Social Media
‘എന്നെ ഒരു ഡോക്ടർ ആക്കണമെന്നായിരുന്നു അച്ഛന്റെ ആഗ്രഹം’ തലയിണ മന്ത്രത്തിലെ ഉർവശിയായി റിമി
‘എന്നെ ഒരു ഡോക്ടർ ആക്കണമെന്നായിരുന്നു അച്ഛന്റെ ആഗ്രഹം’ തലയിണ മന്ത്രത്തിലെ ഉർവശിയായി റിമി
ലോക്ക് ഡൗണിൽ വിരസത മാറ്റാൻ ടിക് ടോക്കിൽ സജീവമാവുകയാണ് റിമി ടോമി. റിമിയുടെ ടിക് ടോക് വീഡിയോയ്ക്കും ഒരുപാട് ആരാധകരുണ്ട്. ഇത്തവണ തലയിണ മന്ത്രത്തിലെ ഉർവശിയായാണ് റിമി എത്തുന്നത്.
ടിക് ടോക്കിലെ തന്റെ ആദ്യത്തെ ഡ്യുവറ്റ് വീഡിയോയും റിമി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. ടിക്ക് ടോക്കില്‍ ഹിറ്റ് ചിത്രങ്ങളിലെ സീനുകള്‍ അനുകരിച്ചാണ് എത്തിയത്. ഒരു തമിഴ് സിനിമയിലെ രംഗമാണ് അവതരിപ്പിച്ചത്. വീഡിയോ പങ്കുവെച്ചതിനൊപ്പം ആദ്യമായിട്ടാണ് ടിക്ക് ടോക്കില്‍ ഡ്യൂയറ്റ് ചെയ്തതെന്നും റിമി കുറിച്ചിരുന്നു. “ഫസ്റ്റ് ടൈം ആണ് ഡ്യൂയറ്റ് ചെയ്യണേ, ഈ പയ്യന്‍ ആരാണെന്ന് ഒന്നും അറിയില്ല. ജസ്റ്റ് നോക്കിയപ്പോ കണ്ടു. ചെയ്ത് നോക്കി. എപ്പോഴും എന്റെ ചിരിക്കണ മുഖം അല്ലേ കണ്ടിട്ടുളളു, ഒരു വെറൈറ്റി. റിമി ടോമി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. പിന്നാലെ കമന്റുകളുമായി ആരാധകരും എത്തിയിരുന്നു. അധിക പേരും നന്നായിട്ടുണ്ടെന്നാണ് റിമിയുടെ പോസ്റ്റിന് താഴെ കുറിച്ചിരിക്കുന്നത്.
എന്തായാലും റിമിയുടെ അഭിനയം സോഷ്യൽ മീഡിയയിൽ ഹിറ്റായി. അഭിനയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു കൂടെ എന്നാണ് ആരാധകരുടെ ചോദ്യം.
വീട്ടിലെ വിശേഷങ്ങളും മറ്റും താരം നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. വീട്ടില്‍ വെറുതേ ഇരിക്കുന്നതിന്റെ ബോറഡി മാറ്റാന്‍ യൂട്യൂബ് ചാനലും റിമി തുടങ്ങിയിട്ടുണ്ട്
rimi tomy