Connect with us

നെറികെട്ട ഈ നാട്ടില്‍ മനുഷ്യര്‍ക്ക് പ്രതീക്ഷിക്കാന്‍ ഇങ്ങിനെയുള്ള ചിലരെങ്കിലും മതി; പോസ്റ്റുമായി ജോയ് മാത്യു

Malayalam

നെറികെട്ട ഈ നാട്ടില്‍ മനുഷ്യര്‍ക്ക് പ്രതീക്ഷിക്കാന്‍ ഇങ്ങിനെയുള്ള ചിലരെങ്കിലും മതി; പോസ്റ്റുമായി ജോയ് മാത്യു

നെറികെട്ട ഈ നാട്ടില്‍ മനുഷ്യര്‍ക്ക് പ്രതീക്ഷിക്കാന്‍ ഇങ്ങിനെയുള്ള ചിലരെങ്കിലും മതി; പോസ്റ്റുമായി ജോയ് മാത്യു

ആള്‍ക്കൂട്ട മര്‍ദ്ദനത്തിന് ഇരയായി കൊ ല്ലപ്പെട്ട മധുവിന് നീതി ലഭിച്ചെന്ന് നടന്‍ ജോയ് മാത്യു. അടുത്തിടെയാണ് മധു കേസിലെ വിധി വന്നത്. പ്രതികള്‍ക്ക് കോടതി കഠിന തടവാണ് വിധിച്ചത്. പതിനാറാം പ്രതി ഒഴികെയുള്ള എല്ലാ പ്രതികളേയും ഏഴ് വര്‍ഷം കഠിന തടവിനാണ് ശിക്ഷിച്ചത്. മണ്ണാര്‍കാട്ടെ എസ് സി എസ് ടി കോടതിയാണ് ശിക്ഷ വിധിച്ചത്.

കഴിഞ്ഞ ദിവസം ആകെയുള്ള പതിനാറ് പ്രതികളില്‍ പതിന്നാല് പേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. നാല്, പതിനൊന്ന് പ്രതികളെ വെറുതെ വിട്ടിരിന്നു. ബാക്കി പതിമുന്നുപേര്‍ക്കെതിരായുള്ള ശിക്ഷാ വിധിയാണ് കോടതി വിധിച്ചത്. തടവ് ശിക്ഷക്കൊപ്പം പിഴയും വിധിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് പോസ്റ്റുമായി ജോയ് മാത്യു എത്തിയിരിക്കുന്നത്.

അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം;

ചില കാര്യങ്ങളില്‍ നമ്മള്‍ കേരളീയര്‍ കടപ്പെട്ടിരിക്കേണ്ട ചിലരുണ്ട് ആദിമനിവാസി മധുവിന്റെ കൊ ലയാളികളെ പലവിധ സമ്മര്‍ദങ്ങളെയും അവഗണിച്ച് ശിക്ഷിക്കുന്നതിനായി, നീതി നടപ്പാക്കുന്നതിനായി പരിശ്രമിച്ച പാലക്കാട് എസ് പി വിശ്വനാഥന്‍.

പാര്‍ട്ടി ക്വട്ടേഷന്‍ കൊ ലയാളികള്‍ക്ക് വേണ്ടി കോടികള്‍ വക്കീലന്മാര്‍ക്ക് കൊടുക്കുന്ന വിപ്ലവ ഗവര്‍മെന്റ് നിയമിച്ച വക്കീലന്മാര്‍ കൂലികിട്ടാതെ സ്ഥലം വിട്ടപ്പോള്‍ കൂലിയല്ല, നീതിയാണ് മുഖ്യം എന്ന ഉറച്ച നിലപാടെടുത്ത രാജേഷ് വക്കീല്‍ എന്ന പബ്ലിക് പ്രോസിക്യൂട്ടര്‍ രാജേഷ് എം മേനോന്‍.

ഇതിനൊക്കെ അപ്പുറം നൊന്ത് പെറ്റ ഒരമ്മയുടെ പോരാട്ടക്കണ്ണീര് കൊണ്ട് എഴുതിയ ഒരു പേരുണ്ട്. രാച്ചിയമ്മ. അതെ. നെറികെട്ട ഈ നാട്ടില്‍ മനുഷ്യര്‍ക്ക് പ്രതീക്ഷിക്കാന്‍ ഇങ്ങിനെയുള്ള ചിലരെങ്കിലും മതി.

More in Malayalam

Trending

Recent

To Top