Malayalam Breaking News
53 വയസ്സുള്ള സൽമാൻ ഖാൻ അച്ഛനാകാൻ പോകുന്നു !!!
53 വയസ്സുള്ള സൽമാൻ ഖാൻ അച്ഛനാകാൻ പോകുന്നു !!!
ബോളിവുഡ് സൂപ്പർ താരമാണ് സൽമാൻ ഖാൻ. ബോളിവുഡിൽ ഏറ്റവും കൂടുതൽ വരുമാനമുള്ള നടൻ. 53 വയസ്സ് പ്രായമുള്ള സൽമാൻ ഖാൻ ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. ബോളിവുഡിന്റെ നിത്യയൗവ്വന നായകന് സല്മാന് ഖാന് വിവാഹിതനാകുന്നതും നോക്കിയിരിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. സല്മാന് വിവാഹം കഴിക്കാന്‍ പോകുന്നു എന്ന തരത്തില്‍ പലകുറി വാര്‍ത്തകള്‍ പ്രചരിക്കുകയും താരം തന്നെ അതൊക്കെ നിഷേധിക്കുകയും ചെയ്തതാണ്. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം തന്റെ ജീവിതത്തിലെ സുപ്രധാനമായൊരു തീരുമാനം കൈക്കൊണ്ടിരിക്കുകയാണ് എന്നതാണ് പുതിയ വാര്‍ത്ത. കല്ല്യാണം കഴിക്കാതെ തന്നെ അച്ഛനാകാന്‍ ഒരുങ്ങുകയാണ് സല്മാന്; വാടക ഗര്‍ഭധാരണത്തിലൂടെ.
സല്മാന് കുട്ടികളെ ഏറെ ഇഷ്ടമാണ്. എന്നാല്‍ വിവാഹത്തിന് ഇപ്പോഴും തയ്യാറായിട്ടില്ല. താൻ വിവാഹം കഴിക്കുന്നുണ്ടെങ്കിൽ അത് കുഞ്ഞുങ്ങള്‍ക്കു വേണ്ടി മാത്രമായിരിക്കുമെന്ന് സല്മാന് നേരത്തെ വെളിപ്പെടുത്തിയിരുന്നു. അങ്ങനെ വാടക ഗര്‍ഭധാരണത്തിലൂടെ കുട്ടികളെ സ്വന്തമാക്കിയ ഷാരൂഖ് ഖാന്, കരണ്‍ ജോഹര്‍, സണ്ണി ലിയോണ്‍ തുടങ്ങിയവരുടെ പാത പിന്തുടരുകയാണ് സാൽമാനും.
കത്രിന കെയ്ഫിനൊപ്പമെത്തുന്ന ഭാരത്, ദബാങ്ങ് 3 എന്നിവയാണ് സല്‍മാന്റേതായി പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍.
salman khan opt surrogacy
