ജനുവരി സിനിമകൾ കൊണ്ട് സജീവമാകുകയാണ് . 2019 തുടക്കം തന്നെ ഇത്രയധികം സിനിമ എത്തുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷയും വാനോളമാണ്. താര പുത്രന്മാരുടെ സിനിമകളാണ് ഈ മാസം മത്സരത്തിന് എത്തുന്നത് . മണിയൻപിള്ള രാജുവിന്റെ മകൻ നിരഞ്ജൻ നായകനാകുന്ന സകലകലാശാല ജനുവരി 25 നു തിയേറ്ററുകളിലേക്ക് എത്തുകയാണ് .
അതിനൊപ്പം തന്നെയാണ് പ്രണവ് മോഹൻലാലിൻറെ ചിത്രവും എത്തുന്നത്. മോഹൻലാലും മണിയൻപിള്ള രാജുവും എക്കാലത്തും മികച്ച ഓൺസ്ക്രീൻ ചേരുവ ആയിരുന്നു. സർവകലാശാല എന്ന ഹിറ്റ് ക്യാമ്പസ് ചിത്രത്തിലെ മണിയൻപിള്ള രാജുവിന്റെ ഇരട്ടപ്പേര് ചക്കരയും ഡയലോഗുകളുമൊക്കെ മോഹൻലാലിന്റെ ലാൽ എന്ന കഥാപാത്രത്തിനൊപ്പം ഹിറ്റായിരുന്നു.
ആ പ്രതിഭകളുടെ മക്കളാണ് ഒന്നിച്ച് റിലീസിന് ഒരുങ്ങുന്നത്. നിരഞ്ജൻ നായകനാകുന്ന സകലകലാശാല , ഒരു സമ്പൂർണ ക്യാമ്പസ് ചിത്രമാണ്. മാനസ രാധാകൃഷ്ണൻ, ധർമജൻ , ഗ്രിഗറി തുടങ്ങി ഒട്ടേറെ പേര് ചിത്രത്തിൽ അണിനിരക്കുന്നു . വിനോദ് ഗുരുവായൂർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ മുരളി ഗിന്നെസ്ഉം , ജയരാജ് സെഞ്ചുറിയും ചേർന്നാണ് . ജനുവരി 25 നു തിയേറ്ററിൽ എത്തുന്ന സകലകലാശാലയിലെ ഗാനങ്ങൾ ഇതിനോടകം ഹിറ്റാണ്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...