Social Media
വിമാനത്താവളത്തില്‍ സ്റ്റാഫിനോട് കയര്‍ത്ത് സെയ്ഫ് അലി ഖാന്‍; പിന്നാലെ വിമര്‍ശനം
വിമാനത്താവളത്തില്‍ സ്റ്റാഫിനോട് കയര്‍ത്ത് സെയ്ഫ് അലി ഖാന്‍; പിന്നാലെ വിമര്‍ശനം
നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് സെയ്ഫ് അലി ഖാന്‍. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ തന്റെ സ്റ്റാഫിനോട് കയര്‍ത്ത് സംസാരിക്കുന്ന സെയ്ഫ് അലിഖാന്റെ വീഡിയോയാണ് ചര്‍ച്ചയാകുന്നത്.
മുംബൈ വിമാനത്താവളത്തില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. വിമാനത്താവളത്തിന് ഉള്ളിലേക്ക് പോയിരുന്ന കരീന കപൂര്‍ സെയ്ഫ് വഴക്കിടുന്നത് കണ്ട് പുറത്തേക്ക് ഇറങ്ങി വരുന്നതും കാണാം.
സ്റ്റാഫിന്റെ ദേഹത്ത് കൈവച്ച് സംസാരിക്കുന്നതും വിരല്‍ചൂണ്ടി സംസാരിക്കുന്നതും വീഡിയോയില്‍ കാണാം. തന്റെ ജീവനക്കാരോട് പരുക്കനമായി പെരുമാറുന്ന സെയ്ഫിനെ വിമര്‍ശിച്ചാണ് സോഷ്യല്‍ മീഡിയയില്‍ കമന്റുകള്‍ എത്തുന്നത്. ആ സ്റ്റാഫ് എന്ത് തെറ്റാണ് ചെയ്തതെന്നും സോഷ്യല്‍ മീഡിയ ചോദിക്കുന്നുണ്ട്.
അതേസമയം, ക്രിസ്മസ് വെക്കേഷനായാണ് സെയ്ഫും കരീനയും മക്കള്‍ക്കൊപ്പം വിദേശത്തേക്ക് പറന്നത്. ‘ദേവര’ എന്ന ചിത്രമാണ് സെയ്ഫിന്റെതായി അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുന്നത്. ജൂനിയര്‍ എന്‍ടിആര്‍ നായകനാകുന്ന തെലുങ്ക് ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് സെയ്ഫ് എത്തുന്നത്.
‘ദ ക്രൂ’, ‘സിങ്കം എഗെയ്ന്‍’ എന്നീ ചിത്രങ്ങളാണ് കരീനയുടെതായി ഒരുങ്ങുന്നത്. ഈ വര്‍ഷം താരം വെബ് സീരിസ് രംഗത്തും എത്തിയിരുന്നു. നെറ്റ്ഫഌക്‌സില്‍ റിലീസ് ചെയ്ത ‘ജനേ ജാന്‍’ എന്ന സീരിലൂടെയാണ് കരീന ഒ.ടി.ടിയില്‍ അരങ്ങേറ്റം കുറിച്ചത്.
