ആ ഷോയിൽ ഗര്‍ഭ പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു നടിയുടെ വെളിപ്പെടുത്തല്‍
By
നാഗാര്‍ജ്ജുന അവതാരകനായി എത്തുന്ന തെലുങ്ക് ബിഗ് ബോസിലെ ആദ്യ എലിമിനേഷന്‍ കഴിഞ്ഞു പുറത്തു വന്ന നടി ഹേമയുടെ വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുന്നു. പരിപാടിയുടെ സംഘാടകര്‍ വനിതാ മത്സരാര്‍ത്ഥികളെ ഗര്‍ഭ പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു എന്നാണ് ഹേമയുടെ തുറന്നു പറച്ചില്‍. ഗര്‍ഭിണിയാണെങ്കില്‍ ഷോയില്‍ മൂന്നു മാസം തുടരാനാകില്ല. ഇത് പതിവ് പരിശോധന ആണെന്നും തനിക്കതില്‍ തെറ്റൊന്നും തോന്നിയിരുന്നില്ല എന്നും വ്യക്തമാക്കിയ ഹേമ പരിപാടിക്കിടയിലെ അപ്രതീക്ഷിത അപകടത്തെ തുടര്‍ന്നുള്ള ഗര്‍ഭച്ഛിദ്രം ഒഴിവാക്കുന്നതിനു വേണ്ടിയാണി നടപടിയാണിതെന്നും കൂട്ടിച്ചേര്‍ത്തു. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് തുടങ്ങി വിവിധ ഭാഷകളില്‍ ജനപ്രീതി ആര്‍ജ്ജിച്ച ടെലിവിഷന്‍ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മലയാളത്തില്‍ സൂപ്പര്‍താരം മോഹന്‍ലാല്‍ അവതാരകനായി വന്ന ബിഗ് ബോസ് പലപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു.
ഷോയുടെ രണ്ടാം ഭാഗം ഉടന്‍ എത്തുമെന്നാണ് സൂചന. തമിഴിലെ ബിഗ് ബോസ് ഷോയുടെ മൂന്നാം പതിപ്പാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. കമല്‍ ഹാസന്‍ അവതാരകനായി എത്തുന്ന ഷോയും വിവാദങ്ങളിലാണ്. നടി ഫാത്തിമാ ബാബു, സംവിധായകനും നടനുമായ ചേരന്‍, നടി മധുമിത തുടങ്ങിയവര്‍ പങ്കെടുക്കുന്ന ഷോ ആരംഭത്തിലെ വിമര്‍ശനങ്ങള്‍ കേള്‍ക്കുകയാണ്.
bigboss- hema-
