Malayalam
‘ആ സീനിന് റീടേക്ക് വന്നപ്പോള്‍ ഒറിജിനല്‍ ആട്ടുംകാട്ടം തന്നെ തിന്നു’, ഷൂട്ടിംഗ് അനുഭവം പറഞ്ഞ് സൈജു കുറുപ്പ്
‘ആ സീനിന് റീടേക്ക് വന്നപ്പോള്‍ ഒറിജിനല്‍ ആട്ടുംകാട്ടം തന്നെ തിന്നു’, ഷൂട്ടിംഗ് അനുഭവം പറഞ്ഞ് സൈജു കുറുപ്പ്
നിരവധി ആരാധകരുള്ള താരമാണ് ജയസൂര്യ. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി ഏതറ്റം വരെയും പോകാനും വ്യത്യസ്ത മേക്കോവറുകള്‍ നടത്താനും അദ്ദേഹം രെഡിയാണ്. അപരന്മാര് നഗരത്തില്‍, പത്രം, ഗ്രാമപഞ്ചായത്ത്, ദോസ്ത് തുടങ്ങിയവയില്‍ ജൂനിയര്‍ ആര്‍ടിസ്റ്റായി അഭിനയിച്ച താരം 2002ല്‍ വിനയന് സംവിധാനം ചെയ്ത ഊമപെണ്ണിന് ഉരിയാട പയ്യനില്‍ നായക വേഷം ചെയ്താണ് ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. അതേ സിനിമയുടെ തമിഴ്, കന്നട റീമേക്കിലും നായകന് ജയസൂര്യ തന്നെയായിരുന്നു.
ജയസൂര്യയുടെ സിനിമകളെ കുറിച്ച് ആലോചിക്കുമ്പോള്‍ തന്നെ മലയാളികളുടെ മനസിലേയ്ക്ക് ഓടി വരുന്ന സിനിമയാണ് മിഥുന് മാനുവല്‍ തോമസിന്റെ ആട്. ഇപ്പോഴും ജയസൂര്യയെ കാണുമ്പോള്‍ ഷാജിയേട്ടാ എന്ന് നീട്ടിവിളിക്കുന്നതിലാണ് പ്രേക്ഷകരുടെ സന്തോഷം. ആടിന്റെ ആദ്യ ഭാഗം തിയേറ്ററില്‍ വലിയ പരാജയമായിരുന്നു. പിന്നീട് ടിവിയിലും ഓണ്‍ലൈനിലും റീലിസായതോടെ പടം ക്ലിക്കായി.
അങ്ങനെയാണ് സിനിമയുടെ രണ്ടാം ഭാഗത്തെ കുറിച്ച് അണിയറപ്രവര്‍ത്തകര്‍ ആലോചിക്കുന്നത്. കൗണ്ടറുകളുടെ മഴയാണ് ആടിന്റെ രണ്ട് പാര്‍ട്ടിലും കാണാന്‍ സാധിക്കുന്നത്. സിനിമയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ് നായകന് ജയസൂര്യയുടെ ഷാജിപാപ്പനായുള്ള പ്രകടനമായിരുന്നു. ഇപ്പോഴും റിപ്പീറ്റ് വാല്യുവിന്റെ കാര്യത്തില്‍ മുന്നിലാണ് ആട്. അതുപോലെ ഒരു സഹനടന്‍ കിട്ടാവുന്ന കയ്യടികള്‍ ഏറെ വാങ്ങിയ കഥാപാത്രമായിരുന്നു സൈജു കുറുപ്പിന്റെ അറയ്ക്കല്‍ അബു.
ഇപ്പോഴിതാ ആടില്‍ അഭിനയിച്ചപ്പോഴുള്ള ഒരു അനുഭവം ക്ലബ് എഫ് എമ്മിന് നല്കിയ അഭിമുഖത്തില്‍ പങ്കിട്ടിരിക്കുകയാണ് സൈജു കുറുപ്പ്. ഷാജി പാപ്പനേയും ടീമിനേയും പോലീസ് പിടിക്കുന്ന സീനില്‍ ആട്ടുംകാട്ടം ചവയ്ക്കുന്നത് കാണിക്കാനായി ഒറിജിനല്‍ ആട്ടുംകാട്ടം തന്നെയാണ് ജയസൂര്യ വായിലിട്ട് ചവച്ചതെന്നാണ് സൈജു കുറുപ്പ് പറയുന്നത്. ‘ഞാന്‍ ആട്ടുംകാട്ടം തിന്നില്ല. ആ സീനിന് വേണ്ടി ആയുര്‍വേദ ഗുളിക കളായിരുന്നു ഉപയോ ഗിച്ചത്. ഒപ്പം ഷോയ്ക്ക് വേണ്ടി കുറച്ച് ആട്ടുംകാട്ടവും വെച്ചിരുന്നു.’
‘ആ സീനിന് റീടേക്ക് വന്നപ്പോള്‍ ജയന് നോക്കിയപ്പോള്‍ ഒറിജിനല്‍ കാട്ടം കണ്ടു. അതുകൊണ്ട് വേഗം അത് വാങ്ങി വായിലിട്ട് ചവച്ചു. കട്ട് ചെയ്ത് വേറെ എടുത്ത് ചവക്കാനൊന്നും ജയന് നിന്നില്ല ഷോട്ട് തീര്‍ന്നപ്പോള്‍ വാ കഴുകി’, എന്നാണ് സൈജു കുറുപ്പ് അനുഭവം പങ്കിട്ട് പറഞ്ഞത്. നിരവധി പേരാണ് സൈജുവിന്റെ വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്.
കുട്ടികള്‍ മുതല്‍ എല്ലാവരും ഒരുപോലെ ഇഷ്ടപെട്ട കഥാപാത്രമാണ് ഷാജി പാപ്പന്. ഒരു പരാജയപ്പെട്ട സിനിമയുടെ രണ്ടാം ഭാഗത്തിനായി മലയാള സിനിമപ്രേമികള്‍ ഒന്നടങ്കം കാത്തിരുന്നുവെന്നതാണ് ആടിന്റെ മറ്റൊരു ചരിത്രം. 2017 ക്രിസ്തുമസ് റിലീസായിട്ടാണ് ആട് 2 വന്നത്. ആദ്യ ദിനം മുതല്‍ തിയേറ്ററില്‍ വന്‍ തിരക്കായിരുന്നു. ഇപ്പോള്‍ ആട് 3നായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍.
