News
സല്മാന് ഖാന്റെ വസതിയ്ക്കു നേരെയുണ്ടായ വെടിവെയ്പ്പ്; താപി നദിയില്‍ നിന്ന് രണ്ട് തോക്കുകള്‍ കണ്ടെത്തി
സല്മാന് ഖാന്റെ വസതിയ്ക്കു നേരെയുണ്ടായ വെടിവെയ്പ്പ്; താപി നദിയില്‍ നിന്ന് രണ്ട് തോക്കുകള്‍ കണ്ടെത്തി
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ബാളിവുഡ് താരം സല്മാന് ഖാന്റെ മുംബൈ ബാന്ദ്രയിലെ വസതിയ്ക്കു നേരെ വെടിവയ്പുണ്ടായത്. ഇപ്പോഴിതാ ഈ സംഭവത്തില്‍ രണ്ട് തോക്കുകള്‍ കണ്ടെടുത്തിരിക്കുകയാണ്. മുംബൈ പൊലീസ് െ്രെകം ബ്രാഞ്ച് നടത്തിയ തിരച്ചിലില്‍ ഗുജറാത്തിലെ താപി നദിയില്‍ നിന്ന് രണ്ട് പിസ്റ്റളുകളും മാഗസിനുകളും ബുള്ളറ്റുകളും കണ്ടെടുത്തു.
തിങ്കളാഴ്ച ആരംഭിച്ച തിരച്ചിലില്‍ രണ്ട് പിസ്റ്റളുകളും മൂന്ന് മാഗസിനുകളും 13 ബുള്ളറ്റുകളുംെ്രെകം ബ്രാഞ്ച് കണ്ടെടുത്തതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. സ്കൂബാ ഡൈവേഴ്സിന്റെ സഹായത്തോടെയാണ് ഇവ കണ്ടെത്തിയത്.
എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റ് സീനിയര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ദയാ നായക് ഉള്‍പ്പെടെ 12 ഉദ്യോഗസ്ഥരുടെ സംഘവും സ്ഥലത്തുണ്ട്.ഏപ്രില്‍ 14 ന് മുംബൈയിലെ ബാന്ദ്രയിലെ ഗാലക്സി അപ്പാര്‍ട്ട്മെന്റില്‍ നടന്ന സംഭവത്തില്‍ വിക്കി ഗുപ്ത (24), സാഗര്‍ പാല് (21) എന്നിവരാണ് അറസ്റ്റിലായത്.
സല്മാന് ഖാന്റെ വീടിന് പുറത്ത് വെടിയുതിര്‍ത്ത സംഘം ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. ഏപ്രില്‍ 16 ന് ഗുജറാത്തിലെ ഭുജ് പട്ടണത്തിനടുത്തുള്ള മാതാ നോ മദ് എന്ന സ്ഥലത്തുള്ള ക്ഷേത്ര പരിസരത്ത് നിന്ന് മുംബൈ, കച്ച് പൊലീസിന്റെ സംയുക്ത സംഘമാണ് ഇവരെ പിടികൂടിയത്.
വെടിവയ്പ്പിന് ശേഷം മുംബൈയില്‍ നിന്ന് റോഡ് മാര്‍ഗം സൂറത്തിലെത്തിയ ശേഷം ട്രെയിനില്‍ ഭുജിലേക്ക് രക്ഷപ്പെടുമ്പോള്‍ റെയില്‍വേ പാലത്തില്‍ നിന്ന് താപി നദിയിലേക്ക് തോക്ക് എറിഞ്ഞതായി ഇരുവരും ചോദ്യം ചെയ്യലില്‍ പൊലീസിനോട് പറഞ്ഞു.
