംവിധായകനും പുള്ളിക്കും തോന്നിക്കാണും. ബോടോക്‌സ് സല്‍മാന്‍ ഖാന് അടിച്ചാല്‍ പ്രശ്‌നമില്ല. അവരുടെ ഫേസ് തിക്കാണ്. ലാലേട്ടന് ചബ്ബി ഫേസ് അല്ലേ.
ബോടോക്‌സ് അടിച്ച് ഫേസ് മൊത്തം വലിഞ്ഞ് മുറുകി, ഫേസ് അനങ്ങാതായി. ബ്രിഗ് ബ്രദറില്‍ കണ്ടില്ലേ, താടി വടിക്കാന്‍ പറ്റുന്നില്ല. കാരണം താടി വടിച്ചാല്‍ പണി പാളിയത് മാെത്തം കാണാന്‍ പറ്റും. അത് ആകെ യൂസ് ചെയ്തത് ലൂസിഫറില്‍ മാത്രമാണ്. അതും സീരിയസ് ക്യാരക്ടറായത് കൊണ്ട്.
ലാലേട്ടന്‍ ക്യൂട്ട്‌നെസ് കാണിക്കാന്‍ തുടങ്ങുന്ന സമയത്ത് ഫേസിന്റെ മൊത്തം പ്രശ്‌നം പുറത്തേക്ക് വരികയാണ്. അത് ബിഗ് ബ്രദറിലായാലും ഇട്ടിമാണിയിലായാലും. എലോണില്‍ മദ്യക്കുപ്പി കാണിക്കുമ്പോള്‍ ലാലേട്ടന്‍ ഒരു സാധനം കാണിക്കുന്നുണ്ട് എന്തൊരു ക്രിംജ് ആണ്. കാരണം പുള്ളിക്ക് പറ്റുന്നില്ല. പുള്ളിയുടെ ഫേസ് വലിഞ്ഞിരിക്കുകയാണ്. ഞാന്‍ പറയുന്നത് പ്രൂവ് ചെയ്യാന്‍ പറ്റില്ല.
പക്ഷെ ഇത് ഫാന്‍സിനും അറിയാം. ഓരോ സ്റ്റില്‍സ് വരുമ്പോഴും മാറ്റമുണ്ട്. ലാലേട്ടന്‍ തിരിച്ചു വരികയാണെന്ന് പറയുകയാണവര്‍. മാലൈക്കോട്ടെ വാലിബനില്‍ വലിയ പ്രതീക്ഷയുണ്ട്. കാരണം ലിജോ ജോസ് പെല്ലിശേരിക്ക് ആരെ വെച്ചും പടമെടുക്കാന്‍ പറ്റും. അതാണ് മാജിക്ക്. ലൂസിഫറില്‍ ലാലേട്ടന്റെ മുഖം ബാധിച്ചില്ലല്ലോ. അങ്ങനെയുള്ള ഡയരക്ടേര്‍സിന് ബാധിക്കില്ല,’ എന്നും അശ്വന്ത് കോക് പറഞ്ഞു.
ഇപ്പോള്‍ അദ്ദേഹം ലിജോ ജോസ് പെല്ലിശ്ശേരിയുടെ മലൈക്കോട്ടൈ വാലിബന്‍ എന്ന സിനിമയുടെ തിരക്കിലാണ്. ഇന്ന് മലയാള സിനിമയില്‍ ഏറ്റവും വലിയ ഹിറ്റ് സംവിധായകനാണ് ലിജോ, അതുകൊണ്ട് തന്നെ വളരെ പ്രതീക്ഷയോടു കൂടിയാണ് ആരാധകര്‍ ഈ ചിത്രത്തിനായി കാത്തിരിക്കുന്നതും.
രണ്ട് വ്യത്യസ്ത ഗെറ്റപ്പില്‍ മോഹന്‍ലാല്‍ മലൈക്കോട്ടൈ വാലിബനില്‍ എത്തുമെന്നാണ് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തുവന്നിരുന്ന വിവരം. കൊമ്പന്‍ മീശക്കാരനായ ഒരു വേഷത്തിലും താടിയുള്ള മറ്റൊരു വേഷത്തിലുമാണ് മോഹന്‍ലാല്‍ എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതോടെ മലൈക്കോട്ടൈ വാലിബന്‍ ഒരു പിരിയഡ് മൂവി ആയിരിക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്. ചെറിയൊരു ഇടവേളയ്ക്ക് ശേഷമാണ് മോഹന്‍ലാല്‍ താടിയെടുത്ത് അഭിനയിക്കുന്നത്.
ജനുവരി 18 നാണ് മലൈക്കോട്ടൈ വാലിബന്റെ ഷൂട്ടിങ് ആരംഭിച്ചത്. സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ ഇതിനോടകം ഏറെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. പി.എസ്.റഫീഖിന്റേതാണ് കഥ. ഷിബു ബേബി ജോണ്‍ ആണ് നിര്‍മാണം. മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് മലൈക്കൊട്ടൈ വാലിബന്‍.
