Malayalam
സൈമയുടെ നോമിനേഷന് പട്ടിക പുറത്ത്;മികച്ച നടന്മാരുടെ പട്ടികയില്‍ മോഹന്‍ലാലും!
സൈമയുടെ നോമിനേഷന് പട്ടിക പുറത്ത്;മികച്ച നടന്മാരുടെ പട്ടികയില്‍ മോഹന്‍ലാലും!
By
മലയാള സിനിമയ്ക്കു കഴിഞ്ഞ വര്‍ഷം രാശിയുള്ളതുതന്നെ ആയിരുന്നു .വമ്പന്‍ സിനിമകളുടെ കുത്തൊഴുക്ക് ഇല്ലെന്ന് മാത്രമല്ല നല്ല നല്ല കൊച്ച് സിനിമകളായിരുന്നു തിയറ്ററുകളിലേക്ക് എത്തിയവയെല്ലാം. അടുത്തിടെയാണ് കേരള ചലച്ചിത്ര പുരസ്കാരം വിതരണം ചെയ്തത്. ഇപ്പോഴിതാ സൈമ താരനിശ ഖത്തറില്‍ വെച്ച് നടക്കാന്‍ പോവുകയാണ്. ആഗസ്റ്റ് 15, 16 ദിവസങ്ങളിലായിട്ടാണ് താരനിശ നടക്കുക.
തെന്നിന്ത്യന്‍ സിനിമാ ഇന്‍ഡസ്ട്രി ഒന്നടങ്കം പങ്കെടുക്കുന്ന ചടങ്ങാണ് സംഘടിപ്പിച്ചിരിക്കുന്നത്. 2018 ല്‍ ഏറ്റവും ശ്രദ്ധേയമായ സിനിമകളും താരങ്ങളും ഇത്തവണത്തെ സൈമ അവാര്‍ഡിന്റെ നോമിനേഷനില്‍ സ്ഥാനം പിടിച്ചിരിക്കുകയാണ്. സുഡാനി ഫ്രം നൈജീരിയ ആണ് നോമിനേഷനില്‍ മുന്നില്‍ നില്ക്കുന്നതെന്ന റിപ്പോര്‍ട്ടുകളാണ് വന്നിരിക്കുന്നത്.
മികച്ച സിനിമയ്ക്ക് വേണ്ടിയുള്ള മത്സരത്തില്‍ അഞ്ചോളം സിനിമകളുടെ പേരാണുള്ളത്. വരത്തന്, സുഡാനി ഫ്രം നൈജീരിയ, ഈമയൗ, അരവിന്ദന്റെ അതിഥികള്‍, കായംകുളം കൊച്ചുണ്ണി എന്നിവയാണ് നോമിനേഷനിലുള്ളത്. എല്ലാം ഒന്നിനൊന്ന് മികച്ച് നില്ക്കുന്ന ചിത്രങ്ങളായതിനാല്‍ പ്രവചനങ്ങള്‍ക്ക് സ്ഥാനമില്ലെന്നാണ് ആരാധകര്‍ പറയുന്നത്.
മികച്ച സംവിധായകന്മാര്ക്ക് വേണ്ടിയുള്ള നേമിനേഷനില്‍ കായംകുളം കൊച്ചുണ്ണിയിലൂടെ റോഷന് ആന്‍ഡ്രൂസും പട്ടികയിലുണ്ട്. ഈ മ യൗവിലൂടെ ലിജോ ജോസ് പെല്ലിശ്ശേരി, വരത്തന് – അമല്‍ നീരദ്, ഞാന്‍ പ്രകാശന്- സത്യന് അന്തിക്കാട്, സക്കറിയ – സുഡാനി ഫ്രം നൈജീരിയ എന്നിവരാണ് മികച്ച സംവിധായകന്മാര്‍ക്കുള്ള നോമിനേഷനിലുള്ളത്. മികച്ച നടനുള്ള പട്ടികയില്‍ മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങള്‍ സ്ഥാനം പിടിച്ചിരിക്കുകയാണ്. മോഹന്‍ലാല്‍ (ഒടിയന്), ജയസൂര്യ (ക്യാപ്റ്റന്‍), ജോജു ജോര്‍ജ് (ജോസഫ്), പൃഥ്വിരാജ് സുകുമാരന്‍ (കൂടെ), ടൊവിനോ തോമസ് (തീവണ്ടി) എന്നിവരാണ് മികച്ച നടന്മാരുടെ പട്ടികയിലുള്ളത്.
നിമിഷ സജയന് (ഈട), നിഖില വിമല്‍ (അരവിന്ദന്റെ അതിഥികള്‍), അനു സിത്താര (ക്യാപ്റ്റന്‍), ഐശ്വര്യ ലക്ഷ്മി (വരത്തന്), തൃഷ ( ഹേയ് ജൂഡ്) എന്നിവരാണ് കഴിഞ്ഞ വര്‍ഷത്തെ മികച്ച നടിമാരുടെ പട്ടികയിലുള്ളത്. സുഡാനി ഫ്രം നൈജീരിയയിലൂടെ ശ്രദ്ധേയനായ കെടിസി അബ്ദുള്ള മികച്ച സഹതാരത്തിനുള്ള നോമിനേഷനില്‍ ഇടം നേടിയിരിക്കുകയാണ്. ജോസഫ്, ഈ മ യൗ, എന്നീ സിനിമകളിലൂടെ ദിലീഷ് പോത്തന്, അര്ജുന് അശോക് (ബി ടെക്), സിദ്ദാര്‍ഥ് (കമ്മാരസംഭവം), റോഷന് മാത്യൂ (കൂടെ) എന്നിവരാണ് ഈ കാറ്റഗറിയില്‍ മത്സരത്തിനുള്ളത്.
മാലാ പാര്‍വ്വതി (കൂടെ), ലെന (ആദി), മുത്തുമണി (അങ്കിള്‍), ഉര്‍വ്വശി (അരവിന്ദന്റെ അതിഥികള്‍), സാവിത്രി ശ്രീധരന് (സുഡാനി ഫ്രം നൈജീരിയ) എന്നിവര്‍ മികച്ച സഹനടിമാര്‍ക്കുള്ള നോമിനേഷനില്‍ ഇടംനേടിയിരിക്കുകയാണ്. പ്രണവ് മോഹന്‍ലാല്‍, കാളിദാസ് ജയറാം, ബിബിന്‍ ജോര്‍ജ്, ധ്രുവന് ധ്രുവ്, സെന്തില്‍ കൃഷ്ണ എന്നിവരാണ് മികച്ച പുതുമുഖ നടന്മാര്ക്കുള്ള പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്. നിത പിള്ള, ദേവിക സഞ്ജയ്, സാനിയ അയ്യപ്പന്, സുരഭി സന്തോഷ്, ശരണ്യ സന്തോഷ് എന്നിവരാണ് മികച്ച പുതുമുഖ നടിമാര്‍ക്കുള്ള നോമിനേഷനില്‍ ഇടം നേടിയിരിക്കുന്നത്.
saima nomination list
