Bollywood
ഒടിടിയിലെ അശ്ലീല കണ്ടന്റുകളും നഗ്നതയും ഒഴിവാക്കണം; അതൃപ്തി പ്രകടിപ്പിച്ച് സല്‍മാന്‍ ഖാന്‍
ഒടിടിയിലെ അശ്ലീല കണ്ടന്റുകളും നഗ്നതയും ഒഴിവാക്കണം; അതൃപ്തി പ്രകടിപ്പിച്ച് സല്‍മാന്‍ ഖാന്‍
ഒടിടി പ്ലാറ്റ്‌ഫോമുകളിലെ ഉള്ളടക്കത്തിന് മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍. ഒടിടിയിലെ അശ്ലീല കണ്ടന്റുകളില്‍ അതൃപ്തിയുണ്ടെന്നും അതില്‍ മാറ്റം വരണമെന്നും സല്‍മാന്‍ ഖാന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രേക്ഷകര്‍ എന്നും മികച്ചവ സ്വീകരിക്കുമെന്നും അതിനാല്‍ മോശം കണ്ടന്റുകള്‍ തടയണമെന്നും നടന്‍ അഭിപ്രായപ്പെട്ടു.
‘ഒടിടി എന്ന മാധ്യമത്തിന് സെന്‍സര്‍ഷിപ്പ് ഉണ്ടായിരിക്കണമെന്ന് ഞാന്‍ കരുതുന്നു. അശ്ലീലത, ന ഗ്‌നത, നിന്ദിക്കല്‍ തുടങ്ങിയവ ഒഴിവാക്കണം. 15-16 വയസ്സുള്ള കുട്ടികള്‍ക്ക് ഇവയൊക്കെ കാണാനാവും. നിങ്ങളുടെ ഇളയമകള്‍ ഇതെല്ലാം കാണുന്നത് നിങ്ങള്‍ക്ക് ഇഷ്ടമാകുമോ?
ഒടിടിയിലെ ഉള്ളടക്കം പരിശോധിക്കണമെന്നാണ് ഞാന്‍ കരുതുന്നത്. ഉള്ളടക്കം വൃത്തിയാകുമ്പോള്‍, ഇത് മികച്ചതായിരിക്കും കൂടാതെ കൂടുതല്‍ ആളുകള്‍ ഇത് കാണാനും തുടങ്ങും സല്‍മാന്‍ പറഞ്ഞു.
ഒടിടിയിലൂടെ മോശം കണ്ടന്റുകള്‍ ഉണ്ടാക്കുന്നവര്‍ അത് ഒഴിവാക്കണമെന്നും സല്‍മാന്‍ ആവശ്യപ്പെട്ടു.
‘നിങ്ങള്‍ അതിര്‍ത്തി കടന്നു പോകേണ്ടതില്ല, ഇന്ത്യയിലാണ് താമസിക്കുന്നത്. മുമ്പ് ഇത്തരം കണ്ടന്റുകള്‍ വളരെ കൂടുതലായിരുന്നു, ഒടുവില്‍, അത് നിയന്ത്രിക്കപ്പെട്ടു. ഇപ്പോള്‍, ആളുകള്‍ നല്ലതും മാന്യവുമായ ധാരാളം കണ്ടന്റ് ഉണ്ടാക്കുന്നുണ്ട് എന്നും സല്‍മാന്‍ കൂട്ടിച്ചേര്‍ത്തു.