Social Media
ദിലീപ് കുറുമ്പുകാരിയെന്ന് പറഞ്ഞത് ഇത്രയും അനുസരണയുള്ള കുട്ടിയെയാണോ? അമ്മയുടെ വിരല്‍ തുമ്പില്‍ തൂങ്ങി മഹാലക്ഷ്മി നടന്ന് മഹാലക്ഷ്മി; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
ദിലീപ് കുറുമ്പുകാരിയെന്ന് പറഞ്ഞത് ഇത്രയും അനുസരണയുള്ള കുട്ടിയെയാണോ? അമ്മയുടെ വിരല്‍ തുമ്പില്‍ തൂങ്ങി മഹാലക്ഷ്മി നടന്ന് മഹാലക്ഷ്മി; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
മലയാളികളുടെപ്രിയപ്പെട്ട നടനാണ് ദിലീപ്. ഇപ്പോള്‍ കേസിന് പിന്നാലെയാണെങ്കിലും അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ദിലീപിനെ പോലെ തനമ്‌നെ അദ്ദേഹത്തിന്റെ മക്കളുടെ വിശേഷങ്ങളറിയാനും ആരാധകര്‍ക്ക് ഇഷ്ടമാണ്. മീനാക്ഷിയുടെ ചിത്രങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. മാത്രമല്ല, കുസൃതിക്കാരിയായ ഇളയ മകള്‍ മഹാലക്ഷ്മിയുടെ ചില വീഡിയോകളും പുറത്തെത്തുമ്പോള്‍ അതും വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.
പലപ്പോഴും തന്റെ മക്കളെ കുറിച്ച് ദിലീപ് വാചാലനായിട്ടുണ്ട്. എംബിബിഎസിന് പഠിക്കുന്ന മീനാക്ഷിയെ കുറിച്ചും മഹാലക്ഷ്മിയുടെ കുറുമ്പുകളെ കുറിച്ചുമെല്ലാമാണ് ദിലീപ് അഭിമുഖങ്ങളില്‍ പറയാറുള്ളത്. അങ്ങനെ ഇവരെ ഓരോരുത്തരെയും മലയാളികള്‍ക്ക് സുപരിചിതമാണ്. ഇപ്പോഴിതാ കാവ്യയുടെ ഫാന്‍സ് പേജുകളില്‍ പ്രചരിക്കുന്ന ഒരു വീഡിയോയാണ് വൈറലായി മാറുന്നത്.
ഏതൊരു കൊച്ചു കുട്ടിയെ പോലെ അമ്മയുടെ വിരല്‍ തുമ്പില്‍ തൂങ്ങി അനുസരണയോടെ നടന്ന് പോകുന്ന വീഡിയോയാണ് വൈറലായി മാറുന്നത്. ഇക്കഴിഞ്ഞ ദീപാവലി ദിനത്തില്‍ അമ്മയ്‌ക്കൊപ്പം ദിലീപവലി ആഘോഷിക്കുന്ന മഹാലക്ഷ്മിയുടെ ചിത്രങ്ങളും വൈറലായിരുന്നു. കാവ്യ തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങളായിരുന്നു ഇത്. മുമ്പ് മഹാലക്ഷ്മിയെ കുറിച്ച് ദിലീപ് പറഞ്ഞത് ഇങ്ങനെയായിരുന്നു;
സിനിമ കണ്ട് കണ്ട് ഇപ്പോള്‍ എല്ലാവരേയും അറിയാം. അവള്‍ ആദ്യം കൂടുതല്‍ കണ്ടിട്ടുളളത് ബാലന്‍ വക്കീലിലെ ബാബുവേട്ടാ എന്നുളള പാട്ടാണ്. അവള്‍ ഫോണില്‍ സ്വന്തമായി യൂട്യൂബില്‍ പോകും. അല്ലെങ്കില്‍ നെറ്റ്ഫല്‍ക്‌സ് എടുക്കും. ഭയങ്കര ഈസിയായിട്ട് ചെയ്യും. ഇപ്പോഴത്തെ പിള്ളേര് അങ്ങനെയല്ലേ. എല്ലാം പെട്ടെന്ന് പഠിക്കും. ഇപ്പോ പിന്നെ പിള്ളേര്‍ക്ക് കളിക്കാനുളളിടത്തേക്ക് വിടുകയാണ്.
പറഞ്ഞിട്ടുണ്ട് അവളോട് ഫോണ്‍ എടുത്ത് നോക്കി ഇരിക്കരുത് എന്ന്. ഫോണ്‍ സംസാരിക്കാനുളളതാണ് അല്ലാതെ നിനക്ക് കളിക്കാനുളളതല്ല എന്നൊക്കെ പറഞ്ഞിട്ടുണ്ട്. നിനക്ക് കാണാനുളളത് ടിവി. അല്ലെങ്കില്‍ കഴുത്തിനും കണ്ണിനും ഒക്കെ വയ്യാതാവും. ഇപ്പോഴേ കണ്ണട വെക്കേണ്ടതായി വരും. നിന്റെ ചേച്ചിക്ക് ഫോണ്‍ കിട്ടിയിരിക്കുന്നത് പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞിട്ടാണ്. അപ്പോ അത് വരെ ഞാന്‍ വെയ്റ്റ് ചെയ്യണോ എന്ന് ചോദിക്കും. ഞാന്‍ വലുതാകുമ്പോ ഫോണ്‍ തരുമോ എന്നൊക്കെ ചോദിക്കും.
നമ്മള്‍ കുട്ടികള്‍ മിണ്ടാതിരിക്കാനും ഭക്ഷണം കഴിക്കാനുമൊക്കെ എളുപ്പ മാര്‍ഗമെന്ന നിലയ്ക്ക് ഫോണ്‍ എടുത്ത് വെക്കും. ഇത് കുട്ടികള്‍ക്ക് കണ്ണിനൊക്കെ ഉണ്ടാക്കുന്ന കേട് ഭയങ്കരമാണ്. ഞാനത് അവളെ വിശദമായി പറഞ്ഞ് മനസ്സിലാക്കി. അപ്പോള്‍ എന്നോട് കാവ്യ പറയും, പിന്നേ ഇത്തിരിയില്ലാത്ത കൊച്ചിന്റെ അടുത്താണ് ഉപദേശം. നമ്മുടെ ഫോണിലൊന്നും തൊടാന്‍ വരില്ല. പക്ഷേ ഇടയ്ക്ക് ഞാന്‍ വെറുതേ ഫോട്ടോ എടുത്തോട്ടെ എന്നൊക്കെ ചോദിച്ച് വരും.
ഒരു ദിവസം കാവ്യ ഒരു വീഡിയോ അയച്ച് തന്നു. നമ്മളില്ലാത്തപ്പോള്‍ ഇവളുടെ പരിപാടി ഇതാണ്. ഫോണില്‍ ക്യാമറ ഓണ്‍ ചെയ്ത് അതിന് മുന്നില്‍ നിന്ന് ഹായ് ഗയ്‌സ് അയാം മഹാ, മാമാട്ടി എന്നൊക്കെ പറയും. അതിലെ കോമഡി എന്താണെന്ന് വെച്ചാല്‍ കാവ്യയുടെ അച്ഛന്‍ പിന്നിലൂടെ തോര്‍ത്തിക്കൊണ്ട് പോകുന്നുണ്ട്. ഈ വീഡിയോ ഒക്കെ പുറം ലോകത്തേക്ക് പോയാല്‍, നീ ശ്രദ്ധിച്ചോട്ടോ ഇവളെ എന്ന് പറയും കാവ്യയോട്. പിള്ളേര് ഒപ്പിക്കുന്ന പരിപാടികളേ.., ദിലീപ് പറഞ്ഞു.
മഹാലക്ഷ്മി ഭയങ്കര കാന്താരിയാണ്. മഹാലക്ഷ്മി എല്ലാ സിനിമകളും കാണും. ഞങ്ങളുടെ രണ്ടുപേരുടെയും സിനിമകള്‍ കണ്ട് അവള്‍ ചിരിക്കാറുണ്ട്. എന്റെ അച്ഛനും അമ്മയും ആക്ടേഴ്‌സാണെന്ന് അവള്‍ എല്ലാവരോടും പറയാറുണ്ട്. പുറത്തൊന്നും പോയി പറഞ്ഞ് വലിയ ആളാകാന്‍ നോക്കേണ്ടെന്ന് തമാശയ്ക്ക് ഞങ്ങളും അവളോട് അപ്പോള്‍ പറയുമെന്നും ദിലീപ് പറഞ്ഞിരുന്നു. മീനാക്ഷിയും മഹാലക്ഷ്മിയും നല്ല കമ്പനിയാണെന്നും ദിലീപ് പറയുകയുണ്ടായി. അഞ്ച് വയസ്സാണ് മഹാലക്ഷ്മിക്ക് പ്രായം.
എന്റെ മക്കളെ വളര്‍ത്തുന്നത് എന്റെ സുഹൃത്തുക്കളെപ്പോലെയാണ്. അതുകൊണ്ട് തന്നെ അവര്‍ എന്തും എന്റെ അടുത്ത് വന്ന് തുറന്ന് പറയും. മക്കള്‍ക്കൊപ്പം സമയം ചിലവഴിക്കുമ്പോള്‍ ഞാന്‍ വീണ്ടും ചെറുപ്പമാകുമെന്നും’, എന്നും ദിലീപ് പറയുന്നു. ദിലീപ്-മഞ്ജു വാര്യര്‍ ദമ്പതിമാരുടെ ഏകമകളാണ് മീനാക്ഷി. മാതാപിതാക്കള്‍ വേര്‍പിരിയാന്‍ തീരുമാനിച്ചപ്പോള്‍ മീനൂട്ടി പോയത് പിതാവിനൊപ്പം ആയിരുന്നു. ദിലീപ് കാവ്യ ദമ്പതിമാരുടെ മകളാണ് മഹാലക്ഷ്മി. ചെന്നൈയില്‍ എംബിബിഎസിന് പഠിക്കുകയാണ് മീനാക്ഷി.