ഇനി ഒരു തെന്നിന്ത്യന്‍ സിനിമയില്‍ ഒപ്പിടാന്‍ ആഗ്രഹിക്കുന്നില്ല, കാരണം!; ജൂനിയര്‍ എന്‍ടിആര്‍- ജാന്‍വി കപൂര്‍ ചിത്രത്തില്‍ നിന്നും പിന്മാറി സെയ്ഫ് അലി ഖാന്
ഇനി ഒരു തെന്നിന്ത്യന്‍ സിനിമയില്‍ ഒപ്പിടാന്‍ ആഗ്രഹിക്കുന്നില്ല, കാരണം!; ജൂനിയര്‍ എന്‍ടിആര്‍- ജാന്‍വി കപൂര്‍ ചിത്രത്തില്‍ നിന്നും പിന്മാറി സെയ്ഫ് അലി ഖാന്
ഇനി ഒരു തെന്നിന്ത്യന്‍ സിനിമയില്‍ ഒപ്പിടാന്‍ ആഗ്രഹിക്കുന്നില്ല, കാരണം!; ജൂനിയര്‍ എന്‍ടിആര്‍- ജാന്‍വി കപൂര്‍ ചിത്രത്തില്‍ നിന്നും പിന്മാറി സെയ്ഫ് അലി ഖാന്
അടുത്തിടെയായിരുന്നു ജൂനിയര്‍ എന്‍ടിആറും ജാന്‍വി കപൂറും വേഷമിടുന്ന പുതിയ ചിത്രത്തിന്റെ പൂജ കഴിഞ്ഞത്. ‘എന്‍ടിആര്‍ 30’ എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തില്‍ വില്ലന്‍ വേഷം കൈകാര്യം ചെയ്യുന്നതിനായി ബോളിവുഡ് താരം സെയ്ഫ് അലിഖാനെ സമീപിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
എന്നാല്‍ ഇപ്പോഴിതാ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം സെയ്ഫ് അലിഖാന് ഈ ഓഫര്‍ നിരസിച്ചതായാണ് വിവരം. സെയ്ഫ് ചിത്രം നിരസിച്ചതായി ഇന്ത്യ ടുഡേയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചിത്രം നിരസിച്ചതിന് പിന്നില്‍ ഒരു കാരണവുമുണ്ട്. പ്രഭാസ് നായകനായ ‘ആദിപുരുഷ്’ ചിത്രത്തില്‍ സെയ്ഫ് രാവണനായാണ് വേഷമിടുന്നത്.
ഇതുകൂടാതെ, അജയ് ദേവ്ഗണ് നായകനായ ‘തന്‍ഹാജി: ദി അണ്‍സങ് വാരിയര്‍’ എന്ന ചിത്രത്തിലും സെയ്ഫ് നെഗറ്റീവ് വേഷത്തില്‍ എത്തിയിരുന്നു. അതുകൊണ്ട് ഇനി നെഗറ്റീവ് കഥാപാത്രങ്ങളിലോ സെക്കന്‍ഡ് ഹീറോയായോ സെയ്ഫ് അഭിനയിക്കാന്‍ തയാറല്ല എന്ന റിപ്പോര്‍ട്ടുകളുണ്ട്.
ഇത് കൂടാതെ ഇപ്പോള്‍ ഒരു തെന്നിന്ത്യന്‍ സിനിമയില്‍ ഒപ്പിടാന്‍ സെയ്ഫ് ആഗ്രഹിക്കുന്നില്ല എന്ന റിപ്പോര്‍ട്ടുകളും പുറത്തു വന്നിട്ടുണ്ട്. അതേസമയം, ജൂനിയര്‍ എന്‍ടിആറിന്റെയും ജാന്‍വി കപൂറിന്റെയും എന്‍ടിആര്‍ 30 എന്ന് പേരിട്ടിരിക്കുന്ന ചിത്രം കഴിഞ്ഞ മാസമാണ് ലോഞ്ച് ചെയ്തത്.
കൊരട്ടാല ശിവയാണ് ചിത്രത്തിന്റെ സംവിധായകന്. ജാന്‍വി കപൂറുമായുള്ള താരകിന്റെ ആദ്യ ചിത്രവും നടിയുടെ ആദ്യ തെലുങ്ക് ചിത്രവും എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. സംവിധായകന് എസ്.എസ് രാജമൗലിയാണ് ലോഞ്ച് നിര്‍വഹിച്ചത്. ചടങ്ങില്‍ കെജിഎഫ് 2 സംവിധായകന് പ്രശാന്ത് നീലും സന്നിഹിതനായിരുന്നു.
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരജോഡികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരുടേയും അഭിമുഖങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറാറുണ്ട്. എന്നും...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ബോളിവുഡ് നടൻ സെയ്ഫ് അലിഖാന് കുത്തേറ്റത്. ഇപ്പോഴിതാ ശസ്ത്രക്രിയകളെല്ലാം വിജയകരമായി പൂർത്തിയാക്കി, ആരോഗ്യം ഭേദപ്പെട്ടതോടെ നടനെ ഡിസ്ചാർജ്...