Connect with us

ഞാന്‍ ആദ്യമായി ഒരു സിനിമ ചെയ്താല്‍ അതില്‍ നായിക നീ ആയിരിക്കുമെന്ന് ലാല്‍ ജൂനിയര്‍ പണ്ടേ ഭാവനയോട് പറഞ്ഞിരുന്നതാണ്; ഹണി ബീയുടെ പിന്നാമ്പുറ കഥകള്‍

Malayalam

ഞാന്‍ ആദ്യമായി ഒരു സിനിമ ചെയ്താല്‍ അതില്‍ നായിക നീ ആയിരിക്കുമെന്ന് ലാല്‍ ജൂനിയര്‍ പണ്ടേ ഭാവനയോട് പറഞ്ഞിരുന്നതാണ്; ഹണി ബീയുടെ പിന്നാമ്പുറ കഥകള്‍

ഞാന്‍ ആദ്യമായി ഒരു സിനിമ ചെയ്താല്‍ അതില്‍ നായിക നീ ആയിരിക്കുമെന്ന് ലാല്‍ ജൂനിയര്‍ പണ്ടേ ഭാവനയോട് പറഞ്ഞിരുന്നതാണ്; ഹണി ബീയുടെ പിന്നാമ്പുറ കഥകള്‍

മലയാളത്തിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള നടിയാണ് ഭാവന. മലയാളത്തിലൂടെയാണ് സിനിമാ ലോകത്ത് എത്തിയതെങ്കിലും വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യന്‍ സിനിമ ലോകത്ത് തന്റേതായ സ്ഥാനം കണ്ടെത്തുകയായിരുന്നു. മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന നടി കൂടിയാണ് ഭാവന. നിരവധി ഭാഷകളില്‍ അഭിനയിച്ച താരം മലയാളത്തിലെ ഒട്ടനവധി ത്രില്ലര്‍ ചിത്രങ്ങളിലും വേഷമിട്ടിരുന്നു. കിട്ടുന്ന കഥാപാത്രങ്ങളില്‍ ഗംഭീരമായ പ്രകടനം തന്നെയാണ് താരം കാഴ്ച്ചവെച്ചത്.

നടിയുടെ ഹണി ബീ എന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ സിനിമയുമായി ബന്ധപ്പെട്ട ചില അറിയാക്കഥകളാണ് വൈറലാകുന്നത്. ലാല്‍ ജൂനിയര്‍ ഭാവനയ്ക്ക് കൊടുത്ത വാക്കിന്റെ ഭാ ഗമായാണത്രെ നടി ഹണി ബീയില്‍ നായികയായത് എന്നാണ് അവയില്‍ ഒന്ന്. പ്രൊഡ്യൂസര്‍ സിബിയോട് ഒരിക്കല്‍ ആരോ പറഞ്ഞു ലാലിന്റെ മകന്റെ കയ്യില്‍ ഒരു കഥയുണ്ടെന്നെന്നും ആ കഥ കേട്ട് നോക്കി അത് സിനിമയാക്കാമെന്നും.

അങ്ങനെ സിബി ആദ്യമായി ലാല്‍ ജൂനിയറിന്റെ അടുത്ത് പോയി കഥ കേട്ടു. അങ്ങനെയാണ് ഹണി ബീ സിനിമയുണ്ടായത് അത്രെ. ഒരു ദിവസം ലാല്‍ ജൂനിയറും ആഷിക് അബുവും കൂടി ഡിന്നര്‍ കഴിച്ചുകൊണ്ടിരുന്നപ്പോഴാണ് സിനിമയുടെ കഥ ഉണ്ടായത്.

ആഷിക് അബു ഒരു ചെറിയ ത്രെഡ് ലാല്‍ ജൂനിയറിന് പറഞ്ഞ് കൊടുത്തു. അത് അദ്ദേഹത്തിന് വളരെ അധികം ഇഷ്ടപ്പെട്ടു.അങ്ങനെ ആഷിക് അബുവിന്റെ സമ്മതത്തോടെ ആ ത്രെഡ് സിനിമയാക്കാന്‍ ലാല്‍ ജൂനിയര്‍ തീരുമാനിച്ചു. ഈ ത്രെഡിനെ കുറിച്ച് ലാലിനോട് പറഞ്ഞപ്പോള്‍ അദ്ദേഹവും പിന്തുണച്ചു. ശേഷം നടന്‍ ബാലു വര്‍ ഗീസും ലാല്‍ ജൂനിയറും കൂടി കഥ എഴുതാന്‍ ഇരുന്നു. അതുകൊണ്ട് തന്നെ ഈ സിനിമയില്‍ ആദ്യം വന്ന കാസ്റ്റ് ബാലുവായിരുന്നു. പിന്നീടാണ് ആസിഫ് അലി വരുന്നത്.

അതുമാത്രമല്ല ലാല്‍ ജൂനിയര്‍ പണ്ടേ ഭാവനയോട് പറയുമായിരുന്നു ഞാന്‍ ആദ്യമായി ഒരു സിനിമ ചെയ്താല്‍ അതില്‍ നായിക നീ ആയിരിക്കുമെന്ന് അങ്ങനെയാണ് ഭാവന ഹണി ബീയില്‍ നായികയായത്. ലാല്‍ ജൂനിയര്‍ സിനിമ എഴുതിയപ്പോള്‍ ഓരോ സീനും എഴുതി കഴിയുമ്പോള്‍ അമ്മയെ വായിച്ച് കേള്‍പ്പിക്കും. അമ്മയ്ക്ക് ഇഷ്ടപ്പെട്ടാലാണ് അച്ഛനായ ലാലിനെ അത് വായിച്ച് കേള്‍പ്പിക്കുക.

അവിടെ നിന്നും ഓക്കെ കിട്ടിയാലെ അടുത്ത സീന്‍ എഴുതുമായിരുന്നുള്ളു. സിനിമയുടെ മെയിന്‍ ലോക്കേഷന്‍ മാട്ടാഞ്ചേരിഫോര്‍ട്ട് കൊച്ചി ഏരിയയായിരുന്നു. അന്ന് ഈ പടത്തിന് വേണ്ടി മട്ടാഞ്ചേരി ഏരിയയില്‍ ഒരു ബിവറേജ് സെറ്റിട്ടിരുന്നു. അന്ന് അത് ഒറിജിനല്‍ ഷോപ്പാണെന്ന് കരുതി ഒരുപാട് ജനങ്ങള്‍ അതിന് മുമ്പില്‍ ക്യു നിന്ന സംഭവം വരെ ഉണ്ടായിട്ടുണ്ട്.ഭാവന ചെയ്ത എന്റര്‍ടെയ്ന്‍മെന്റ് സിനിമകളില്‍ മുന്നില്‍ തന്നെയാണ് ഹണി ബീയുടെ സ്ഥാനം.

ന്യൂയോര്‍ക്ക് ഫിലിം അക്കാദമിയില്‍ ഫിലിം മേക്കിങ് പഠിച്ചാണ് ലാല്‍ ജൂനിയര്‍ എന്ന് അറിയപ്പെടുന്ന ജീന്‍ പോള്‍ ലാല്‍ സിനിമയ്ക്ക് പിന്നാലെ സഞ്ചാരം തുടങ്ങിയത്. ്രൈഡവിംഗ് ലൈസന്‍സ്, ഹായ് ഐ ആം ടോണി, സുനാമി എന്നിവയാണ് സംവിധായകന്‍ എന്ന നിലയില്‍ ലാല്‍ ജൂനിയറിന്റെ ശ്രദ്ധിക്കപ്പെട്ട മറ്റ് സിനിമകള്‍. ലാല്‍ ജൂനിയറിന്റെ അരങ്ങേറ്റ ചിത്രമായിരുന്നു ഹണി ബീ. ആദ്യ ഭാ ഗത്തിന് വലിയ സ്വീകാര്യത ലഭിച്ചതുകൊണ്ടാണ് പിന്നീട് രണ്ടാം ഭാഗം അണിയറപ്രവര്‍ത്തകര്‍ ഒരുക്കിയത്. ഹണി ബീ എന്ന ആദ്യ ഭാ ഗത്തിന്റെ ടെയില്‍ എന്റിന് തൊട്ടുമുമ്പുളള കഥയാണ് രണ്ടാം ഭാഗത്തിന് പ്രമേയമായത്. രണ്ട് ഭാ ഗങ്ങളും അതിലെ ഗാനങ്ങളും സീനുകളും വരെ മലയാളി ഏറ്റെടുത്ത് ആഘോഷിച്ചതാണ്. ഫോര്‍ട്ട് കൊച്ചിയെന്ന് ആലോചിക്കുമ്പോള്‍ തന്നെ മലയാളികളുടെ മനസിലേക്ക് വരുന്നത് ഹണി ബീ സിനിമയാണ്.

More in Malayalam

Trending

Recent

To Top