Connect with us

ബിയര്‍ കുപ്പികൊണ്ട് അടിച്ചു നിർമ്മാതാവിനെ അടിച്ചു ;സഞ്ജന ഗല്‍റാണിക്കെതിരെ ഉയർന്ന ആരോപണങ്ങളുടെ സത്യാവസ്ഥ!

Bollywood

തെന്നിന്ത്യന്‍ നടി സഞ്ജന ഗല്‍റാണിയുടെ വാർത്തകളായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.ഒരു നിർമാതാവിനെ താരം ആക്രമിച്ചു എന്ന രീതിയിലായിരുന്നു പ്രചരണം വന്നത്.ബെംഗളൂരുവിലെ ഒരു ഹോട്ടലില്‍ വച്ച് സഞ്ജന ബോളിവുഡ് നിര്‍മാതാവ് വന്ദന ജെയിനിനെ ബിയര്‍ കുപ്പികൊണ്ട് അടിച്ചുവെന്നായിരുന്നു വാര്‍ത്തകള്‍. നടി നിക്കി ഗല്‍റാണിയുടെ സഹോദരിയാണ് സഞ്ജന.

എന്നാല്‍ സഞ്ജന നിര്‍മാതാവിനെ ആക്രമിച്ചിട്ടില്ലെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. ഡിസംബര്‍ 24 വൈകീട്ട് സംഘടിപ്പിച്ച വിരുന്നിനിടെ നിര്‍മാതാവുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. പിറ്റേ ദിവസം കബണ്‍ പാര്‍ക്ക് പോലീസ് സ്‌റ്റേഷനിലെത്തിയ നിര്‍മാതാവ് നോണ്‍ -കൊഗ്‌നിസബിള്‍ റിപ്പോര്‍ട്ട് ( തിരിച്ചറിയാനാവാത്ത) സമര്‍പ്പിക്കണമെന്ന് പോലീസിനോട് അഭ്യര്‍ഥിച്ചു. എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് സഞ്ജന പോലീസിനെ സമീപിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

about sanjana galrani

More in Bollywood

Trending

Malayala