Malayalam Breaking News
മലൈക്കയെ ഉടൻ വിവാഹം കഴിക്കില്ല – അർജുൻ കപൂർ
മലൈക്കയെ ഉടൻ വിവാഹം കഴിക്കില്ല – അർജുൻ കപൂർ
By
ബോളിവുഡിലെ ഏറ്റവും ഹിറ്റായ പ്രണയങ്ങളിൽ ഒന്നാണ് അർജുൻ കപൂറും മലൈക്ക അറോറയും . ബോളിവുഡിൽ നടന്ന വിവാഹ മാമാങ്കത്തിന്റെ പിന്നാലെയാണ് ഇവരുടെ പ്രണയം ഹിറ്റ് ആയത്. അര്‍ജുനും മല്ലൈകയുടേയും വിവാഹം ഫാന്‍സിന് അധികം അംഗീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. വിവാഹത്തെ കുറിച്ചുള്ള നിരവധി റിപ്പോര്‍ട്ടുകളാണ് പ്രചരിക്കുന്നത്. ഇപ്പോഴിത വിവാഹത്തെ കുറിച്ച് പ്രചരിക്കുന്ന റിപ്പേര്‍ട്ടിന് കടുത്ത ഭാഷയില്‍ മറുപടിയുമായി താരം എത്തിയിരിക്കുകയാണ് .
വിവാഹം ഉടനെ ഉണ്ടാകില്ലെന്ന് അര്‍ജുന്‍ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. വീണ്ടും വിവാഹ വാര്‍ത്തയെ കുറിച്ച് താരം പ്രതികരിക്കുകയാണ്. വളരെ സൗമ്യനായി കാര്യങ്ങളെ കുറിച്ച് പ്രതികരിക്കുന്ന വ്യക്തിയാണ് അര്‍ജുന്‍. എന്നാല്‍ ഇക്കുറി സ്വരം അല്‍പം കടുപ്പിച്ചിരിക്കുകയാണ് താരം. ഇപ്പോള്‍ ജോലി തിരക്കിലാണെന്നും ഉടനെ വിവാഹമില്ലന്നും , വിവാഹമാകുമ്ബോള്‍ അതിനെ കുറിച്ച് പറയുമെന്നും താരം പറഞ്ഞു,.
പലപ്പോഴും മാധ്യമങ്ങളിലെ അഭിമുഖങ്ങളില്‍ എന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് ചോദിക്കാറുണ്ട്. ചിലര്‍ വളരെ ബഹുമാനത്തോടെയാണ് കാര്യങ്ങള്‍ ചോദിക്കാറുളളത്. മറ്റു ചിലരാകട്ടെ പ്രകോപനം ഉണ്ടാക്കുന്ന രീതിയിലാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. എന്നാല്‍ എന്നെ കുറിച്ച് പ്രചരിക്കുന്ന ട്രോളുകളെ കുറിച്ചോ കമന്ഡറുകളെ കുറിച്ചോ ഞാന്‍ ശ്രദ്ധിക്കാറോ അതിനെ കുറിച്ച് ചിന്തിക്കാറോ ചെയ്യാറില്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പാണെങ്കില്‍ എന്നെ ഇതൊക്കെ ബാധിക്കുമായിരുന്നു. എന്നാല്‍ ഇപ്പോഴങ്ങനെയല്ലെന്നും അര്‍ജുന്‍ പറഞ്ഞു.
വിവാഹം കഴിക്കാന്‍ തനിയ്ക്ക് ഇപ്പോള്‍ താല്‍പര്യമില്ലെന്നാണ് അര്‍ജുന്‍ പറയുന്നത്. അതേസമയം കല്യാണം കഴിക്കുന്നുണ്ടെങ്കില്‍ എല്ലാവരേയും അത് അറിയിക്കുമെന്നും താരം പറഞ്ഞു. ഒരു കാര്യവും ഒരു പരിധിയില്‍ കൂടുതല്‍ ഒളിച്ചു വയ്ക്കാന്‍ കഴിയില്ല. ഊഹാപോഹങ്ങള്‍ അപകടകാരികളല്ല. എന്നാല്‍ അതിനെ കുറിച്ച് പ്രതികരിച്ചുകൊണ്ടിരിക്കാന്‍ തനിയ്ക്ക് കഴിയില്ലെന്നും അര്‍ജുന്‍ പറഞ്ഞു.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും മലൈക തനിയ്ക്ക് സ്പെഷയലാണെന്ന് അര്‍ജുന്‍ ഈ അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഇതിനെ കുറിച്ച് ചര്‍ച്ച ചെയ്യാനോ ഒളിക്കാനോ ഒന്നുമില്ല. എന്നാല്‍ എന്റെ വ്യക്തി ജീവിതത്തെ കുറിച്ച് ഒരുപരിധിയില്‍ കൂടുതല്‍ വെളിപ്പെടുത്താന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും അര്‍ജുന്‍ കപൂര്‍ പറഞ്ഞു.
ഇരു വീട്ടുകാരുടേയും സമ്മതത്തോടെയാണ് മലൈക- അര്‍ജുന്‍ വിവാഹം നടക്കുന്നുത്. ബോളിവുഡ് നിര്‍മ്മാതാവും അര്‍ജുന്‍ കപൂറിന്റെ പിതാവുമായ ബോണി കപൂര്‍ മലൈക അറോറയുടെ കുടുംബവുമായി കൂടിക്കാഴ്ച നടത്തിയതായിയെന്നുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. കൂടാതെ കൂട്ടുകാരുമൊത്തുളള മലൈകയുടെ ബാച്ചിലര്‍ പാര്‍ട്ടി ആഘോഷം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ താരം തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.
arjun kapoor about marriage