Bollywood
പിറന്നാൾ ദിനത്തിൽ കണ്ണ് നിറഞ്ഞ് സൽമാൻ ഖാൻ; കാരണം!
പിറന്നാൾ ദിനത്തിൽ കണ്ണ് നിറഞ്ഞ് സൽമാൻ ഖാൻ; കാരണം!
പിറന്നാൾ ദിനത്തിൽ കണ്ണ് നിറഞ്ഞ് സൽമാൻ ഖാന്റെ വി ഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. കഴിഞ്ഞ ദിവസം ബോളിവുഡ് സിനിമാ ലോകം അടക്കി വാഴുന്ന ഖാന്റെ പിറന്നാളായിരുന്നു. ആശംസകളുമായി നിരവധി പേരാണ് എത്തിയത്. പിറന്നാൾ ദിനത്തിൽ വീടിനുമുന്നിലെത്തി ആരാധകർ ആശംസ അറിയിച്ചരിക്കുകയാണ്. ആരാധകരുടെ ഈ സ്നേഹത്തിന് മുന്നിൽ കണ്ണ് നിറയുകയായിരുന്നു സൽമാൻ ഖാൻ. ആ സ്നേഹത്തിന് മുന്നിൽ കൈ കൂപ്പുകയാണ് താരം
ഇന്ത്യൻ സിനിമയുടെ മസിൽ മാൻ പതിറ്റാണ്ടുകളായി ബോളിവുഡ് സിനിമയിൽ സജീവമാണ്. ഇക്കുറി സൽമാൻ ഖാന്റെ പിറന്നാൽ ഇരട്ടിമധുരമാണ്. സൽമാൻ ഖാന് നല്കാവുന്നതിൽ വെച്ച് ഏറ്റവും മൂല്യമുള്ള മനോഹരമായ സമ്മാനം നൽകിയിരിക്കുകയാണ് സൽമാന്റെ പ്രിയ സഹോദരി അർപിത ഖാൻ. ഭായിയുടെ പിറന്നാൾ ദിനത്തിൽ അർപിത നൽകിയത് ഒരു മാലാഖക്കുട്ടിയെയാണ്.
അർപിത ഖാനും ആയുഷ് ശർമയ്ക്കും ഒരു പെൺകുട്ടി ജനിച്ചത്. അയാത് ശർമ എന്നാണ് അർപിത മകൾക്ക് പേരു നൽകിയിരിക്കുന്നത്. സൽമാൻ ഖാന്റെ ജന്മദിനത്തിൽ തന്നെ കുഞ്ഞിനെ വരവേൽക്കാൻ അർപിതയും ഭർത്താവും ഒരുങ്ങിയിരുന്നു. 2014 ലാണ് അർപിതയും ആയുഷും തമ്മിലുള്ള വിവാഹം നടന്നത്. മൂന്നു വയസ്സുകാരനായ അഹിൽ എന്നൊരു മകൻ കൂടിയുണ്ട് ഈ ദമ്പതികൾക്ക്. ‘ലവ്യാത്രി’ എന്ന ചിത്രത്തിലൂടെയാണ് കഴിഞ്ഞ വർഷം ആയുഷ് തന്റെ ബോളിവുഡ് അരങ്ങേറ്റം കുറിച്ചത്. ഭായി ജാന്റെ പിറന്നാൾ ദിനത്തിനൊപ്പം കുടുംബത്തിലേക്ക് പുതിയൊരു അതിഥി കൂടി എത്തിയതിന്റെ സന്തോഷത്തിലാണ് ഖാൻ കുടുംബം. വരുൺ ധവാൻ, മനീഷ് മൽഹോത്ര, മൗണി റോയ്, വരുൺ ശർമ തുടങ്ങി നിരവധി താരങ്ങൾ ഖാൻ കുടുംബത്തിന് ആശംസകളുമായി രംഗത്തെത്തിയിട്ടുണ്ട്.
ബോളിവുഡിന്റെ നിത്യയൗവ്വന നായകന് സല്മാന് ഖാന് വിവാഹിതനാകുന്നതും നോക്കിയിരിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. സല്മാന് വിവാഹം കഴിക്കാന്‍ പോകുന്നു എന്ന തരത്തില്‍ പലകുറി വാര്‍ത്തകള്‍ പ്രചരിക്കുകയും താരം തന്നെ അതൊക്കെ നിഷേധിക്കുകയും ചെയ്തതാണ്. കല്ല്യാണം കഴിക്കാതെ തന്നെ അച്ഛനാകാന്‍ ഒരുങ്ങിയിരുന്നു. സല്മാന് കുട്ടികളെ ഏറെ ഇഷ്ടമാണ്. എന്നാല്‍ വിവാഹത്തിന് ഇപ്പോഴും തയ്യാറായിട്ടില്ല. താൻ വിവാഹം കഴിക്കുന്നുണ്ടെങ്കിൽ അത് കുഞ്ഞുങ്ങള്‍ക്കു വേണ്ടി മാത്രമായിരിക്കുമെന്ന് സല്മാന് നേരത്തെ വെളിപ്പെടുത്തിയിരുന്നു. അങ്ങനെ വാടക ഗര്‍ഭധാരണത്തിലൂടെ കുട്ടികളെ സ്വന്തമാക്കിയ ഷാരൂഖ് ഖാന്, കരണ്‍ ജോഹര്‍, സണ്ണി ലിയോണ്‍ തുടങ്ങിയവരുടെ പാത പിന്തുടരുകയാണ് സാൽമാനും.
salman khan
