Connect with us

കലാഭവൻ മണി എന്റെ കല്യാണത്തിന് വന്ന് പറഞ്ഞത് ഒറ്റകാര്യം ; അടുത്ത ദിവസം തന്നെ സംഭവിച്ചു; കണ്ണുനിറഞ്ഞ് സലിം കുമാർ

featured

കലാഭവൻ മണി എന്റെ കല്യാണത്തിന് വന്ന് പറഞ്ഞത് ഒറ്റകാര്യം ; അടുത്ത ദിവസം തന്നെ സംഭവിച്ചു; കണ്ണുനിറഞ്ഞ് സലിം കുമാർ

കലാഭവൻ മണി എന്റെ കല്യാണത്തിന് വന്ന് പറഞ്ഞത് ഒറ്റകാര്യം ; അടുത്ത ദിവസം തന്നെ സംഭവിച്ചു; കണ്ണുനിറഞ്ഞ് സലിം കുമാർ

മലയാളികളുടെ മനസില്‍ നിന്നും ഒരിക്കലും മായാത്ത ചിരിയാണ് കലാഭവന്‍ മണി. നടനായും മിമിക്രി കലാകാരനായും ഗായകനായുമെല്ലാം മലയാളികളുടെ മനസില്‍ പകരംവെക്കാനില്ലാത്ത വ്യക്തിത്വമാണ് കലാഭവന്‍. ഇന്നും കലാഭവന്‍ മണിയുടെ ഒരു പാട്ടോ രംഗമോ കാണാതെയോ കേള്‍ക്കാതെയോ മലയാളിയുടെ ജീവിതം കടന്നു പോകില്ല. ഓട്ടോയിലും ബസിലുമൊക്കെ ഇന്നും യാത്രക്കാരെ രസിപ്പിച്ചും കണ്ണ് നനയിച്ചുകൊണ്ടും സാധാരണക്കാരുടെ ഇടയില്‍ മണി ജീവിച്ചിരിക്കുന്നു. അതു​കൊണ്ട് തന്നെയാണ് ഇന്നും അ​ദ്ദേഹത്തിന്റെ വേർപാട് മലയാളികൾക്ക് സങ്കടമായി നിലനിൽക്കുന്നത്. കൊച്ചിന്‍ കലാഭവനിലെ മിമിക്രി ആര്‍ട്ടിസ്റ്റായി കലാജീവിതം തുടങ്ങി പിന്നീട് സിനിമയിലെ കോമഡി നടനായും നായകനായും സമാന്തരമായി നാടന്‍ പാട്ടിനൊപ്പം ചേര്‍ത്തുവെക്കുന്ന പേരായുമൊക്കെ വൈവിധ്യമാര്‍ന്ന പ്രതലങ്ങളില്‍ മലയാളിക്ക് വളരെ പെട്ടന്നാണ് കലാഭവൻ മണി പ്രിയങ്കരനായത്.

മലയാള സിനിമയ്ക്കും പ്രേക്ഷകര്‍ക്കും ഒരു ആഘാതമായിരുന്നു അദ്ദേഹത്തിന്‍റെ തികച്ചും അപ്രതീക്ഷിതമായെത്തിയ മരണവാര്‍ത്ത. അകാലത്തിലെ ആ വിയോഗത്തിന് ഒൻമ്പതാണ്ട് പൂര്‍ത്തിയായി. ദാരിദ്യത്തെയും ജീവിത ദുരിതങ്ങളെയുമൊക്കെ തന്നിലെ കലകൊണ്ട് മറികടന്ന് സൂപ്പര്‍താരമായ കലാകാരന്മാരുടെ കൂട്ടത്തിലാണ് മണിയും.

ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത് നടൻ സലിം കുമാറിന്റെ വാക്കുകളാണ് .
അന്തരിച്ച നടൻ കലാഭവൻ മണി സലിം കുമാറിന്റെ അടുത്ത സുഹൃത്തായിരുന്നു. ഇരുവരും ഒരേ കാലഘട്ടത്തിലാണ് സിനിമയിലേക്ക് എത്തുന്നത്. ഇപ്പോഴിതാ മണിയുമായുള്ള സൗഹൃദത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് സലിം കുമാർ. മണിയെ മറക്കാൻ കഴിയില്ലെന്ന് സലിം കുമാർ പറയുന്നു.

‘മണിയെക്കുറിച്ച് ഓർക്കാനേ സമയം ഉള്ളൂ. സിനിമാ ബന്ധം അല്ലല്ലോ. കലാഭവന്റെ ബെഞ്ചുകൾ കൂട്ടിയിട്ട് അതിൽ കിടന്ന് ഉറങ്ങി, എത്രയോ കാലങ്ങൾ ഒരു വണ്ടിയിൽ സഞ്ചരിച്ച് സിനിമാ സ്വപ്നങ്ങളുമായി നടന്ന ആളുകളാണ്. അവനും അവന്റേതായ രീതിയിലുള്ള പേരും പ്രശസ്തിയും നേടിയാണ് പോയത്. കലാഭവൻ മണിയെന്നാൽ ഇന്നും ആളുകൾ ആരാധനയോടെ നോക്കിക്കാണുന്ന ആളാണ്. അന്നും ഇന്നും എനിക്ക് മണിയോട് ആരാധനയുണ്ട്. കൂട്ടുകാരനാണെങ്കിൽ പോലും’
മണി എന്റെ കല്യാണത്തിന് വന്ന് മണി പറഞ്ഞത്, ഞാൻ സിനിമയിൽ വന്നു, ഇനി അടുത്തത് സലിം ആണ് വരാനുള്ളത് എന്ന് എല്ലാവരും പറയുന്നുണ്ട്, സുനിതയ്ക്ക് (സലിം കുമാറിന്റെ ഭാര്യ) ഭാ​ഗ്യം ഉണ്ടങ്കിൽ വരുമെന്നാണ്. അതേപോലെ പിറ്റേ ദിവസം ഞാൻ സിനിമയിൽ വന്നു,’ സലിം കുമാർ പറഞ്ഞു.

അന്ന് മണി കത്തി നിൽക്കുന്ന സമയമായിരുന്നെന്നും സലിം കുമാർ പറഞ്ഞു. മലയാള സിനിമയിൽ നികത്താനാവാത്ത വിടവായാണ് കലാഭവൻ മണിയുടെ മരണത്തെ മലയാളികൾ കാണുന്നത്. മികച്ച നടൻ, ഗായകൻ, കൊമേഡിയൻ തുടങ്ങി എല്ലാ മേഖലകളിലും പ്രശസ്തനായിരുന്നു മണി. നടന്റെ വേർപാട് ഇന്നും സിനിമാ ലോകത്ത് ചർച്ച ആവാറുണ്ട്.

Continue Reading
You may also like...

More in featured

Trending

Recent

To Top