Bollywood
മധു ചോപ്രയ്‌ക്കൊപ്പം മാള്‍ട്ടി; സോഷ്യല്‍ മീഡയിയില്‍ വൈറലായി ചിത്രം
മധു ചോപ്രയ്‌ക്കൊപ്പം മാള്‍ട്ടി; സോഷ്യല്‍ മീഡയിയില്‍ വൈറലായി ചിത്രം
നിരവധി ആരാധകരുള്ള താരദമ്പതിമാരാണ് പ്രിയങ്ക ചോപ്ര. വിദേശത്തായിരുന്ന താരം ഇപ്പോള്‍ ഇന്ത്യയിലേയ്ക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ഭര്‍ത്താവ് നിക്ക് ജോനാസിനൊപ്പം മകള്‍ മാള്‍ട്ടിയും ഉണ്ട്. എന്‍എംഎസിസി ലോഞ്ച് ഇവന്റുകളില്‍ പങ്കെടുത്ത ശേഷം, പ്രിയങ്ക ഇപ്പോള്‍ തന്റെ വരാനിരിക്കുന്ന വെബ് സീരീസായ സിറ്റാഡല്‍ പ്രൊമോട്ട് ചെയ്യുന്ന തിരക്കിലാണ്.
ഈ വേളയില്‍ കുഞ്ഞിന്റെ ചുമതല അമ്മ മധു ചോപ്ര ഏറ്റെടുത്തിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. മധു കൊച്ചുമകള്‍ മാള്‍ട്ടിയോടൊപ്പമുള്ള ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പങ്കു വെച്ചിട്ടുണ്ട്. തന്റെ ഇന്‍സ്റ്റാഗ്രാം സ്‌റ്റോറികളില്‍ മധു ചോപ്ര മാള്‍ട്ടിയ്‌ക്കൊപ്പമുള്ള ഒരു മനോഹരമായ ചിത്രം പങ്കിട്ടു.
രണ്ടുപേരും പരസ്പരം നോക്കി പുഞ്ചിരിക്കുന്ന ചിത്രമാണ് പങ്കുവെച്ചത്. വെളുത്ത ഫ്രോക്കും ഹെയര്‍ബാന്‍ഡും ധരിച്ച മാള്‍ട്ടിയെ കാണാന്‍ വളരെ സുന്ദരിയായിട്ടുണ്ടെന്നാണ് പലരും കമന്റ് ചെയ്യുന്നത്.
കഴിഞ്ഞ വര്‍ഷം മാള്‍ട്ടി ജനിച്ചത് മുതല്‍ ലോസ് ഏഞ്ചല്‍സില്‍ മാള്‍ട്ടിക്കൊപ്പം മധു പലപ്പോഴും സമയം ചെലവഴിക്കാറുണ്ട്. മാള്‍ട്ടിയുടെ പേര് മധുവിന്റെയും നിക്ക് ജോനാസിന്റെ അമ്മ ഡെനിസിന്റെ പേരുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ്.
കഴിഞ്ഞ വര്‍ഷം ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ താനും നിക്കും മാള്‍ട്ടിയെ എങ്ങനെ പരിപാലിക്കുന്നുവെന്ന് മധു വെളിപ്പെടുത്തിയിരുന്നു. ”ഞാന്‍ മസാജ് ചെയ്യുന്നു, നിക്ക് അവളെ കുളിപ്പിച്ച് ഡയപ്പര്‍ മാറ്റുന്നു,”. തന്റെ പേരില്‍ നിന്നും മാള്‍ട്ടി എന്ന് പേരിട്ടത് തനിക്ക് ബഹുമതിയായെന്നും പറഞ്ഞിരുന്നു.