Social Media
കുതിര സവാരി നടത്തിയും ബുക്ക് വായിച്ചും മരം കയറിയും സൽമാൻ ഖാന്റെ ഫാം ഹൗസിൽ കാമുകിയും നടിയുമായ ജാക്വലിൻ
കുതിര സവാരി നടത്തിയും ബുക്ക് വായിച്ചും മരം കയറിയും സൽമാൻ ഖാന്റെ ഫാം ഹൗസിൽ കാമുകിയും നടിയുമായ ജാക്വലിൻ
ലോക്ക്‌ഡൗൺ കാലം പനവേലിലെ സൽമാൻ ഖാന്റെ ഫാം ഹൗസിൽ ചെലവഴിക്കുകയാണ്കാമുകിയും നടിയുമായ ബോളിവുഡ് താരം ജാക്വലിൻ ഫെർണാണ്ടസ്. നടന്റെ പനവേലിലുള്ള ഫാംഹൗസില്‍ നിന്നുള്ള ക്വാറന്റീന്‍ ദിനങ്ങളുടെ വീഡിയോ ജാക്വലിൻ തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്.
കുതിര സവാരി നടത്തുക, ബുക്ക് വായിക്കുക, ഭക്ഷണം കഴിക്കുക, മരം കേറുക ഇവയൊക്കെയാണ് ജാക്വിലിന്റെ ഇപ്പോഴത്തെ പ്രധാന വിനോദങ്ങള്‍. തെങ്ങില്‍ കയറുന്നതിന്റെയും കുതിരയെ കുളിപ്പിക്കുന്നതിന്റെയും വീഡിയോ താരം തന്നെ പങ്കുവച്ചിട്ടുണ്ട്.
ഇത് എന്നെ സംബന്ധിച്ചിടത്തോളം സുരക്ഷിതം നിറഞ്ഞതും ബുദ്ധിമുട്ടുകളില്ലാത്തതുമായി ഒരു കാലമാണ്, എന്നാൽ കൊറോണക്കാലത്ത് ഒരുപാട് ആളുകൾ അനുഭവിക്കുന്ന ദുരിതങ്ങളെയും വേദനയേയും കുറിച്ചെനിക്ക് പൂർണബോധ്യമുണ്ട്. ഇവിടെ ഈ ഫാം ഹൗസിൽ സുരക്ഷിതയായിരിക്കുന്നതിൽ ഞാൻ ദൈവത്തോട് നന്ദി പറയുന്നു. ഇവിടെ നിന്നുകൊണ്ട് മറ്റുള്ളവരെ സഹായിക്കാൻ എനിക്കാവുന്ന സഹായങ്ങളൊക്കെ ഞാൻ ചെയ്യുന്നുണ്ട്. ഈ ദുഷ്‌കരമായ സമയത്തെ അതിജീവിക്കാൻ എല്ലാവർക്കും ശക്തിയും ആരോഗ്യവും ലഭിക്കാനായി പ്രാർത്ഥിക്കുന്നു,” ഫാം ഹൗസ് ജീവിതത്തെ കുറിച്ച് ജാക്വലിൻ പറയുന്നു.
sa lman khan