Bollywood
പരസ്യമായി സുരക്ഷാ ഉദ്യോഗസ്ഥന്റെ കരണത്തടിച്ച് സൽമാൻ ഖാൻ !
പരസ്യമായി സുരക്ഷാ ഉദ്യോഗസ്ഥന്റെ കരണത്തടിച്ച് സൽമാൻ ഖാൻ !
By
എല്ലാവരുടേയും മുന്നില്‍ വച്ച് രൂക്ഷമായ പ്രതികരിക്കാന്‍ ഒരുമടിയും കാണിക്കാത്ത ആളാണ് സല്മാന് ഖാന്. ഇപ്പോളിതാ താരത്തിന്റെ ഒരു വീഡിയോ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. പബ്ലിക്കായി സുരക്ഷാ ഉദ്യോഗസ്ഥന്റെ മുഖത്തടിച്ചിരിക്കുകയാണ് സല്മാന്.
പിവിആര്‍ ഫൊണിക്സ് മില്‍സില്‍ നടന്ന ഭാരതിന്റെ പ്രീമിയര്‍ കാണാനായി ഇന്നലെ എത്തിയതായിരുന്നു സല്മാന്. സല്‍മാനെ കണ്ട് ചുറ്റുംകൂടിയ ആളുകളെ നിയന്ത്രിച്ചുകൊണ്ടിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരില്‍ ഒരാളുടെ മുഖത്തടിക്കുകയായിരുന്നു സല്മാന്.
ആള്‍ക്കൂട്ടത്തിനിടക്ക് പെട്ടുപോയെ കുട്ടിയെ രക്ഷിക്കുന്നതില്‍ സുരക്ഷാ ഉദ്യോഗസ്ഥന് വീഴ്ചവരുത്തിയതിനാണ് സല്മാന് അടിച്ചതെന്നാണ് റിപ്പോര്‍ട്ട്.
മാന്യതയില്ലാത്ത പെരുമാറ്റത്തിന് മുന്‍പും സല്‍മാനെതിരെ പരാതി ഉണ്ടായിട്ടുണ്ട്. സല്മാന് ഫോണ്‍ തട്ടിപ്പറിച്ചെന്ന് ആരോപിച്ച് ഈ വര്‍ഷമാദ്യമാണ് മാധ്യമപ്രവര്ത്തകന് പരാതി നല്‍കിയത്. മുംബൈയിലെ ഒരു റോഡില്‍ കൂടി സൈക്കിള്‍ ഓടിക്കുകയായിരുന്ന സല്‍മാന്റെ വീഡിയോ റെക്കോര്‍ഡ് ചെയ്തതാണ് സല്‍മാനെ ചൊടിപ്പിച്ചത്.
Salman khan’s angry reaction
