Connect with us

മുടിയും കൊഴിഞ്ഞു ,തൊലിയും ചുളിഞ്ഞു !ജീവന് വേണ്ടി ഓരോ എട്ടു മണിക്കൂറിലും സ്റ്റിറോയിഡ് !സുസ്മിത സെന്നിന്റെ അവസ്ഥ !

Bollywood

മുടിയും കൊഴിഞ്ഞു ,തൊലിയും ചുളിഞ്ഞു !ജീവന് വേണ്ടി ഓരോ എട്ടു മണിക്കൂറിലും സ്റ്റിറോയിഡ് !സുസ്മിത സെന്നിന്റെ അവസ്ഥ !

മുടിയും കൊഴിഞ്ഞു ,തൊലിയും ചുളിഞ്ഞു !ജീവന് വേണ്ടി ഓരോ എട്ടു മണിക്കൂറിലും സ്റ്റിറോയിഡ് !സുസ്മിത സെന്നിന്റെ അവസ്ഥ !

പതിനെട്ടാം വയസിൽ വിശ്വസുന്ദരിപട്ടം ഇന്ത്യക്ക് സമ്മാനിച്ച മിടുക്കിയാണ് സുസ്മിത സെൻ. സാധാരണ കുടുംബത്തിൽ നിന്നും ഉയരങ്ങളിൽ എത്തിയ ആളാണ് സുസ്മിത. എന്നാൽ ജീവിതത്തിൽ വലിയൊരു ഇരുണ്ട അധ്യായം ഉണ്ടായിരുന്നു. സൗന്ദര്യ പട്ടം കയ്യിലിരിക്കുന്ന ഒരാൾ മുടിയും കൊഴിഞ്ഞു തൊലിയും ചുളിഞ്ഞു വല്ലാത്തൊരു അവസ്ഥയിൽ ആകുംപോലുള്ള മാനസിക അവസ്ഥ ഊഹിക്കാവുന്നതിനും അപ്പുറമാണ് .

ന്ത്യയിലേക്ക് ആദ്യമായി വിശ്വസുന്ദരിപട്ടം കൊണ്ടുവന്ന താരമാണ് സുസ്മിത സെന്‍. 1994-ല്‍ വിശ്വസുന്ദരിപട്ടം കരസ്ഥമാക്കുമ്പോള്‍ സുസ്മിതയ്ക്ക്  വെറും 18 വയസായിരുന്നു പ്രായം. തീര്‍ത്തും സാധാരണ കുടുംബത്തില്‍ നിന്നും വന്ന് ഇന്ത്യയുടെ അഭിമാനമായി മാറുകയും പിന്നീട് ബോളിവുഡിലെ താരസുന്ദരിയായി വാഴുകയും ചെയ്ത സുസ്മിതയുടെ ജീവിതത്തില്‍ കണ്ണീര്‍ കടലായി മാറിയ ഒരേടുണ്ട്. കരിയറില്‍ തിളങ്ങിനിന്ന കാലത്ത് തന്റെ ജീവനെടുക്കാന്‍ വന്ന രോഗത്തോട് പൊരുതി ജയിച്ചവളാണ് സുസ്മിത. 

ജീവിതകാലം മുഴുവന്‍ സ്റ്റിറോയ്ഡുകളെ ആശ്രയിക്കേണ്ടി വരുമെന്ന ഘട്ടത്തിലെത്തിയ ആ ദിനങ്ങളെക്കുറിച്ച് ഓര്‍ക്കുകയാണ് സുസ്മിത. രാജീവ് മസാന്‍ഡുമായി നടത്തിയ അഭിമുഖത്തിലാണ് സുസ്മിത തന്റെ ജീവിതത്തിലെ കറുത്ത ദിനങ്ങളെ കുറിച്ചും അതിനോട് പോരാടി ജീവിതത്തിലേക്ക് തിരിച്ചുവരവ് നടത്തിയതിനെക്കുറിച്ചും മനസ് തുറന്നത്  

2014 ലാണ് ബംഗാളി ചിത്രമായ നിര്‍ബാഗിന്റെ ചിത്രീകരണത്തിനിടയയില്‍ സുസ്മിത രോഗബാധിതയാകുന്നതും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നതും.

“വൃക്കകൾ കോര്‍ട്ടിസോള്‍ ഉല്‍പാദിപ്പിക്കുന്നില്ലെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. ഇത് അവയവങ്ങള്‍ ഓരോന്നിന്റെയും പ്രവര്‍ത്തനം നിലയ്ക്കുന്നതിലേക്ക് കൊണ്ടെത്തിച്ചു. ജീവിക്കണമെങ്കില്‍ എനിക്ക് സ്റ്റിറോയിഡുകളെ ആശ്രയിക്കേണ്ട അവസ്ഥയായി. അതായത് ജീവനോടെ ഇരിക്കണമെങ്കില്‍ ഓരോ എട്ട് മണിക്കൂറിലും ഹൈഡ്രോകോര്‍ട്ടിസോണ്‍ എന്ന സ്റ്റിറോയ്ഡ് എടുക്കേണ്ട അവസ്ഥ”. 

എന്നാല്‍ ഈ സ്റ്റിറോയിഡുകളുടെ ഉപയോഗത്തിന്റെ പാര്‍ശ്വഫലങ്ങള്‍ വൈകാതെ കണ്ടു തുടങ്ങിയെന്നും പിന്നീടുള്ള രണ്ട് വര്‍ഷങ്ങള്‍ ഏറെ കഷ്ടതകള്‍ നിറഞ്ഞതായിരുന്നു എന്നും സുസ്മിത ഓര്‍ത്തെടുക്കുന്നു.

“ഞാന്‍ ചികിത്സയ്ക്കായി ലണ്ടനില്‍ പോയി, ജര്‍മനിയില്‍ പോയി… അപ്പോഴെല്ലാം ഡോക്ടര്‍മാര്‍ എനിക്ക് നിര്‍ദ്ദേശിച്ചത് സ്റ്റിറോയിഡുകളെ ആശ്രയിച്ചുള്ള ഒരു ജീവിതമാണ്.. സ്റ്റിറോയിഡുകള്‍ ഇല്ലാതെ എനിക്ക് ജീവിക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. അതിന്റെ പാര്‍ശ്വഫലങ്ങള്‍ ഞാന്‍ കണ്ടുതുടങ്ങിയിരുന്നു . എനിക്കെന്റെ കണ്ണുകള്‍ തുറക്കാന്‍ സാധിച്ചിരുന്നില്ല. കാരണം അത് വീര്‍ത്തിരുന്നു. എന്റെ കാഴ്ചശക്തി കുറഞ്ഞു തുടങ്ങി… അല്പം ഊര്‍ജം കിട്ടാന്‍ സ്റ്റിറോയിഡുകള്‍ എടുക്കണം. ഒരു ദിവസം 60 ഗ്രാം സ്റ്റിറോയിഡുകള്‍ എനിക്ക് എടുക്കണം. വല്ല കോണ്‍ഫറന്‍സോ ഷോയോ ഉണ്ടെങ്കില്‍ ചിലപ്പോള്‍ അത് 100 ഗ്രാം വരെ ആകും .

എനിക്ക് തീരെ വയ്യായിരുന്നു..എന്റെ മുടി മൊത്തം കൊഴിഞ്ഞു പോകാന്‍ തുടങ്ങി..മുന്‍ വിശ്വസുന്ദരിയാണ്, നടിയാണ്. ഇക്കാരണങ്ങളെല്ലാം കൊണ്ടു തന്നെ എന്നും സുന്ദരിയായിരിക്കണമെന്നായിരുന്നു ചിന്ത. മുടി കൊഴിയുന്നതും മുഖം വീങ്ങി വീര്‍ക്കുന്നതും നിരാശയോടെ കണ്ടുകൊണ്ടിരുന്നു. തീരെ അവശയായി. 

ഒന്ന് നിങ്ങള്‍ മനസിലാക്കണം ഇത് വര്‍ക്കൗട്ട് ചെയ്യുന്നവര്‍ ഉപയോഗിക്കുന്ന സ്റ്റിറോയ്ഡുകള്‍ അല്ല. ഇത് തീര്‍ത്തും വ്യത്യസ്തമാണ്. ഇതിന്റെ ഉപയോഗം അമിതഭാരത്തിലെത്തിക്കും നിങ്ങളുടെ അസ്ഥികള്‍ ക്രമേണ ക്ഷയിക്കും, രക്തസമ്മര്‍ദ്ദം കൂടും. 

എനിക്ക് തീരെ വയ്യാത്ത അവസ്ഥയായി. അന്നും ഞാന്‍ സിംഗിള്‍ മദര്‍ ആയിരുന്നു. എന്നെ ആശ്രയിക്കുന്ന രണ്ടു കുഞ്ഞുങ്ങള്‍ എനിക്കുണ്ടായിരുന്നു . എന്റെ ചുറ്റും നടക്കുന്ന ഓരോ കാര്യങ്ങളും എന്നെ ഭ്രാന്ത് പിടിപ്പിക്കുന്ന അവസ്ഥയായി.

എന്നാല്‍ പിന്നീട് ഈ അവസ്ഥയില്‍ നിന്നും തിരിച്ച് വരണമെന്ന് ഞാന്‍ മനസിലാക്കി. ഇങ്ങനെ മരിച്ചു പോകാന്‍ ഞാന്‍ ആഗ്രഹിച്ചില്ല. തിരിച്ചു വരുമെന്ന് ഞാന്‍ ഉറപ്പിച്ചു. യോഗയും എക്‌സര്‍സൈസുമെല്ലാം ആരംഭിച്ചു. എങ്ങനെയും ഈ അവസ്ഥ മറികടക്കണമെന്ന ചിന്തയായിരുന്നു പീന്നീട്. അങ്ങനെ ഇന്‍സ്റ്റഗ്രാം പേജ് തുടങ്ങി. തന്നെക്കുറിച്ചു തന്നെ മറ്റുള്ളവരോട് പറയുകയായിരുന്നു ഉദ്ദേശ്യം. 

ഒരു രോഗിയായി ഇനി മുന്നോട്ടു പോവില്ലെന്ന് ഉറപ്പിച്ചു. ശരീരഭാരം വര്‍ധിക്കുമെന്നും മുടികൊഴിച്ചില്‍ കൂടുമെന്നും ചര്‍മം ചുക്കിച്ചുളിയുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. പക്ഷേ പിന്നോട്ടു പോകാന്‍ ഒരുക്കമായിരുന്നില്ല. പോരാടി.

എന്നാല്‍ 2016 ഒക്‌ടോബര്‍ അവസാനത്തോടെ അബുദാബിയില്‍ വച്ച് ഞാന്‍ തലകറങ്ങി വീണു. അന്നത്തെ ടെസ്റ്റുകള്‍ കഴിഞ്ഞ ശേഷം എന്നോട് സ്റ്റിറോയിഡുകള്‍ എടുക്കുന്നത് അവസാനിപ്പിക്കന്‍ ഡോക്ടര്‍മാര്‍ പറഞ്ഞു. കാരണം എന്റെ ശരീരം വീണ്ടും കോര്‍ട്ടിസോള്‍ ഉല്‍പാദിപ്പിച്ച് തുടങ്ങിയിരിക്കുന്നു. തങ്ങളുടെ ഇത്രയും വര്‍ഷത്തെ വൈദ്യശാസ്ത്ര ജീവിതത്തില്‍ ഇത്തരത്തിലുള്ള ഒരു രോഗിക്ക് വീണ്ടും കോര്‍ട്ടിസോള്‍ ഉത്പാദനം ഉണ്ടാകുന്നത് ആദ്യമായാണെന്ന് അവര്‍ ആശ്ചര്യപ്പെട്ടു. 

സ്റ്റിറോയിഡുകള്‍ നിര്‍ത്തിയാലുണ്ടാകുന്ന വിഡ്രോവൽ സിംപ്റ്റംസ് ഭീകരമാകുമെന്ന് അവര്‍ പറഞ്ഞു. അന്ന് മുതല്‍ ഓഗസ്‌റ് 2018 വരെ ഏറ്റവും വൃത്തിക്കെട്ട വിഡ്രോവൽ സിംപ്റ്റംസിലൂടെയാണ് ഞാന്‍ കടന്നുപോയത്…എല്ലാ കാര്യങ്ങളെയും അത് വല്ലാതെ ബാധിച്ചിരുന്നു. പക്ഷേ ഞാന്‍ പോരാടി…തിരിച്ചുവന്നു”-സുസ്മിത പറയുന്നു .

susmitha sen life story

More in Bollywood

Trending

Recent

To Top