മലയാളികളുടെ പ്രിയ താരമായ ഈ ക്യൂട്ട് കുട്ടിയെ അറിയുമോ? ചിത്രങ്ങൾ വൈറൽ
കഴിഞ്ഞ ദിവസം സാധാരണ പെണ്‍കുട്ടിയെ പോലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ ഇരിക്കുന്ന സായ് പല്ലവിയുടെ ചിത്രങ്ങള്‍ വൈറലായി മാറിയിരുന്നു . കഥാപാത്രത്തിന് വേണ്ടി എന്ത് വിട്ടുവീഴ്ചയും ചെയ്യാന്‍ തയാറാകുന്ന താരത്തിന്റെ നാച്ചുറല്‍ ഗെറ്റപ്പ് കൂടിയാണ് കയ്യടി നേടിയത്. എന്നാലിപ്പോൾ കടലോരത്ത് നിന്ന് അമ്മയ്ക്കൊപ്പം ക്യാമറയ്ക്ക് പോസ് ചെയ്യുന്ന നടിയുടെ കുട്ടിക്കാലത്തെ ക്യൂട്ട് ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യത്തില്‍ വൈറലാകുന്നത്. ഇപ്പോൾ തമിഴിലും മലയാളത്തിലും ഒരുപോലെ തിളങ്ങുന്ന ഒരു നടിയാണ് സായ്പല്ലവി. തെന്നിന്ത്യയിലെ ഏറ്റവും തിരക്കുള്ള ഒരു നടിയാണ് സായ്. പ്രേമം’ എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തെത്തിയ മലയാളത്തിന്റെ സ്വന്തം മലര് എന്ന സായി പല്ലവിയുടെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയ കീഴടക്കിയിരിക്കുന്നത്.
നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതാണ് കുഞ്ഞുന്നാളിലെ ഈ ചിത്രം. സായി പല്ലവിയുടെ അമ്മയാണ് ചിത്രത്തില്‍ ഒപ്പമുള്ളത്. ‘ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു’ അമ്മ എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഇതാണിപ്പോൾ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.
മലയാളക്കരയിലും തമിഴിലും വലിയ വിജയം നേടിയ ചിത്രമായ പ്രേമത്തിലൂടെയാണ് താരം സിനിമയിലേക്ക് എത്തുന്നത്. ഡോക്ടര്‍ കൂടിയായ സായി പല്ലവി തെന്നിന്ത്യയിലെ മിക്ക യുവ താരങ്ങളുടെയും നായികയായി മിന്നിത്തിളങ്ങിയിട്ടുണ്ട്.
saipallavi- cute pics viral
